Saturday, 12 March 2011

മറ്റൊരാളെ കുറിച്ച് ശരിയായി ചിന്തിക്കുക.

വിജയം മറ്റുള്ളവരുടെ പിന്തുണയിന്മേലാണ് ആശ്രയിച്ചിരിക്കുന്നത്. നിങ്ങള്‍ക്കും എന്തായി തീരണമോ എന്നതിന് തടസ്സം മറ്റുള്ളവരുടെ പിന്തുണയാണ്.
ഒരാള്‍ക്ക്‌ ഒരു സേനയെ ഉപയോഗിച്ച് അധികാരം നേടാനും അതിനെ തന്നെ ഉപയോഗിച്ച് (അല്ലെങ്കില്‍ ഉപയോഗിക്കുമെന്ന് ഭീഷണി മുഴക്കി) അധികാരം നില നിര്‍ത്താനും കഴിഞ്ഞ കാലഘട്ടങ്ങള്‍ ചരിത്രത്തിലുണ്ട്. അക്കാലത്ത് ഒരാള്‍ ഒന്നുകില്‍ നേതാവ് പറയുന്നത് കേട്ട്; അല്ലെങ്കില്‍ സ്വന്തം തല പോകുമെന്ന അപകടത്തെ നേരിട്ട് അത് ചെയ്തിരുന്നു.
പക്ഷെ ഇന്ന് ഓര്‍ക്കുക ഒരാള്‍ സ്വമേധയ നിങ്ങളെ പിന്തുണക്കുന്നു; അല്ലെങ്കില്‍ പിന്തുണക്കുന്നേയില്ല. അപ്പോള്‍ നമുക്ക്‌ തോന്നാം “ഞാന്‍ ആഗ്രഹിക്കുന്ന വിജയം കരസ്ഥമാക്കാന്‍ ഞാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നു എന്ന് സമ്മതിക്കുന്നു. പക്ഷെ, എന്റെ നേതൃത്വം അംഗീകരിക്കുവാനും എന്നെ പിന്തുണക്കാനും ഈയാളുകള്‍ തയ്യാറാകാന്‍ ഞാന്‍ എന്ത് ചെയ്യണം?”
നാം എന്തെങ്കിലും ഉദ്ദേശത്തില്‍ ഒരാളോട് മറ്റൊരാളെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്ന് ചോദിച്ചാല്‍ പല അഭിപ്രായങ്ങള്‍ മുന്നോട്ടു വരുന്നു. ചില പേരുകള്‍ വരുമ്പോള്‍ “അയാള്‍ നല്ലയാളാണ്, ആളുകള്‍ക്ക് അയാളെ കുറിച്ച് നല്ല അഭിപ്രായമാണ്, അല്ലെങ്കില്‍ അയാള്‍ക്ക്‌ നല്ല സാങ്കേതിക പരിജ്ഞാനമുണ്ട്”- ഈ വിധത്തില്‍ പോസറ്റിവ് അഭിപ്രായങ്ങള്‍ വരുന്നു. മറ്റു ചില പേരുകള്‍ വരുമ്പോള്‍ നെഗറ്റിവ് ആയ, ഒട്ടും ഉല്‍സാഹമോ താല്പര്യമോ ഇല്ലാത്ത, പ്രതികരണങ്ങള്‍ വരുന്നു.
“ഓ.. അയാളാണോ? അയാളുടെ കാര്യം നമുക്കൊന്ന് കൂടെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം; അയാള്‍ ആളുകളോടത്ര ഇണങ്ങി പോകുന്നവനല്ല”
“അയാള്‍ക്ക്‌ നല്ല അക്കാദമിക്‌-സാങ്കേതിക പശ്ചാത്തലമുണ്ട്. അയാളുടെ കഴിവിനെയും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, അയാള്‍ക്കെത്രമാത്രം സ്വീകാര്യത നേടാനാവും എന്നതാണ് പ്രശ്നം. ആളുകളില്‍ നിന്നും അയാള്‍ക്കാത്ര ബഹുമാനം ലഭിക്കുന്നില്ല”
ഇവിടെ എടുത്തു നോക്കിയാല്‍ പത്തില്‍ ഒന്‍പതു കേസുകളിലും ‘ഇഷ്ട്പ്പെടല്‍” ഘടകമാണാദ്യം സൂചിപ്പിക്കപ്പെടുന്നത്. മഹാഭൂരുപക്ഷം കേസുകളിലും സാങ്കേതിക ഘടകങ്ങളെക്കാള്‍ പ്രാധാന്യം നല്‍കപെടുന്നത് ‘ഇഷ്ട്പ്പെടല്‍’ ഘടകത്തിനാണ്. ഈ ഘടകമാണ് പണ്ഡിതന്മാരെ യൂണിവേഴ്സിറ്റി പ്രഫസ്സര്‍മാര്‍ ആകുമ്പോള്‍ പോലും പ്രസക്തി നേടുന്നത്. ഒരു കാര്യം നാം ഓര്‍ക്കണം ‘ഒരാളെ ഉയര്‍ന്ന ജോലിയിലേക്ക് വലിച്ചു കയറ്റുകയല്ല മറിച്ചു, അയാളെ ഉയര്‍ത്തി കൊണ്ട് വരികയാണ് ചെയ്യേണ്ടത്.’ ഈ യുഗത്തിലും ഈ സമയത്തും ആര്‍ക്കുമോരാളെ ജോലിയുടെ ഗോവണിപടികളിലൂടെ വലിച്ചു കയറ്റികൊണ്ടേയിരിക്കാനുള്ള ക്ഷമയോ സമയമോ ഇല്ല. മറ്റുള്ളവരേക്കാള്‍ ആരുടെ റെക്കോര്‍ഡ്‌ ആണോ ഉയര്‍ന്നു നില്‍ക്കുന്നത്, അയാള്‍ തെരഞ്ഞെടുക്കപ്പെടുന്നു.
വിജയം നേടുന്ന ആളുകള്‍ ആളുകള്‍ക്കിഷ്ട്പ്പെടാനുള്ള ഒരു പദ്ധതി പിന്തുടരുന്നു. നിങ്ങളോ? ഉന്നത പദവിയിലെത്തിയവര്‍ ആളുകളെ കുറിച്ച് ശരിയായി ചിന്തിക്കാനുള്ള തങ്ങളുടെ തന്ത്രത്തെ കുറിച്ച് അധികമൊന്നും ചര്‍ച്ചചെയ്യാറില്ല. പക്ഷെ, ശരിക്കും വലിയവരായ എത്രയോ ആളുകള്‍ക്ക് ആളുകള്‍ ഇഷ്ടപ്പെടാനുള്ള വ്യക്തവും, കൃത്യവും എഴുതി തയ്യറാക്കിയതുപോലുമായ പദ്ധതികളുണ്ടെന്നന്നറിയുമ്പോള്‍ നിങ്ങലോരുപക്ഷേ അന്തം വിട്ടു പോകും. അതിനായി നമുക്ക് കുറച്ചു ചട്ടങ്ങള്‍ ശീലിച്ചു നോക്കാം.
1.       പേരുകള്‍ ഓര്‍മവെക്കാന്‍ പഠിക്കുക: ഇക്കാര്യത്തിലുള്ള കഴിവുകേട് നിങ്ങള്ക്ക് പുറത്തുള്ള കാര്യങ്ങളില്‍ വേണ്ടത്ര താല്പര്യമില്ല എന്നാ സൂചന നല്‍കിയേക്കും.
2.       നന്നായി ഇടപെടാവുന്ന ഒരാളായിരിക്കുക: അത് കൊണ്ട് നിങ്ങള്‍ക്കൊപ്പമായിരിക്കുമ്പോള്‍ ആര്‍ക്കും ഒരു സമ്മര്‍ദ്ദമനുഭവപ്പെടുകയില്ല. വിശ്വസിക്കവുന്നവനും, തുറന്ന പ്രകൃതക്കാരനുമായ ഒരാളായിരിക്കുക.
3.       ആയാസരഹിതമായ (easy going) ഗുണം നേടിയെടുക്കുക. അപ്പോള്‍ ഒരു കാര്യവും നിങ്ങളെ അസ്വസ്ഥനാക്കുകയില്ല.
4.       അഹങ്കാരിയാകതിരിക്കുക: നിങ്ങള്‍ക്കെല്ലാമറിയാമെന്ന ധാരണക്കെതിരെ ജാഗ്രത പുലര്‍ത്തുക.
5.       രസകരമായി പെരുമാറുന്നൊരാളാകുക: ഇത്തരം ഗുണം വളര്‍ത്തിയെടുക്കുക. അതിലൂടെ നിങ്ങളോടൊപ്പം ചേരുന്ന ഒരാള്‍ക്ക്‌ എന്തെങ്കിലുമൊരു മൂല്യം ലഭിക്കാനിടയാകും.
6.       നിങ്ങളുടെ വ്യക്തിത്വത്തിലെ വേണ്ടാത്ത –ചൊറിയുന്ന തരത്തിലുള്ള- ഘടകങ്ങളെ ഇല്ലാതാക്കുക. ഒരുപക്ഷെ അവയില്‍ പലതും നിങ്ങളറിയാതെ കടന്നു വരും.
7.       ഒരു സത്യാ സന്ധ വിശ്വാസിയെ പോലെ ആത്മാര്‍ത്ഥമായി മുറിവുണക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്കുണ്ടായിരുന്നതോ ഇപ്പോഴുള്ളതോ ആയ തെറ്റിദ്ധാരണകള്‍ പരിഹരിക്കുക. നിങ്ങളുടെ പരാതികള്‍ പൂര്‍ണമായും ഇല്ലാതാകുക.
8.       ആളുകളെ ഇഷ്ട്പ്പെടാന്‍ ശ്രമിക്കുക: ശരിക്കും സ്വാഭാവീകമായി ആ കഴിവ് നിങ്ങള്ക്ക് ലഭിക്കുന്നത് വരെ.
9.       ആരെങ്കിലും ഒരു നേട്ടം നേടുമ്പോള്‍ അഭിനന്ദിക്കുക: അത്തരം ഒരു അവസരവും ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക. ദുഖത്തിലും നിരാശയിലും സഹാഭാവം കാണിക്കുക.
10.   ആളുകള്‍ക്ക് ആത്മീയമായ കരുത്ത് നല്‍കുക: അവരപ്പോള്‍ നിങ്ങളോട് ശരിക്കുള്ള സ്നേഹവും പരിഗണനയും കാണിക്കും.

ഈ പത്ത് തത്വങ്ങള്‍ ജീവിതത്തില്‍ ഉയര്‍ത്തിപിടിച്ചാല്‍ നിങ്ങള്‍ക്ക് ഉയരാന്‍ എളുപ്പമായി. നിങ്ങള്‍ ഈ തത്വങ്ങള്‍ ഒരിക്കല്‍ കൂടി വായിച്ചു നോക്കുക. അവര്‍ മുന്‍കൈയെടുക്കട്ടെ എന്നാ ചിന്ത ഇവിടെയില്ല. അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ മറ്റെയാള്‍ എന്റെയടുത്ത് വരട്ടെ എന്നാ നിലപാടുമില്ല. എനിക്കെല്ലാമാറിയാം മറ്റുള്ളവരെല്ലാം വിഡ്ഢികള്‍ എന്നാ നിലപാടും ഇവിടെയില്ല.

വലിയ ആളുകള്‍ വ്യവസായത്തിലും, കലയിലും ശാസ്ത്രത്ത്തിലും രാഷ്ട്രീയത്തിലുമെല്ലാമുള്ള വലിയാളുകള്‍, മനുഷ്യത്വമുള്ളവരും ഊഷ്മതയുള്ളവരുമാണ്. കൂടാതെ അവര്‍ മറ്റുള്ളവരെ ഇഷ്ട്പ്പെടുത്തുന്നത്തില്‍ വിദഗ്ദരുമാകുന്നു.

പക്ഷെ, സൗഹാര്‍ദം വിലക്ക് വാങ്ങാന്‍ നോക്കരുത്., അത് വില്‍ക്കുവാനുള്ളതല്ല. സമ്മാനങ്ങള്‍ നല്‍കുന്നത് നല്ലതാണ്; പക്ഷെ, അതിനു പിന്നില്‍ ശരിക്കുള്ള ആത്മാര്‍ഥത വേണം. നല്‍കാനുള്ള ഇഷ്ട്ടവും അത് നല്‍കിയതാര്‍ക്കോ, അയാളോടുള്ള ഇഷ്ടവും വേണം. പക്ഷെ ശരിക്കുള്ള ആത്മാര്‍ത്ഥയില്ലെങ്കില്‍, സമ്മാനം ഒരു പ്രതിഫലം തിരികെ നല്‍കലോ അല്ലെങ്കില്‍ കൈക്കൂലിയോ ആയി കണക്കാക്കപ്പെടും.

ഒരിക്കല്‍ ഒരു ബാങ്ക് മാനേജരെ കാണാന്‍ അടുത്ത ഷോപ്പിലെ ഒരു പയ്യന്‍ വന്നു. അയാളുടെ കയ്യില്‍ ഒരു പെട്ടി നിറയെ മിഠായികളും പലഹാരങ്ങളും ഉണ്ടായിരുന്നു. അത് കണ്ട മാനേജര്‍ പ്രകോപിതനായി. സ്വരത്തില്‍ അല്പം നീരസം കലര്‍ത്തി കൊണ്ട് സമ്മാനം തിരികെ കൊണ്ട് പൊയ്ക്കൊള്ളാന്‍ അദ്ദേഹം പറഞ്ഞു. അയാള്‍ പോയി കഴിഞ്ഞപ്പോള്‍ ഇതെല്ലാം കണ്ടു നിന്ന അദ്ദേഹത്തിന്റെ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു. “എന്നെ തെറ്റിദ്ധരിക്കരുത്, സമ്മാനം കിട്ടുന്നതും അത് കൊടുക്കുന്നതും എനിക്കിഷ്ട്മാണ്.” ഈ ന്യൂ ഇയറില്‍ പലരും സമ്മാനങ്ങള്‍ കൊടുത്തയച്ചിട്ടുമുണ്ട്, അത് സ്വീകരിച്ചിട്ടുമുണ്ട്.” എന്നാല്‍ അദ്ദേഹം തുടര്‍ന്നു, “ഇവിടെ നിന്നും ലോണ്‍ കിട്ടാനുള്ള ഒരു അടവ് മാത്രമാണ് അത് എന്നറിയുമ്പോള്‍, അത് വ്യക്തമായ ഒരു കൈക്കൂലിയാണ്. എനിക്ക് അത് ആവശ്യമില്ല.” “അവരുമായുള്ള ബന്ധം ഞാന്‍ ഒരു വര്‍ഷമായി അവസാനിപ്പിച്ചിട്ട്. കാരണം അവരുടെ മുന്‍പുള്ള ലോണ്‍ അവര് ക്ലോസ് ചെയ്യാന്‍ വളരെ പണിപ്പെട്ടു. അത്തരം ആളുകളെ എനിക്കിഷ്ടവുമല്ല, അങ്ങിനെ ഉള്ള ആളുകള്‍ വീണ്ടും വീണ്ടും നമ്മെ വിളിച്ചോണ്ടേ ഇരിക്കും.” അപ്പോള്‍ ഈ സമ്മാനം ഞാന്‍ തിരിച്ചയച്ചില്ലെങ്കില്‍ അയാള്‍ എന്നെ കണ്ടാല്‍ ആദ്യം പറയാന്‍ പോകുന്നത് “ഞാന്‍ കൊടുത്തയച്ച സമ്മാനം നിങ്ങള്‍ക്ക് കിട്ടിയല്ലോ അല്ലെ?” എന്നായിരിക്കും.
ഇത്തരം കാര്യങ്ങളില്‍ നാം മനസിലാക്കേണ്ടത് സൌഹൃദങ്ങള്‍ നമുക്ക് വിലയ്ക്കു വാങ്ങിക്കാന്‍ പറ്റില്ല എന്നാണു. അതിനു നാം ശ്രമിക്കുമ്പോള്‍ രണ്ടു രീതിയില്‍ നഷ്ടം വരുന്നു.

1.       നാം പണം പാഴാക്കുന്നു.
2.       നാം അവജ്ഞ സൃഷ്ടിക്കുന്നു.
സുഹൃത്ബന്ധം ഉണ്ടാക്കാന്‍ മുന്‍കൈയെടുക്കുക- നേതാക്കള്‍ ഇപ്പോഴും അത് ചെയ്യുന്നു. അവന്‍ ആദ്യ നീക്കം നടത്തട്ടെ എന്ന് പറയാന്‍ എളുപ്പമാണ്, സ്വഭാവീകവുമാണ്. “അവരാദ്യം”, “അവളാദ്യം സംസാരിക്കട്ടെ” എന്നൊക്കെ നാം പറയും. പക്ഷെ അതെ മട്ടില്‍ത്തന്നെ എളുപ്പമാണ് ആളുകളെ അവഗണിക്കലും.
അതെ, അതെളുപ്പമാണ്; സ്വഭാവീകവുമാണ്. പക്ഷെ, അത് ആളുകളോടുള്ള ശരിയായ ചിന്തയോ സമീപനമോ അല്ല. മറ്റെയാള്‍ സൌഹൃതത്തിന്റെ അടിസ്ഥാനമിടട്ടെ എന്ന് കരുതിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്കധികം സുഹൃത്തുക്കളൊന്നുമുണ്ടാവില്ല.
യഥാര്‍ത്ഥത്തില്‍, ആളുകളെ അറിയാന്‍ മുന്‍കൈ എടുക്കുക എന്നത് യഥാര്‍ത്ഥ നേതൃത്വത്തിന്റെ അടയാളമാണ്. അടുത്ത തവണ നിങ്ങളൊരു വലിയ കൂട്ടത്തിലിരിക്കുമ്പോള്‍, സുപ്രധാനമായൊരു കാര്യം നിരീക്ഷിക്കുക: സ്വയം പരിചയപ്പെടുന്നതില്‍ ഏറ്റവും സജീവമായിരിക്കുന്ന വ്യക്തിയായിരിക്കും അവിടെ സന്നിഹിതനായ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി.
ഒരു വലിയ വ്യക്തിയായിരിക്കും നിങ്ങളുടെ അടുത്തേക്ക് വന്നു അയാളുടെ കൈ തന്നു കൊണ്ട് “ഹലോ, ഞാന്‍....” എന്ന് പറയുന്നത്. ഈ നിരീക്ഷണത്തെപ്പറ്റി മനസിലാക്കാന്‍ അല്പം സമയം ചിലവഴിക്കുക. അയാള്‍ പ്രധാനപ്പെട്ടവനായിരിക്കാന്‍ കാരണം, സൌഹൃദം പടുത്തുയര്‍ത്താന്‍ ശ്രദ്ധിക്കുന്നത്കൊണ്ടാണെന്നു ബോധ്യമാകും. ആളുകളെ കുറിച്ച് ശരിയായി ചിന്തിക്കുക.
ഇക്കാലത്ത് അപരിചിതരോട് സംസാരിക്കുന്നത് അത്ര നാഗരികമായിരിക്കില്ല. പക്ഷെ, അതിനു വലിയ പ്രതിഫലം കിട്ടും. അതിതാ;

നിങ്ങള്‍ ഒരു അപരിചിതനോട് ഒരു സന്തോഷകരമായ അഭിപ്രായം പാസാക്കുമ്പോള്‍ അവനെ നിങ്ങള്‍ ഒരു പടി കൂടി മികച്ചവനാക്കുന്നു. അത് തിരിച്ചു നിങ്ങളെ മികച്ചവനാക്കുകയും നിങ്ങള്‍ക്ക് ഈസിയായി പെരുമാറാനാവുകയും ചെയ്യുന്നു. ഓരോ തവണ അപരിചിതനോട് സൗഹൃദമായി കുശലം പറയുമ്പോഴും നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ നഷ്ടപരിഹാരം നല്‍കുന്നു. അത് നിങ്ങളുടെ വാഹനം തണുപ്പ് കാലത്ത് ചൂടാക്കുന്നത് പോലെയാണ്.

ഒരല്പം മുന്‍കൈയെടുത്തു കൊണ്ട് സുഹൃത്തുക്കളെ നേടാന്‍ ഇതാ ആറു വഴികള്‍:

1.       എല്ലാ സാധ്യമായ അവസരങ്ങളിലും നിങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക. പാര്‍ട്ടികളിലും മീറ്റിങ്ങുകളിലും വാഹനങ്ങളിലും തൊഴില്‍ സ്ഥലത്തും, മറ്റു എവിടെയും.
2.       മറ്റെയാള്‍ നിങ്ങളുടെ പേര് ശരിയായി ഉച്ചരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
3.       മറ്റേയാളുടെ പേര് എഴുതുക. അയാള്‍ ഉച്ചരിക്കുന്നത് പോലെ ശരിയായിട്ടാണ് നിങ്ങളും ഉച്ചരിക്കുന്നത് എന്ന് ഉറപ്പു വരുത്തുക.
4.       കഴിയുമെങ്കില്‍ അയാളുടെ പേരുകള്‍ ശരിയായി എഴുതാന്‍ സാഹായം ചോദിക്കുക.
5.       നിങ്ങള്‍ കൂടുതല്‍ അറിയണമെന്ന് ആഗ്രഹിക്കുന്ന സുഹൃത്തിനു ഒരു ഫോണ്‍ ചെയ്യുകയോ ഒരു കുറിപ്പ് അയക്കുകയോ ചെയ്യുക.
6.       (പക്ഷെ, ഏറ്റവും ചെറിയ കാര്യമല്ല ഇത്) അപരിചിതരോട് സന്തോഷപ്രദമായ കാര്യങ്ങള്‍ പറയുക. അത് നിങ്ങളെ ഉല്‍സാഹഭരിതനാക്കുകയും നിങ്ങളുടെ കടമ മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു.
ഈ ആറു തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നത് ആളുകളെ കുറിച്ച് ശരിയായി ചിന്തിക്കലാണ്. ഉറപ്പിക്കൂ, ഇത് ശരാശരിക്കരനായ വ്യക്തി ചിന്തിക്കുന്ന കാര്യമല്ല. ഒരു അവറേജ് വ്യക്തി ഒരിക്കലും ഒന്നിനും മുന്‍കൈ എടുക്കില്ല. അയാള്‍ മറ്റെയാള്‍ ആദ്യം പരിജയപ്പെടുത്തുന്നതിനായി കാത്തു നില്‍ക്കുന്നു.
മുന്‍കൈ എടുക്കുക. വിജയിയെ ഇഷ്ട്പ്പെടുക. ആളുകളെ കാണാനായി നിങ്ങളുടെ പതിവ് വഴികള്‍ വിട്ടു പോവുക. ഭീരുവാകാതിരിക്കുക. സാധാരനക്കരനല്ലാത്തതിനാല്‍ ഭയക്കതിരികുക. മറ്റെയാള്‍ ആരെന്നു കണ്ടെത്തുകയും അയാളെ നിങ്ങള്‍ക്ക് അറിയാമെന്ന് ഉറപ്പാക്കുകയും ചെയ്യുക. അങ്ങിനെ ഒരാളെ മനസിലാക്കുക.  
      

14 comments:

abith francis said...

ഒന്നും പറയാനില്ല...ബഹുമാനം മാത്രം...and thanks

കാഡ് ഉപയോക്താവ് said...

Thanks !

രമേശ്‌ അരൂര്‍ said...

ഈ ബ്ലോഗില്‍ കൂടുതല്‍ ആളുകള്‍ വരാനുള്ള വഴികളാണ് എനിക്ക് പറയാനുള്ളത് .
ഒന്ന് ) മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചു അഭിപ്രായം തുറന്നു പറയുക .
രണ്ടു )ബ്ലോഗിലെ മലയാളം ഫോണ്ട് കുറച്ചു കൂടി വലുതാക്കുക ഒടിഞ്ഞു മടങ്ങിയ ഫോണ്ട് മാറ്റി ഉരുണ്ട ഫോണ്ട് ഉപയോഗിക്കുക
മൂന്നു )എഴുതാനുള്ള ആശയങ്ങള്‍ ചുരുക്കി പറയുക ..നെടുനീളത്തിലുള്ള പാരഗ്രാഫുകള്‍ കാണുമ്പോള്‍ തന്നെ ആളുകള്‍ ഓടി ഒളിക്കും .

ചെറിയ പാരഗ്രാഫുകളില്‍ ചുരുക്കി പറയുക .

Absar Mohamed said...

"പേരുകള്‍ ഓര്‍മവെക്കാന്‍ പഠിക്കുക: "

ഇക്കാര്യത്തില്‍ ഞാന്‍ പരാജിതന്‍ ആണ്.
പലപ്പോഴും മറ്റുള്ളവരുടെ പേരുകള്‍ ഓര്‍ത്തു വെക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെയധികം പിന്നോകം പോകുന്നു...

ANSAR ALI said...

ശഹനാതെ അല്പാല്പമായിട്ടു മതി.ഒന്നായിട്ടു കൊണ്ടുവന്നാല്‍ ഒരു പ്രയാസമാണ്.ട്രാന്‍സലേഷന്‍ നന്നാവുന്നുണ്ട്.പദാനുപദ വിവര്‍ത്തനം ഒഴിവാക്കി ആശയ വിവര്‍ത്തനം മതി എന്നാണ് എന്‍റെ അഭിപ്രായം.ആശംസകള്‍..നന്ദി

moideen angadimugar said...

വളരെ വിലപ്പെട്ട നല്ലൊരു പോസ്റ്റ്.നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ.
രമേശ്ജിയുടെ അഭിപ്രായം ഷഹാന ശ്രദ്ധിച്ചുകാണുമല്ലോ..

ആചാര്യന്‍ said...

നല്ല അര്‍ത്ഥവത്തായ പോസ്റ്റ്...

ഷാജു അത്താണിക്കല്‍ said...

വളരെ നല്ല അറിവ്...........
നല്ല വിവരണം ,
ഇനിയും എഴുതുക ഇത്തരം മാറ്ററുകള്‍......

വാഴക്കോടന്‍ ‍// vazhakodan said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!

~ex-pravasini* said...

ഇത്ര നീളമുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കുറച്ചു പ്രയാസം തന്നെ.ഇപ്പൊ തന്നെ ഞാന്‍ വായിച്ചത് മുക്കാലും മറന്നു.ഇനി ഒരു വായന, അതിന് സമയവും കുറവ് ക്ഷമയും കുറവ്. ഇപ്പോള്‍ തന്നെ എന്‍റെ ഏകദേശ സ്വഭാവം മനസ്സിലായിക്കാണും അല്ലെ..,

ഇതില്‍ എനിക്ക് പറയാനുള്ളത്‌ ഇതാണ്.ഷഹാന എഴുതിയ കാര്യങ്ങള്‍ വളരെ വിലപ്പെട്ടത് തന്നെ.
പക്ഷെ ഓരോരുത്തര്‍ക്കും ജന്മനാ ഓരോ സ്വഭാവം ദൈവം തമ്പുരാന്‍ കൊടുത്തിരിക്കും.അതിനെ അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ഒന്ന് നീക്കി നന്നാക്കുകയോ ചീത്തയാക്കുകയോ ഒക്കെ ചെയ്യാമെന്നല്ലാതെ പൂര്‍ണമായും ഒരാളുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റാന്‍ കഴിയില്ല എന്നാണു എന്‍റെ എളിയ അഭിപ്രായം.
ഇതൊരു പക്ഷെ എന്‍റെ മാത്രം തോന്നലുകളുമാകാം..
മറ്റു പോസ്റ്റുകളൊക്കെ ഒന്നോടിച്ചു നോക്കി.സന്തോഷവും ബഹുമാനവും തോന്നി.ഭാവുകങ്ങള്‍.

ബെഞ്ചാലി said...

നീളൻ പോസ്റ്റുകൾ വായിക്കുന്നവർ ബ്ളോഗ് ലോകത്ത് കുറവാണ്. പല ഭാഗങ്ങളിലായി പോസ്റ്റിയാൽ എല്ലാവർക്കും പെട്ടൊന്ന് വായിച്ചു തീർക്കാം. മാത്രമല്ല, പോയിന്റുകൾ മനസ്സിൽ പതിയുകയും ചെയ്യും.

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
അഭിനന്ദനങ്ങൾ

ബെഞ്ചാലി said...

നീളൻ പോസ്റ്റുകൾ വായിക്കുന്നവർ ബ്ളോഗ് ലോകത്ത് കുറവാണ്. പല ഭാഗങ്ങളിലായി പോസ്റ്റിയാൽ എല്ലാവർക്കും പെട്ടൊന്ന് വായിച്ചു തീർക്കാം. മാത്രമല്ല, പോയിന്റുകൾ മനസ്സിൽ പതിയുകയും ചെയ്യും.

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
അഭിനന്ദനങ്ങൾ

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

മറ്റൊരാളുമായി സൗഹാർദ്ദം സ്ഥാപിക്കുന്നത് അത്ര ക്ലേശകരമായ ഒന്നായിരിക്കില്ല. അതെ സമയം ശരിയായ നിലയിൽ സൗഹാർദ്ദം നില നിർത്താനായിരിക്കും ഏറ്റവും പ്രയാസം. ക്ഷമ, സഹനം, കാരുണ്യം, വിശ്വാസം, പൊരുത്തം തുടങ്ങി ഒട്ടേറെ ഘടകങ്ങളിൽ വീഴ്ചവരാതെ നിലനിർത്തുമ്പോഴാണ്‌ അത് സാധ്യമാകുന്നത്.

നല്ല ചിന്തകൾ..
തുടരുക....
എല്ലാ ആശംസകളും!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പാല്‍ പോലെ ശുദ്ധമായ ഒരു വാക്ക്‌ പീയുഷം.അഹബോധം ഉണര്‍ത്താന്‍ പ്രയോജനപ്പെടുന്ന വരികള്‍ .ഒന്ന് ആറ്റിക്കുറുക്കിയെങ്കില്‍ ആസ്വാദനത്തിന് മധുരം വരുമായിരുന്നു.