Monday, 28 February 2011

മാന്യതയാര്‍ന്ന ജീവിതം Part IV

എബ്രഹാം ലിങ്കണ്‍ ഒരു പ്രഗത്ഭനായ അഭിഭാഷകനായിരുന്നു. ഒരിക്കല്‍, ഒരു കേസ് വാദിക്കണമെന്നപേക്ഷിച്ച് ഒരാള്‍ ലിങ്കണെ സമീപിച്ചു. വിശദാംശങ്ങള്‍ കേട്ട ശേഷം ലിങ്കണ്‍ പറഞ്ഞു, നിങ്ങളുടെ കേസ് എനിക്ക് മനസിലായി. ഇത് സാങ്കേതികമായി ശക്തവും, ധാര്‍മ്മികമായി ദുര്‍ഭാലവുമാണ്. ഇത് എനിക്ക് സ്വീകരിക്കാന്‍ പറ്റില്ല. കാരണം, ഇത് ഞാന്‍ വാദിക്കുമ്പോള്‍ എന്‍റെ അന്തരംഗം എന്നോട് പറഞ്ഞു കൊണ്ടേയിരിക്കും; ലിങ്കണ്‍ നിങ്ങളൊരു നുണയനാണ്ലിങ്കണ്‍ നിങ്ങളൊരു നുണയനാണ് എന്ന്. അത്തരം സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാന്‍ എനിക്ക് സാദ്ധ്യമല്ല.
ലിങ്കണ്‍ പറയാതെ പറയുന്ന സന്ദേശം സുവ്യക്തമാണ്:ഞാന്‍ എന്‍റെ ഔദ്യോഗിക സമയം വില്‍ക്കുന്നു, പക്ഷെ ഏന്‍റെ മനസാക്ഷിയെ വിലക്കുന്നില്ല. ഇത് ആവര്‍ത്തന യോഗ്യം തന്നെ.-
ഞാന്‍ എന്‍റെ ഔദ്യോഗിക സമയം വില്‍ക്കുന്നു, പക്ഷെ ഏന്‍റെ മനസാക്ഷിയെ വിലക്കുന്നില്ല.
സ്വഭാവദാര്‍ഢ്യത്തിലൂടെ സുരക്ഷിതത്വവും ആത്മവിശ്വാസവും കൈവരുന്നു. തെളിഞ്ഞ മനസാക്ഷിയുടെ തലയണയില്‍ സുഖനിദ്ര ലഭിക്കും, സ്വഭാവദാര്‍ഢ്യത്തിലൂന്നിയ ജീവിതത്തിലാണ് അത് കൈവരുക. വിഷമസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ ഒരുവന്‍ തെറ്റായതും അന്യായമയതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ ചെന്ന് ചാടുകയും രക്ഷപെടാനാവാത രീതിയിലാവുകയും ചെയ്യുന്നു. നിത്യ ജീവിതത്തില്‍ സ്വഭാവദാര്‍ഢ്യം പരിശീലിക്കുന്നതിലൂടെ ഒരുവന് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കനാകും.
ഒരുവന്‍ തന്‍റെ മൂല്യങ്ങളില്‍ അയവു വരുത്തുമ്പോള്‍ മറ്റുള്ളവരുടെ
ബഹുമാനം മാത്രമല്ല നഷ്ട്പെടുത്തുന്നത്, സുപ്രധാനമായി സ്വാഭിമാനം തന്നെ നഷ്ട്പ്പെടുത്തുന്നു. സ്വഭാവദാര്‍ഢ്യക്കുറവിനെ മനസിന്‍റെയോ ശരീത്തന്‍റെയോ മറ്റേതെങ്കിലും ഗുണം കൊണ്ട് പരിഹരിക്കാനാവില്ല. ഓരോരുത്തനും മറ്റൊരാളില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു ഗുണം സ്വഭാവദാര്‍ഢ്യമാ
ണ്. സ്വയം ഇങ്ങനെ ചോദിച്ചു പരീക്ഷിക്കുക, ലോകം ശ്രദ്ധിക്കുകയാണെങ്കില്‍ അപ്പോഴും ഞാന്‍ ഇങ്ങനെ പെരുമാറുമോ? ഇതിനുള്ള ഉത്തരം മൂല്യങ്ങള്‍ സംബന്ധിച്ച നിങ്ങളുടെ നിലപാടിനു വ്യക്തത നല്‍കും.
സ്വഭാവദാര്‍ഢ്യ പരിശീലനത്തിന് ധൈര്യം അനിവാര്യം.
വിജ്ഞാനവും സ്വഭാവദാര്‍ഢ്യവും ചേരുമ്പോള്‍ നാം ശക്തരാവുന്നു. അത് നമ്മെ അഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു. ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുമ്പോള്‍ ഒരുവനെ സഹായിക്കുന്ന ഗുണവിശേഷവും, മാനസീക ശേഷിയുമാണ് വിജ്ഞാനം. തക്ക സമയത്ത് പ്രകടിപ്പിക്കുന്ന അറിവ് വിജ്ഞാനമാണ്. ഒരേ സമയം മസ്തിഷ്കത്തില്‍ നിന്നും ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്നു. അത് ധൈര്യത്തിലേക്ക് നയിക്കുന്നു.
സ്ഥാപനത്തിലിരിക്കുന്ന സ്റ്റോക്കും വിറ്റുവരവും ഒത്തു പോകുന്നുവെന്ന് വ്യക്തമാക്കുന്ന രേഖയില്‍ സ്റ്റോക്ക് പരിശോധിക്കാതെ ഒപ്പിടാന്‍ ഒരു ക്ലാര്‍ക്ക് വിസമ്മതിച്ചു. കാരണം ഒപ്പിടുന്നത് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു തുല്ല്യമാണ്. ഇത് അയാളുടെ സത്യസന്ധമാല്ലാത്ത സൂപ്പര്‍ വൈസറെ ദേഷ്യംപിടിപ്പിച്ചു. കാരണം, ഒപ്പിട്ടു കിട്ടിയിട്ടുവേണം അയാള്‍ക്ക്‌ അടുത്ത സ്ഥലത്തേക്ക് പോകാന്‍. ഒപ്പിടാന്‍ ക്ലാര്‍ക്കിന് പാതി മനസുണ്ടായിരുന്നു. എങ്കിലും സ്റ്റോക്ക് പരിശോധിക്കാതെ ഒപ്പിടേണ്ടാതില്ലെന്നു ഉള്ളില്‍ തോന്നലുണ്ടായി. കാരണം, സൂപ്പര്‍ വൈസര്‍ കൃത്രിമം കാണിക്കുന്ന വ്യക്തിയണ് എന്ന് പ്രസിദ്ധമായിരുന്നു. പിന്നീട് സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ സാധനങ്ങള്‍ പകുതി കാണുന്നില്ലെന്ന് വ്യക്തമായി. ഭീരുവായി ഒപ്പിട്ടുനല്കിയിരുന്നെങ്കില്‍ പിന്നീട് അയാള്‍ കുഴപ്പത്തില്‍ ചാടുമായിരുന്നു.
ക്ലാര്‍ക്കിന്‍റെ പെരുമാറ്റം ഒരേപോലെ ധാര്‍മ്മികവും ബുദ്ധിപരവുമായിരുന്നു, അതിനേക്കാളുപരി ധൈര്യം നിറഞ്ഞതുമായിരുന്നു. അയാള്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സഹായിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നേനെ. ഒടുവില്‍ വിഷയം മേലാധികാരികളുടെ അരികിലെത്തി, ക്ലാര്‍ക്ക് അയാള്‍ കാണിച്ച സത്യസന്ധതയ്ക്കും ധൈര്യത്തിനും അംഗീകാരമായി സ്ഥാനക്കയറ്റം ലഭിച്ചു.
എന്താണ് ശരിയെന്നു കണ്ടുമനസിലാക്കിയിട്ടും അത് ചെയ്യാതിരിക്കുന്നത് ബോധ്യമില്ലാത്തത് കൊണ്ടാണ്. ശരി ചെയ്യണമെന്നാഗ്രഹം കൊണ്ട് മാത്രം കാര്യമില്ലെന്ന് മുകളില്‍ പരാമര്‍ശിച്ച ഉദാഹരണം വ്യക്തമാക്കുന്നു. നാം സ്വയം വിലയിരുത്തുന്നത് നമ്മുടെ ഉദ്ദേഷങ്ങളുടെ അടിസ്ഥാനത്തിലാണ്; ലോകം വിലയിരുത്തുന്നത് നമ്മുടെ പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനത്തിലാണ്.
മത ഗ്രന്ഥങ്ങളില്‍ പറയുന്നത്: നരകത്തിലേക്കുള്ള വഴികളില്‍ സദ്‌ദ്ദേശങ്ങള്‍ വിതചിരികുന്നു.എന്നാണ്.
സദുദ്ദേശത്തിനു പിന്നാലെ പ്രവൃത്തിയും വേണം.    
മാതാപിതാക്കളില്‍ നിന്നും മറ്റു മാതൃക വ്യക്തികളില്‍ നിന്നുമാണ് നാം മൂല്യങ്ങള്‍ സ്വീകരിക്കുന്നത്. ഈ ആദിപാഠങ്ങള്‍ നമ്മില്‍ രൂഡമൂലമായി നിലകൊള്ളുകയും ജീവിതം നന്നായി ജീവിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നു. മുതിര്‍വരാകുമ്പോഴുള്ള നമ്മുടെ നടപടികള്‍ വ്യക്തിത്വ രൂപികരണ കാലങ്ങളില്‍ നാം പഠിച്ച മൂല്യങ്ങളെ ആശ്രയിച്ചിരിക്കും. അവ നമുക്ക് വ്യക്തമായ ദിശാബോധവും തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള ശേഷിയും നല്‍കും.  
സത്യസന്ധതയോ അതോ തട്ടിപ്പോ  
തന്‍റെ അസുഖം ഭേദമാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നാല്‍
കൊട്ടാര സാദൃശ്യമായ വീട് വിറ്റു പണം സാധുക്കള്‍ക്ക് ദാനം ചെയ്യാമെന്ന് മരണക്കിടക്കിയിലായിരുന്ന ഒരാള്‍ ദൈവത്തിനോട് വാഗ്ദാനം ചെയ്തു. അത്ഭുതമെന്നു പറയട്ടെ, ആ മനുഷ്യന്‍റെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങി, ക്രമേണ അയാള്‍ സുഖപ്പെട്ടു. അയാള്‍ തന്‍റെ വാഗ്ദാനമോര്‍ത്തു. എന്നാല്‍ വീട് വില്‍ക്കാന്‍ അയാള്‍ക്ക്‌ മനസ് വന്നില്ല. അതുകൊണ്ട് അയാള്‍ ഒരു പദ്ധതി തയ്യാറാക്കി. തന്‍റെ  വീടുവില്‍ക്കാന്‍ പോകുന്നതായി പരസ്യം ചെയ്തു. വില ഒരു വെള്ളി നാണയം. പക്ഷെ ഒരു വ്യവസ്ഥയുണ്ട്, വീട് വാങ്ങുന്നവന്‍ പത്തുലക്ഷം ഡോളറിനു തന്‍റെ നായയെ വാങ്ങണം. വൈകാതെ ഒരാള്‍ രണ്ടും വാങ്ങി. വാഗ്ദാനമനുസരിച്ചു വീട് വിറ്റു കിട്ടിയ തുകയായ ഒരു വെള്ളി നാണയം അയാള്‍ ദാനം ചെയ്തു. പത്ത് ലക്ഷം ഡോളര്‍ സ്വന്തമാക്കി.
 നമ്മള്‍ ആരെയാണ് കബളിപ്പിക്കുന്നത്? പലോഭാന സാഹചര്യങ്ങളാണ് സത്യസന്ധത യഥാര്‍ത്ഥത്തില്‍ പരീകഷിക്കപ്പെടുന്നത്. മുകളില്‍ പറഞ്ഞ വ്യക്തി താന്‍ ദൈവത്തോട് ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കി, വാക്ക് പാലിച്ചുവെങ്കിലും അയാള്‍ അതിന്റെ സത്ത ലംഘിച്ചു. പലപ്പോഴും നമ്മുടെ മനസാക്ഷി വിളിക്കുമ്പോള്‍ നാം തിരക്കിലാണ്.
(.....തുടരുന്നതാണ്......)(കടപ്പാട്: മാന്യതയാര്ന്ന ജീവിതo- shiv khera) 

15 comments:

»¦മുഖ്‌താര്‍¦udarampoyil¦« said...

തുടരട്ടെ..

കാഡ് ഉപയോക്താവ് said...

നന്ദി..

ആശംസകളോടെ !
GeoGebraMalayalam

കാഡ് ഉപയോക്താവ് said...

Please read it again and correct the spelling errors.
Thanks !

ismail chemmad said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Absar Mohamed said...

തുടരട്ടെ..
ഫോണ്ട് സൈസ് കൂട്ടുക.ചെറിയ ഫോണ്ട് ആയതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു....:(

ANSAR ALI said...

ശിവ് കേരയുടെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട് .അവ മലയാളത്തില്‍ ലഭ്യമോ എന്നറിയില്ല .താങ്കള്‍ പുനരാഖ്യാനമാണോ പരിഭാഷയാണോ നടത്തുന്നത് എന്നറിയാന്‍ എനിക്ക് വായിച്ചതൊന്നും ഓര്‍മയില്ല .എനിവേ ചെയ്യുന്നത് നല്ല കാര്യമാണ് .ഡെയില്‍ കാര്‍നീയെ കൂടി പരിഗണിക്കണേ .how to make friends and influence people , .how to stop worrying തുടങ്ങിയ അദ്ദേഹത്തി ന്‍റെ രചനകള്‍ കഴിയുമെങ്കില്‍ ഒന്നു പുനരാഖ്യാനിക്കുക .എല്ലാ മംഗളാശംസകളും നേരുന്നു .

പാവപ്പെട്ടവന്‍ said...

വർത്തമാനകാലത്തിൽ നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞ് വന്നതു അല്ലേ..? തീരെയും താല്പര്യമില്ല.ഇന്നിന്റെ ജീവിതം തിരക്കേറിയതാണ് അതുകൊണ്ടാണ് നമ്മുടെ ആയുസും കുറഞ്ഞത്.തിരക്കിനിടയിൽ നമ്മളറിയാതെ നമ്മളിൽ നിന്നകന്ന ചിലതുണ്ട് നന്മയും ,നൈർമല്ല്യമാർന്ന സത്യസന്ധയും. ഇതൊക്കെ ഇനി നമ്മളിൽ തിരിച്ചു വരണമെങ്കിൽ നല്ല വടം കെട്ടിവലിക്കണം. നല്ലവടം ഉണ്ടാക്കിയിരുന്നതു ആർമുഖൻ എന്ന പാണ്ടിയാണ് അയാൾ മരിച്ചുംപോയി .അപ്പോൾ പിന്നെ ഈ ശ്രമം ഉപേശിക്കുന്നതല്ലേ നല്ലത് .എഴുത്തു തുടരുക ഏതെങ്കിലും പൊട്ടന്മാർ ചിലപ്പോൾ നാന്നായാലോ..?

Reji Puthenpurackal said...

ഷഹാനയുടെ പ്രവര്‍ത്തനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

Reji Puthenpurackal said...

ഷഹാനയുടെ പ്രവര്‍ത്തനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

സത്യസന്ധതയും വിശ്വാസ്യതയും മൂല്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണല്ലൊ.... ആ മൂല്യങ്ങളും വിശ്വാസ്യതയും തന്നെയാണല്ലൊ പുതിയ തലമുറക്ക് നഷ്ടമായികോണ്ടിരിക്കുന്നതും....

നല്ല ശ്രമം....
എല്ലാ ആശംസകളും നേരുന്നു

ആചാര്യന്‍ said...

നാം സ്വയം വിലയിരുത്തുന്നത് നമ്മുടെ ഉദ്ദേഷങ്ങളുടെ അടിസ്ഥാനത്തിലാണ്; ലോകം വിലയിരുത്തുന്നത് നമ്മുടെ പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനത്തിലാണ്.

വളരെ നല്ല ലേഖനം ഇഷ്ട്ടപ്പെട്ടു ..വായിച്ചു

Fais Kuniyil Shajahan said...

നല്ല ബ്ലോഗ്‌, നല്ലശ്രമം, അബ്സര്‍ പറഞ്ഞ പോലെ ഫോണ്ട് സൈസ് കൂട്ടുക, ഇപ്പൊ വായിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്

സാബിബാവ said...

nalla lekhanam njaan vaayikkunnu ...

ajith said...

സത്യമേവ ജയതേ!

റഷീദ്‌ കോട്ടപ്പാടം said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു