Friday, 28 February 2014

"അതെ"- "ഇല്ല" തലമുറകള്‍

മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനായി മക്കളോട് "ഇല്ല" എന്ന് പറയുവാന്‍ അച്ഛനമ്മമാര്‍ പഠിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

"ഇല്ല" എന്ന തലമുറയില്‍പ്പെട്ടവരാണ് നാം. അമ്പതു വയസ്സിനു മുകളിലുള്ളവരെ "ഇല്ല" തലമുറ പ്രതിനിധാനം ചെയ്യുന്നു. ഇതിന്‍റെയര്‍ത്ഥം അച്ഛനമ്മമാരോട് എന്തിനു തന്നെ ചോദിച്ചാലും ലഭിക്കുന്ന ഉത്തരം "ഇല്ല" എന്നായിരുന്നു. അവരുടെ കണ്ണുകളില്‍ നോക്കിയാല്‍ അവര്‍ "ഇല്ല" എന്ന് പറയുമ്പോള്‍ ഇല്ല എന്ന് തന്നെ ഉദ്ദേശിക്കുന്നത് എന്നും  "ഞാനിനി വീണ്ടും ചോദിക്കാതിരിക്കുകയാണ് നല്ലത്" എന്നുമായിരുന്നു.

എന്നാല്‍ ഇന്നത്തെ തലമുറ "അതെ" തലമുറയില്‍ പെട്ടവരാണ്. അവരെപ്പോഴും അച്ഛന്‍റെയടുത്തോ അമ്മയുടെ അടുത്തോ ചെന്ന് "എനിക്കത് വാങ്ങി തരാമോ", എന്ന് ചോദിച്ചാല്‍ ഉത്തരം "തീര്‍ച്ചയായും" എന്നായിരിക്കും. "എനിക്കത് ചെയ്യാമോ?" ഉത്തരം "അതെ" എന്ന് തന്നെ! ഇനി അഥവാ അവന്റെ ജീവിതത്തില്‍ "ഇല്ല" എന്ന് കേട്ടാല്‍ ആ കുട്ടി അച്ഛനമ്മമാരുടെ കണ്ണുകളിലേക്ക് നേരെ നോക്കി "എന്തുകൊണ്ട്?" എന്ന് ചോദിക്കുകയും ഉത്തരം എന്ത് തന്നെയും ആകട്ടെ വീണ്ടും എന്ത് കൊണ്ട് എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. . ഏഴാം തവണയും "എന്ത് കൊണ്ട്?" എന്ന് ചോദിക്കുമ്പോഴായിരിക്കും മിക്ക മാതാപിതാക്കളും അടിയറവു പറയുകയും "ഓ.കെ" എന്ന് പറയുകയും ചെയ്യുന്നത്.

ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ കേട്ട് പരിചയമുള്ളതായി തോന്നുന്നുണ്ടോ? ഇത്തരമൊരു സമ്പര്‍ക്കം കാണുമ്പോള്‍ ആദ്യം മനസ്സിലുയരുന്ന ചോദ്യം "മാതാപിതാക്കളാരാണ്? എന്നായിരിക്കും. അടുത്ത ചോദ്യം, നാല് വയസ്സുള്ള കുട്ടിക്ക് നാല്പതു വയസ്സുക്കാരന്റെ പക്വതയുണ്ടോ? ചിലപ്പോള്‍ എന്തുകൊണ്ടെന്ന എല്ലാ ചോദ്യങ്ങള്‍ക്കും നാം ഉത്തരം പറയുകയും എന്നിട്ടും കുട്ടിക്ക് കാര്യം പിടിക്കിട്ടാതെ വരികയും ചെയ്യുമ്പോള്‍ പിന്നീട് ശരിയായ ഉത്തരം "ഞാന്‍ അങ്ങിനെ പറയുന്നു, അത് തന്നെ കാരണം" എന്നതാണ്. "ഞങ്ങള്‍ അങ്ങിനെ പറയുന്നു" എന്ന് പറയാന്‍ നാം എന്തിനാണ് ഭയപ്പെടുന്നത്. നമ്മുടെ അച്ഛനമ്മമാര്‍ "ഇല്ല" എന്ന് പറഞ്ഞു കൊണ്ടേയിരുന്നെങ്കിലും നാം "അതെ" എന്ന് മക്കളോട് പറഞ്ഞു കൊണ്ടെയിരുന്നെങ്കിലും നമ്മുടെ മക്കള്‍ നമ്മെ ബഹുമാനിക്കുന്നതിലേറെ നാം നമ്മുടെ മാതാപിതാക്കളെ ആദരിച്ചിരുന്നുവെന്നു വേണം മനസ്സിലാക്കാന്‍.

അനുസരിക്കാന്‍ ഒരിക്കലും തന്നെ പഠിക്കാത്തവര്‍ ഒരിക്കലും തന്നെ ആജ്ഞാപിക്കുവാനും പഠിക്കുകയില്ല.

നാം പലപ്പോഴും സ്നേഹിക്കുന്നവര്‍ക്കായി വിലകൂടിയ സാധനങ്ങള്‍ വാങ്ങിക്കൊണ്ടേയിരിക്കും. അവര്‍ക്ക് സമ്മാനമായി കൊടുക്കാനാണ് ഇവ വാങ്ങിക്കുന്നതെന്ന് നാം കരുതുമെങ്കിലും ഇവ സമ്മാനങ്ങളേ ആയിക്കൊള്ളണമെന്നില്ല. അത് നാം അവര്‍ക്ക് കൊടുക്കേണ്ട അവകാശമായെ അതിനെ മനസിലാക്കുന്നുള്ളൂ. അവസാനം നാം ഒരിക്കലും തന്നെ ഇവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാതിരുന്നതിനു മാപ്പ് അപേക്ഷിക്കുകയും ചെയ്യേണ്ടി വരും.