Sunday, 6 March 2011

നന്നായി ചിരിക്കുക: പുഞ്ചിരിക്കുകഒരു ചിരി ഏതൊരുവനും ഒരു യഥാര്‍ത്ഥ പിന്‍ബലം നല്‍കുമെന്ന് ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കേള്‍ക്കാത്തവുണ്ടാകില്ല. ആത്മവിശ്വാസ കുറവിനുള്ള ഒന്നാന്തരമൊരു മരുന്നാണ് പുഞ്ചിരി എന്നാകും അവരെല്ലാം കേട്ടിരിക്കുക. പക്ഷെ എന്നിട്ടും വളരേയേറെ ആളുകള്‍ ഇപ്പോഴും ആക്കാര്യം വിശ്വസിക്കുന്നില്ല.. കാരണം അവര്‍ക്ക് ഭയം തോന്നുമ്പോള്‍ ഒരിക്കലും അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചിട്ടില്ല.

ഈയൊരു ചെറിയ പരീക്ഷണം നടത്തി നോക്കുക.. പരാജിതനായവനെ പോലെ ചിന്തിക്കാനും ഒപ്പം വലുതായി ചിരിക്കാനും ശ്രമിച്ചു നോക്കുക. നിങ്ങള്‍ക്കത് സാധിക്കില്ല. ഒരു വലിയ ചിരി ആത്മവിശ്വാസം നല്‍കുന്നു. ഒരു വലിയ ചിരി ഭയത്തെ തോല്‍പ്പിക്കുന്നു. വേവലാതിയെ ഒഴിവാക്കുന്നു, അനാഥത്വത്തിനെയും ഒറ്റപ്പെടുത്തലിനെയും പരാജയപ്പെടുത്തുന്നു.

ഒരു യാഥാര്‍ത്ഥ പുഞ്ചിരി നിങ്ങളുടെ അസുഖകരമായ വികാരങ്ങളെ സുഖപ്പെടുത്തുന്നതിലുമേറെ കാര്യങ്ങള്‍ ചെയ്യുന്നു. ഒരു യാഥാര്‍ത്ഥ പുഞ്ചിരി മറ്റുള്ളവരുടെ പ്രതിരോധം തകര്‍ക്കുന്നു. നൊടിയിടല്‍ തന്നെ. നിങ്ങള്‍ നല്ല, ആത്മാര്‍ഥമായ, പുഞ്ചിരി സമ്മാനിച്ചാല്‍ മറ്റേയാള്‍ക്ക് നിങ്ങളോട് ദേഷ്യപ്പെടാനവില്ല. അത് വിശദീകരിക്കാന്‍ പറ്റിയ ഒരനുഭവം ഈയടുത്ത കാലത്ത് എനിക്കുമുണ്ടായി.. ഒരു സിഗ്നല്‍ ലൈറ്റ് കാത്തു നില്‍ക്കുന്ന റോഡില്‍ പെട്ടന്ന് ഭും എന്നൊരു ശബ്ദം കേട്ടു.. അനിയന്‍ ഇറങ്ങി വണ്ടി പരിശോധിച്ചപ്പോള്‍ അതിന്‍റെ പിന്നില്‍ ഒരു ബൈക്ക് അറിയാതെ വന്നു തട്ടിയതാണ്. തീര്‍ച്ചയായും അനിയന് ദേഷ്യം വന്നു കാണും.. എന്നാല്‍ ബൈക്ക് യാത്രികന്‍ ഇറങ്ങി വന്നു, അനിയന്‍ പ്രതികരിക്കുന്നതിനു മുന്‍പ് തന്നെ ഏറ്റവും ആത്മാര്‍ഥമായി ചിരിച്ചു കൊണ്ട് ഖേദം പ്രകടിപ്പിച്ചു. സുഹൃത്തെ എന്‍റെ കയ്യില്‍ നിന്നും ഒരു അബദ്ധം പറ്റിയതാണ്, ഒന്ന് ക്ഷമിക്കണം.. എന്നു അയാള്‍ അനിയോട് പുഞ്ചിരിച്ചു കൊണ്ട് തന്നെ ഖേദപൂര്‍വ്വം പറയുന്നുണ്ടായിരുന്നു. ആ പുഞ്ചിരി അയാളുടെ വാക്കുകള്‍ക്കു സമാനമായ അതേ ആത്മാര്‍ഥത സ്ഫുരിക്കുന്നതായിരുന്നു.. അവന്‍റെ ആ അവസ്ഥ അനിയനെ നിരായുധനാക്കി കളഞ്ഞു. പിന്നീട് അവനും പറഞ്ഞത് സാരമില്ല ഇതൊക്കെ സംഭവിക്കുന്നത് തന്നെ ആണ്.. ഏറെ കുറെ കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് തന്നെ അവന്‍റെ എതിര്‍പ്പ് ഒരു സൌഹൃദമായി മാറി...

വലുതായി പുഞ്ചിരി പൊഴിക്കുക, ആ സന്തോഷകരമായ ദിവസങ്ങള്‍ വീണ്ടും വന്നിരിക്കുന്നു. പക്ഷെ നന്നായി, വലുതായി, പുഞ്ചിരിക്കണം. ഒരു അര്‍ദ്ധപുഞ്ചിരി ഒരു ഫലവും ഉറപ്പാക്കുന്നില്ല. പല്ല് കാണുന്നത് പോലെ ചിരിക്കുക. അത്താമൊരു വിടര്‍ന്ന ചിരിക്ക് തീര്‍ച്ചയായും ഫലമുണ്ടാകും.
ഞാന്‍ പലതവണ കേട്ടിട്ടുണ്ട്, അതെ. എനിക്ക് ഞാന്‍ എന്തെങ്കിലും കാര്യമോര്‍ത്ത് പേടിക്കുകയോ, എനിക്ക് ദേഷ്യം വരികയോ ചെയ്യുമ്പോള്‍ എനിക്ക് ചിരിക്കാന്‍ കഴിയാറില്ല.
തീര്‍ച്ചയായും നമുക്ക് തോന്നില്ല. ഒരാള്‍ക്കും തോന്നില്ല. അതിനുള്ള മന്ത്രം നിങ്ങളോട് തന്നെ ശക്തമായി ഞാന്‍ പുഞ്ചിരിക്കാന്‍ പോകുന്നു എന്ന് ഉറപ്പിച്ചു പറയലാണ്. തുടര്‍ന്നു പുഞ്ചിരിക്കുക.

പുഞ്ചിരിക്കാനുള്ള കഴിവ് സ്വരുക്കൂട്ടിയെടുക്കുക.


18 comments:

ഷമീര്‍ തളിക്കുളം said...

ഈ കുറിപ്പ് ഒരു പുഞ്ചിരിയായി സ്വീകരിച്ചു, പുഞ്ചിരിയോടെ വായിച്ചു തീരത്തു.
ആത്മാര്‍ഥമായി പുഞ്ചിരിക്കാന്‍ നമ്മുക്ക് കഴിയട്ടെ...!

"ഓരോ പുഞ്ചിരിയും ഓരോ 'സദഖ'യാണ്..." (മുഹമ്മദ്‌ നബി)

ബൈജുവചനം said...

ചിരി ആരോഗ്യത്തിന്നു ഹാനികരമാമെന്ന് വെറുതേ ‘ഒരാളെ’ നോക്കി ചിരിച്ചപ്പോള്‍ മനസ്സിലായി. സ്സുക്ഷിക്കുക!

DKD said...

അനിയന്‍റെ അനുഭവം നന്നായിരുന്നു.എല്ലാവര്‍ക്കും നന്നായി പുഞ്ചിരിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

DKD said...

അനിയന്‍റെ സംഭവം നന്നായി. എല്ലാവര്‍ക്കും നന്നായി പുഞ്ചിരിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ayyopavam said...

ചിരിയില്‍ ഒരു മിതത്ത്വം വേണം അല്ലെങ്കില്‍ ഭ്രാന്തന്‍ എന്ന് പറയും
അവസരം മനസിലാക്കി ചിരിക്കൂ

ആചാര്യന്‍ said...

പുഞ്ചിരിച്ചു കൊണ്ട് കഴുത്തറക്കുക എന്നും ഉണ്ട് കേട്ടാ...

Sameer Thikkodi said...

പുഞ്ചിരി പലതിനെയും തടുക്കും , ചിരി നമ്മുടെ മനസ്സിനെ തണുപ്പിക്കും .. പൊട്ടിച്ചിരി നമ്മെ മറ്റുള്ളവര്‍ അളക്കും

ഷബീര്‍ (തിരിച്ചിലാന്‍) said...

കൊട്ടേഷന്‍ ടീം തല്ലാന്‍ വന്നപ്പോള്‍ പൊട്ടിച്ചിരിച്ച് രക്ഷപ്പെട്ട ഒരാളുണ്ട് എന്റെ നാട്ടില്‍... പൊട്ടിച്ചിരി കേട്ടപ്പോള്‍ കൊട്ടേഷന്‍ ടീം ഒന്നു ഭയന്നു...

ഡി.പി.കെ said...

എന്താണെന്നറിയില്ല , ഏറ്റവും കൂടുതല്‍ ചിരിക്കുന്ന വ്യക്തി ഞാന്‍ തന്നെയാണ് , ഇതു സന്ദര്‍ഭം ആണേലും ഞാന്‍ ചിരിക്കും . ഇതൊരു രോഗമാണോ വൈദ്യരെ ........ ഒരു പാട് വ്യത്യസ്തമായ പോസ്റ്റുകള്‍ താങ്കളുടെ തൂലികയില്‍ നിന്നും വരുന്നുണ്ട് , ഇനിയും പ്രതിക്ഷിക്കും

Lava Media said...

കണ്ണുകളില്‍ പുഞ്ചിരി നിറച്ച്‌ നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ വിഹ്വലതകള്‍ ഒപ്പിയെടുക്കുക. നന്ദിത

Jefu Jailaf said...

ഹ ഹ ഹ ഹ .. എനിക്കിഷ്ടായി ശഹനത്ത ...

Jefu Jailaf said...

ഹ ഹ ഹ ഹ .. എനിക്കിഷ്ടായി ശഹനത്ത ...

ബാവ രാമപുരം said...

പുഞ്ചിരിക്കുന്നതൊക്കെ കൊള്ളാം -പക്ഷെ തഞ്ചം നോക്കി വഞ്ചിക്കുന്നവരെ സൂക്ഷിക്കുക ..

പുഞ്ചിരിയോടെ

hafeez said...

പുഞ്ചിരി ഒരു ദാനം ആണ്. ഒരു സല്‍കര്‍മ്മം ആണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നമ്മള്‍ പിശുക്ക് കാണിക്കുന്നു

Absar Mohamed said...

ഈ പോസ്റ്റ്‌ കൊണ്ട് എനിക്ക് ഒരു പണി കിട്ടി...
ഞാന്‍ കഷായം കുടിപ്പിച്ച ഒരു രോഗി എന്റെ അടുത്ത് വന്നു പറഞ്ഞു..."ആദ്യം ഒരു വിരലില്‍ മാത്രമേ വേദന ഉണ്ടായിരുന്നുള്ളൂ... ഇപ്പോള്‍ രണ്ടു കൈകളും അനക്കാന്‍ കഴിയുന്നില്ല.മേലാകെ ചൊറിയുകയും ചെയ്യുന്നു..."

ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു... അയാള്‍ എന്നെ രൂക്ഷമായി നോക്കുകയാണ്..അപ്പോഴാണ്‌ എനിക്ക് ഇത്തയുടെ ഈ പോസ്റ്റിനെ കാര്യം ഓര്മ വന്നത്...
അതിലെ ഉപദേശം എടുത്തു പ്രയോഗിച്ചു....
അയാള്‍ക്ക്‌ നന്നായി ചിരിച്ചു കൊടുത്തു...
അയാളുടെ മുഖഭാവം മാറി...
കൂടുതല്‍ ദേഷ്യം വന്നപോലെ തോന്നി...
അപ്പോള്‍ ഞാന്‍ വിചാരിച്ചു...
ചിരിക്കുന്നതിന്റെ ശക്തി കൂട്ടാം...
ഞാന്‍ ചിരിയെ പൊട്ടിച്ചിരി ഗിയരിലെക്ക് മാറ്റി...
അയാള്‍ എഴുനേറ്റു ...
എന്റെ കഴുത്തിനു പിടിച്ചു....
എന്നിട്ട് പറഞ്ഞു..."എടാ .. നീ എന്റെ കൈ കേടുവരുത്തിയതും പോരാ... ഇപ്പോള്‍ ഇരുന്ന് ഇളിക്കുകയാണോ*&$#@*&^*&&%$$##**&%(*^^$%&**#@> ....

എന്റെ ഇളി താനേ പോയി...
എന്റെ കഴുത്തില്‍ തിരിക്കാന്‍ കഴിയുന്നില്ല...
തൈലം പുരട്ടി ചൂട് പിടിക്കുകയാണ്...

ഇത്താ എന്നോട് ഈ ചതി വേണ്ടിയിരുന്നോ???????
...:)

ismail chemmad said...

vaayichu............
ee shramam thudaratte

Thooval.. said...

good...

Anonymous said...

good...