വിമര്‍ശനത്തെ നേരിടുവാനുള്ള കഴിവിന്‍റെ മറ്റൊരു പേരാണ് ധൈര്യം. പ്രശ്നാധിഷ്ഠിതമായ സ്വഭാവത്തെ യുക്ത്യാധിഷ്ഠിതമാക്കാന്‍ എളുപ്പമാണ്. വ്യക്തിപരിമിത വിശ്വാസം, തെറ്റായ കുറ്റബോധം, ഈഗോ, എന്നിവയെ വെല്ലു വിളിക്കുവാന്‍ ധൈര്യം നമുക്കാവശ്യമാണ്.
മാന്യതയോടെ ജീവിക്കുവാന്‍ ഒരു യോദ്ധാവിന്റെ ധൈര്യം ആവശ്യമാണ്. നമ്മള്‍ എന്ത് ചെയ്താലും വിമര്‍ശകരുണ്ടാവും. ചിലപ്പോള്‍ അവര്‍ വളരെ അധികം തങ്ങളുടെ നിലപാട് വ്യകതമാക്കുന്നതില്‍ വിജയിക്കുകയും ചെയ്യും.
ശരിയായ ധൈര്യം നമ്മേയും നമുക്ക് ചുറ്റുമുള്ളവരെയും ധാര്‍മ്മികതയേയും സത്യസന്ധതയേയും പരിശീലിപ്പിക്കുന്നു. നമ്മുടെ വിശ്വാസ പ്രമാണമാനുസരിച്ച് എപ്പോള്‍ മുന്‍നിരയിലേക്ക് നീങ്ങണമെന്നും എപ്പോള്‍ പിന്‍വാങ്ങണമെന്നും തീരുമാനിക്കുന്ന കഴിവാണത്. ദുരാഭിമാനത്തില്‍ നിന്ന് ഉളവാക്കുന്ന യാഥാര്‍ത്ഥ്യമില്ലാത്ത ധൈര്യത്തെ സൂക്ഷിക്കേണ്ടതാണ്. ശരിയായ ധൈര്യം പ്രകടമാകുന്നത് വാക്കുകളിലല്ല, സ്വഭാവത്തിലാണ്. അപകടകാരികള്‍ നിങ്ങളോട് പ്രത്യക്ഷത്തില്‍ വിയോജിക്കുന്നവരല്ല. നിങ്ങളോട് വിയോജിക്കുകയും അത് അറിയിക്കുവാന്‍ ഭീരുത്വം കാണിക്കുന്നവരുമാണവര്‍. ധാര്‍മ്മികമായ ധൈര്യം മൂല്യങ്ങളില്‍ വേരൂന്നുകയും ശക്തമായ വിശ്വാസത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.
വിശ്വാസം ശക്തി തരുന്നു, എന്നാല്‍ ആശക്തിയിലേക്കുള്ള പോക്കിനെ സംശയിക്കുന്നു. ധൈര്യശാലികള്‍ വിഷമ സന്ദര്‍ഭങ്ങളെ ബുദ്ധിയോടെ നേരിട്ട് മാന്യതയിലേക്ക് വരുന്നു. എന്നാല്‍ ഭീരുക്കള്‍ വളഞ്ഞ വഴികള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.
സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നവര്‍ ജീവിതത്തിലെ വെല്ലുവിളികളെ സ്വീകരിക്കുവാന്‍ തയാറാവുകയും അങ്ങിനെ അവര്‍ക്ക് ബഹുമാനത്തോടെയും മാന്യതയോടെയും ജീവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ജീവിതത്തില്‍ തത്വസംഹിത ഉള്ളവരെല്ലാം ശക്തരാണ്. എന്നാല്‍ എല്ലാ ശക്തന്മാരും തത്വങ്ങള്‍ അനുവര്‍ത്തിക്കുന്നവരല്ല.
നാം പലപ്പോഴും എന്തെങ്കിലും ചെയ്യുന്നത് ഒന്നുകില്‍ സന്തോഷത്തിനു വേണ്ടി ആയിരിക്കും അല്ലെങ്കില്‍ വേദന ഒഴിവാക്കുവാന്‍ വേണ്ടിയായിരിക്കും. ഭീരുക്കള്‍ക്ക് വിശ്വാസങ്ങളെ സംരക്ഷിക്കുവനായി എന്തെങ്കിലും നഷ്ടപ്പെടുത്താനുള്ള ധൈര്യം ഉണ്ടായിരിക്കുകയില്ല. അന്ധമായി കാര്യങ്ങള്‍ സ്വീകരിക്കുന്നതിലല്ല; അനന്തരഫലങ്ങള്‍ നേരിടുന്നതിലാണ് ധൈര്യം സ്ഥിതി ചെയ്യുന്നത്.
എല്ലാവരും നിങ്ങളെ കൈവിടുമ്പോള്‍ നിങ്ങളില്‍ സ്വയം വിശ്വാസം അര്‍പ്പിക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമാണ്. നിങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം സ്വപ്നങ്ങളെ യാഥാര്‍ത്യമാക്കുവാന്‍ സഹായിക്കുന്നു.
ധൈര്യം മനസിന്‍റെ നിലപാടാണ്
നിരപരാധികളോട് ശണ്ഠ കൂടിയും നിര്‍ദ്ദയമായി പെരുമാറിയും ശക്തിയും സ്വാധീനവും കാണിക്കുന്നത് ധൈര്യമല്ല ഭീരുത്വമാണ്. ശണ്ഠ കൂടുക, നിര്‍ദ്ദയ പെരുമാറ്റം എന്നിവ അരക്ഷിതാവസ്ഥയുടെ കവചങ്ങളാണ്. ശക്തിയില്‍ നിന്നും സ്വാധീനത്തില്‍ നിന്നുമല്ല ധൈര്യം ഉത്ഭവിക്കുന്നത്. അത് മനസ്സിന്‍റെ നിലപാടാണ്. അത് വികസിപ്പിച്ചെടുക്കാം, എന്നാല്‍ കൃത്രിമത്വം ആയിരിക്കരുത്. ഇത് ഒരു പ്രവര്‍ത്തി കൊണ്ട് നേടാവുന്നതല്ല. സ്വാഭാവീകമായ ഫലപ്രാപ്തിയാണ്. ജീവിതത്തെ നേരിടുവാനും മുന്നോട്ടാഞ്ഞു പ്രശ്നങ്ങളെ ഏറ്റെടുക്കുവാനും ധൈര്യം നമുക്ക് ശക്തിതരുന്നു.
"ധൈര്യം ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട നന്മയാണ്. കാരണം അതില്ലാതെ നിങ്ങള്‍ക്ക് മൂല്യങ്ങളെ ആര്‍ജ്ജിക്കുവാനുള്ള ശക്തി ലഭിക്കുകയില്ല"
-മായ ഏന്‍ഞ്ചലോ
ധൈര്യവും കഴിവും ഒരു വ്യകതിയെ മുന്നിലേക്കത്തിക്കുന്നു. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍, നിങ്ങളുടെ ഭാവി സ്വാഭാവീകമായും മറ്റുള്ളവരുടെ തീരുമാനങ്ങളാല്‍ നിശ്ചയിക്കപ്പെടും. നിങ്ങളുടെ പ്രവര്‍ത്തി വിലപ്പെട്ടതാണെന്ന വിശ്വാസത്താല്‍ നിങ്ങള്‍ മുന്നോട്ടു നീങ്ങേണ്ടിയിരിക്കുന്നു.
ധൈര്യവും ബന്ധങ്ങളും ഇല്ലാത്ത മനുഷ്യന്‍ ദുഖിതരായ പരിഹാസപാത്രങ്ങളാണ്. ജീവിതത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുവാന്‍ കഴിയാതെ വരുമ്പോള്‍ ആളുകള്‍ നിസ്സഹാരാവുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു.
