Thursday 8 December 2011

നേതാവ് അഥവാ നേതൃത്വം.


ഒരു കൃഷിക്കാരന് രണ്ടു കഴുതകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഏതിനാണ് കൂടുതല്‍ നിര്‍ബന്ധബുദ്ധി എന്ന് കണ്ടുപിടിക്കണമെന്ന് അയാള്‍ തീരുമാനിച്ചു. പതിനഞ്ചടി കയറിന്‍റെ ഇരുവശത്തുമായി ഇവയെ ബന്ധിച്ചു. അതിനു ശേഷം 25 അടി അകലത്തില്‍ രണ്ടു കെട്ടു വൈക്കോലിട്ടതിനു ശേഷം കഴുതകളെ മേയാനായി വിട്ടു. രണ്ടു കഴുതകളും അവനവന്‍റെ വശങ്ങളിലേക്ക് വലിച്ചു കൊണ്ടേയിരുന്നു. ഇങ്ങിനെ വലിച്ചു വലിച്ചു ഇരുവര്‍ക്കും ശ്വാസം മുട്ടുവാന്‍ തുടങ്ങി. എങ്കിലും അവര്‍ കഴുതകള്‍ തന്നെ ആണല്ലോ. ഇങ്ങിനെ സ്വന്തം ദിശയിലേക്ക് ആഞ്ഞു ആഞ്ഞു വലിച്ചു രണ്ടു കഴുതകളും ശ്വാസം മുട്ടി മരിച്ചു. ഇരു കഴുതകള്‍ക്കും ഒരുമിച്ചു ഒരു ദിശയിലെ വൈക്കോല്‍ തിന്നതിനു ശേഷം അടുത്ത വൈക്കോല്‍ കെട്ടും തിന്നു തീര്‍ക്കാമായിരുന്നു. പക്ഷെ അവര്‍ അങ്ങിനെ ചെയ്തില്ല. അതിനു പകരം ശ്വാസം മുട്ടിച്ചു മരിക്കുകയാണ് ചെയ്തത്.

സങ്കടകരമായ ഒരു കാര്യം ഇവിടെ പല കഴുതകളും മനുഷ്യ രൂപത്തില്‍ ജീവിക്കുന്നു എന്നുള്ളതാണ്. ഇത്തരത്തിലുള്ള ആളുകള്‍ അധികാരകേന്ദ്രങ്ങളില്‍ എത്തി ചേര്‍ന്നാല്‍ സമൂഹത്തിനു തിരുത്താനാവാത്ത വിധത്തിലുള്ള കോട്ടങ്ങള്‍ വരുത്തി തീര്‍ക്കും.

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് കപട നേതാക്കള്‍. വ്യക്തികള്‍ എന്നാ നിലയിലോ തൊഴില്‍ മേഖലയിലോ അവരെ കണ്ടുമുട്ടിയെന്നിരിക്കും. ചിലപ്പോള്‍ അസുഖകരമാം വിധത്തില്‍ അടുപ്പമുള്ളവരാകം - ഒരു സുഹൃത്ത്‌ അല്ലെങ്കില്‍ ഒരു ബന്ധു?

നിയമം അവര്‍ തന്നെ സൃഷ്ടിക്കുകയും ആജ്ഞ അവര്‍ തന്നെ കൊടുക്കുകയും ചെയ്യുന്നിടത്തോളം അവര്‍ ക്രമസമാധാനത്തില്‍ വിശ്വസിക്കുന്നു.

ജനങ്ങളെ ഭീഷണിപ്പെടുത്തിയോ വളഞ്ഞ വഴികളിലൂടെയോ അങ്കലാപ്പുണ്ടാക്കുക വഴിയോ പ്രീണിപ്പിക്കുക വഴിയോ, പ്രലോഭനത്തിലൂടെയോ കൈക്കൂലി കൊടുത്തോ അവര്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ എപ്പോഴും ഉറ്റു നോക്കും. ഒരു കപടനേതാവ് ഉപദേശത്തിനായി സമീപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ തന്റെ കുറ്റകൃത്യത്തിനൊരു പങ്കാളിയെയാണ് തെരയുന്നത്.

ഒരു കപട നേതാവിന് അധികാരമെന്നാല്‍ വീര്യമുള്ളതും പണമെന്നാല്‍ സര്‍വ്വശക്തിയുള്ളതുമാകുന്നു.

ഇദേഹത്തിന്റെ മുഖത്ത് ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന മന്ദഹാസം കാണാം- ഇദ്ദേഹം ലക്ഷപ്രഭുക്കളെ നോക്കി മാത്രമേ മന്ദഹസിക്കാറുള്ളൂ. നിങ്ങള്‍ അയാള്‍ക്ക് പണം നല്‍കുമ്പോള്‍ സത്യസന്ധമായി അയാള്‍ പറയും, "ഞാന്‍ നിങ്ങളോടെന്നും കടപ്പെട്ടിരിക്കും" എന്ന്. മറ്റുള്ളവരെ വീഴ്ത്താനായി എന്തെല്ലാം വേണമെന്ന് അദ്ദേഹം കരുതുന്നുവോ അതിനു വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്. ഇവരുടെ മനസ് കോണ്‍ക്രീറ്റ് പോലെയാണുള്ളത്.- പലതും കൂട്ടിക്കുഴച്ചും കാലാകാലത്തേക്ക് ഉറപ്പിച്ചതും. ഇവരുടെ മനസ്സെത്ര സങ്കോചിച്ചിരിക്കുമോ, അതിനു വിപരീതമായി വിസ്താരമേറിയാതായിരിക്കും അയാളുടെ പ്രസ്താവനകള്‍. ഒരു ചെറുകിട മനസുപയോഗിച്ചു ഒരു വന്‍കിട പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്.

അവര്‍ രാജ്യത്തെ മറന്നു കൊണ്ട് സ്വന്തം കസേര ഉറപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധാലുകൾ ആയിരിക്കും. അവരുടെ പോംവഴികള്‍ പ്രശ്നത്തേക്കാള്‍ ഏറെ കുഴപ്പം നിറഞ്ഞതാണ്. കൂറ് നടിക്കുന്ന അനുയായികളെ അവര്‍ കാലുവാരുകയും ചെയ്യും.



"ഒരു സംസ്കാരം നശിപ്പിക്കപ്പെടുന്നത് പുറമേ നിന്നുള്ള കാടന്മാരുടെ ആക്രമണം കൊണ്ടല്ല. മറിച്ച് നമ്മുടെ ഇടയില്‍ തന്നെയുള്ള കാടന്മാരുടെ എണ്ണം ഇരട്ടിക്കുന്നത് കൊണ്ടാണ്."


-വില്‍ഡ്യുറാന്‍റ്.


__________________________________________
യഥാര്‍ത്ഥ നേതാക്കള്‍ സത്യത്തെ സ്നേഹിക്കുന്നു എന്ന് മാത്രമല്ല, കാപട്യത്തെ പഴിക്കുകയും ചെയ്യുന്നു. സത്യസന്ധതയുടെ കൂടെ പിറപ്പായ കഷ്ടപാടുകളെക്കാളേറെ വേദനപൂര്‍ണ്ണമാണ് മറച്ചുവയ്ക്കല്‍ കൊണ്ടുണ്ടാകുന്ന ദുരിതങ്ങളെന്ന് അവര്‍ക്ക് അറിയാവുന്നതുമാണ്.

"മഹാന്മാരുടെ ജീവിതം ഒര്മിപ്പിക്കുന്നല്ലോ നമ്മെ,
നമുക്കും നമ്മുടെ ജീവിതം തികച്ചും ഉദാത്തമാക്കിടാം,
മണ്‍മറഞ്ഞിടും ഒരു നാളെങ്കിലും ബാക്കി പത്രമുണ്ടല്ലോ നമുക്ക്
സമയത്തിന്‍ തീരത്തായ്‌ നമ്മുടെ കാല്‍പാടുകളെങ്കിലും..."

-ഹെന്‍റി വാഡ്സ്വെര്‍ത്ത് ലോംഗ്ഫെലോ

23 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം........

Jefu Jailaf said...

ഈന്ത്പ്പ്നയോലയില്‍ ഉറങ്ങിക്കൊണ്ട് നീതിബോധം കാത്തുസൂക്ഷിച്ച്ച്ച നേതാക്കന്മാര്‍ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നുവെങ്കില്‍ അത് പണക്കൊഴുപ്പല്ല ഭരണരീതി എന്ന് തെളിയിച്ച്ചതിന്റെ ബാക്കി പത്രങ്ങളായിട്ടാണ് ..

നാമൂസ് said...

അധിനിവേശ ഇന്ത്യയെയും സ്വാതന്ത്രാനന്ത്ര ഇന്ത്യയെയും അവിടത്തെ ജനതയെയും നമുക്കിങ്ങനെ വായിക്കാം. ഒരു 'ചെന്നായ' മുന്‍വാതിലിലൂടെ ഇറങ്ങി പോയപ്പോള്‍ അനേകം 'കടുവകള്‍' പിന്‍ വാതിലിലൂടെ അകത്തേക്ക് കടന്നു. അ എങ്കിലും നാം കഴുതകള്‍ അതൊന്നും അറിഞ്ഞതേയില്ലാ.

'പൊതുജനം കഴുത'യെന്നു പറഞ്ഞ പഴഞ്ചൊല്ലുകാരാ നിനക്കഭിനന്ദനം.

എന്‍.പി മുനീര്‍ said...

പ്രസക്തമാ‍യ ചിന്തകള്‍. കപട നേതാക്കള്‍ ജനങ്ങളില്‍ ചിന്താകുഴപ്പം വരുത്താനാണ് ശ്രമിക്കുന്നത്.ആദര്‍ശധീരരായ നേതാക്കളെ കുതന്ത്രങ്ങള്‍ കൊണ്ട് പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ഇക്കൂട്ടര്‍ക്കു കഴിയും.ഒരു നല്ല സംസ്കാരം നശിക്കുന്നതും മതചിന്തകള്‍ തെറ്റിദ്ധെരിക്കപ്പെടുന്നതും ആ കൂട്ടത്തിലെ പിഴച്ചവര്‍ കൊണ്ടാണെന്നത് ശരി തന്നെയാണ്.

Absar Mohamed said...

യഥാര്‍ത്ഥ സ്വാതന്ത്ര സമരം ഇനിയാണ് തുടങ്ങേണ്ടത്.

####
അബൂമൂസാ(റ) നിവേദനം: ``ഞാനും എന്റെ പിതൃസഹോദരന്മാരില്‍ രണ്ടുപേരും നബി(സ)യുടെ സദസ്സില്‍ പ്രസംഗിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: പ്രവാചകരേ, അല്ലാഹു താങ്കളെ ഏല്‍പിച്ച അധികാരത്തില്‍ നിന്ന്‌ ചിലത്‌ എന്നെയും ഏല്‍പിക്കുക. മറ്റെ വ്യക്തിയും അതുപോലെ ആവശ്യപ്പെട്ടു. നബി(സ) അരുളി: അധികാരം ചോദിക്കുന്നവനെയും അതിന്ന്‌ അത്യാഗ്രഹം പ്രകടിപ്പിക്കുന്നവനെയും ഞാന്‍ അതു ഏല്‍പിക്കുകയില്ല'' (മുസ്‌ലിം, ഹ.നമ്പര്‍:1733, ബുഖാരി, ഹ. നമ്പര്‍:7149)

Satheesan OP said...

നമ്മള്‍ ഇതെല്ലം ബോധവാന്മാര്‍ ആയിട്ടും എന്തെ ഇങ്ങനെ ..?
പ്രതികരിക്കണം ..നല്ല പോസ്റ്റ്‌ ..ആശംസകള്‍ ..

എം പി.ഹാഷിം said...

ഭാവുകങ്ങള്‍

majeed alloor said...

"ജനങ്ങളുടെ നേതാവ് അവരുടെ സേവകനാണ്"
എന്ന തിരുവചനം എത്ര ഉല്‍കൃഷ്ടം..

കൊമ്പന്‍ said...

സ്വതന്ത്ര ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ ത്തെ പറ്റി നിങ്ങള്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല
ബ്രിട്ടീസ് കാരന്റെ ഭിന്നിപ്പിക്കള്‍ നയം തന്നെ ആണ് ഇവിടെ രാഷ്ട്രീയാക്കാരും ചെയ്യുന്നത് വെടക്കാക്കും പിന്നെ തനിക്കാക്കും

എന്‍.ബി.സുരേഷ് said...

paavam kazhuthakalude purathu ninnum orikkalum irangathe irikkunna adhikaarikale orthunokkoo

Anil cheleri kumaran said...

സമകാലിക സമൂഹത്തിലെ ദുർമുഖങ്ങൾ തുറന്നിട്ടിരിക്കുന്നു. പോസ്റ്റ് നന്നായി. ചില അക്ഷരത്തെറ്റുകൾ കാണുന്നു, തിരുത്തുമല്ലോ.

വിലമാതിക്കുന്ന = വിലമതിക്കുന്ന
സങ്കോജിച്ചിരിക്കുമോ = സങ്കോചിച്ചിരിക്കുമോ
ബന്ധശ്രദ്ധാലുക്കള്‍ = ബദ്ധശ്രദ്ധാലുകൾ (ബദ്ധശ്രദ്ധയുള്ളവർ)

Anil cheleri kumaran said...

സമകാലിക സമൂഹത്തിലെ ദുർമുഖങ്ങൾ തുറന്നിട്ടിരിക്കുന്നു. പോസ്റ്റ് നന്നായി. ചില അക്ഷരത്തെറ്റുകൾ കാണുന്നു, തിരുത്തുമല്ലോ.

വിലമാതിക്കുന്ന = വിലമതിക്കുന്ന
സങ്കോജിച്ചിരിക്കുമോ = സങ്കോചിച്ചിരിക്കുമോ
ബന്ധശ്രദ്ധാലുക്കള്‍ = ബദ്ധശ്രദ്ധാലുകൾ (ബദ്ധശ്രദ്ധയുള്ളവർ)

അഷ്‌റഫ്‌ സല്‍വ said...

oru maattam anivaaryam.. nalla post

Vp Ahmed said...

"പൊതുജനം കഴുതയെന്നു പറഞ്ഞ പഴഞ്ചൊല്ലുകാരാ നിനക്കഭിനന്ദനം". ഏറ്റ് പറഞ്ഞു ആവര്‍ത്തിക്കുകയാണ് കഴുതയായ ഞാനും. പോസ്റ്റ്‌ അഭിനന്ദനാര്‍ഹം.

ahammedpaikat said...

നല്ല പോസ്റ്റ്. ഒറ്റപ്പെട്ട ചില നേതാക്കന്മാര്‍ ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു. അഹ്മദ് നജാദിനെപ്പോലെ ചിലര്‍...

‍ആയിരങ്ങളില്‍ ഒരുവന്‍ said...

സമീപകാലത്ത് നിലം പറ്റിയ ഗദ്ദാഫി വരെയുള്ള കപടചിന്തകരായ നേതാക്കൻമാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന ചില ചിന്തകൾ ഉണ്ട്..എല്ലാമറിയുന്ന പൊതുജനം ഒരിക്കലും പരാജയപ്പെടുന്നില്ല.. ലോകനീതി എന്നത് ഒരിക്കൽ അവർ അനുഭവിക്കപ്പെടുകതന്നെ ചെയ്യും..!! നല്ല ചിന്തകൾ..!! ആശംസകൾ..!!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കഴുതകള്‍ ആണ് ജനം എന്നത് വെറുമൊരു നാട്യം ആണ് .ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ ആണ് ലഭിക്കുന്നത് എന്നാ വചനം വളരെ സത്യമാണ് .നാം അര്‍ഹിക്കുന്നത് കൊണ്ടാണ് നമുക്ക് ഇങ്ങനെ നേതാകന്മാരെ ലഭിക്കുന്നത് .സാധാരണ ജനവുമായി ഇടപഴകുന്നവര്‍ക്കറിയാം നേതാക്കളെ ക്കാളും എത്ര വലിയ കുറുക്കന്മാര്‍ ആണ് അവരെന്ന് ...

sheethal pk said...

ഇനിയെങ്കിലും നേതാക്കളെ തിരെഞ്ഞെടുക്കുമ്പോള്‍ ഒരു മാത്ര ഒന്നോര്‍ക്കാം..." കാലയവനികയില്‍ മറഞ്ഞെങ്കിലും നമുക്ക് വേണ്ടി പോരാടിയ സത്യത്തിന്‍റെ ആ മുഖങ്ങളെ"...തേടാം അവരുടെ നിഴലുകളെയെങ്കിലും...

ബെഞ്ചാലി said...

ഏറ്റവും മോശമായവർ കപടന്മാരായിരിക്കും.

മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കാനാവുകയും വ്യത്യസ്ത തലങ്ങളിലുള്ളവരെ ഉപയോഗപെടുത്താൻ കഴിയുന്നവനാണ് നേതാവ്.

അസിന്‍ said...

യാദൃശ്ചികമായി ഇവിടെ വന്നു പെട്ടതാണ്... വഴിദൂരത്തില്‍ കൂടുതല്‍ അറിയുമായിരിയ്ക്കും അല്ലേ... എന്നോ, എവിടെയോ ഈ പേരു കണ്ടതായി ഓര്‍മ്മയുണ്ട്... ഓര്‍ക്കാന്‍ കാരണം “പാണ്ടിക്കാട്” എന്ന തലക്കെട്ട് തന്നെ... ഉറക്കം വനുവദിയ്ക്കാത്തതിനാല്‍ വിശദവായന നാളെയാവട്ടെ, അല്ലേ... സ്നേഹാശംസകള്‍ ....

kaattu kurinji said...

"നിയമം അവര്‍ തന്നെ സൃഷ്ടിക്കുകയും ആജ്ഞ അവര്‍ തന്നെ കൊടുക്കുകയും ചെയ്യുന്നിടത്തോളം അവര്‍ ക്രമസമാധാനത്തില്‍ വിശ്വസിക്കുന്നു". ഈ വരികളില്‍ ആണ് ഞാന്‍ ഫ്രീസ് ആയിപ്പോയത്. ദിവസങ്ങളായി ഇത്തരം ഒരു സാഹചര്യത്ത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. പക്ഷെ പ്രവാസി ആയതു കൊണ്ട് മാത്രം എന്റെ പ്രതികരണ ശേഷി വറ്റി വരണ്ടു ഞാന്‍ തൊട്ടു പോയവള്‍ ആയിരിക്കുന്നു ഷഹന

ഷാജി പരപ്പനാടൻ said...

ചോദിച്ചു വാങ്ങിയ ഭാരവാഹിത്വം പിന്നീട് ഭാരമാകുമെന്നു സാരം, നല്ല എഴുത്ത്, ആശംസകള്‍ , റെഗിയ നല്‍കിയ ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്...

kochumol(കുങ്കുമം) said...

തന്റെ അജ്ഞത തിരിച്ചറിയുമ്പോള്‍ ആണ് മനുഷ്യന്‍ മനുഷ്യനാകുന്നത് .. കുറച്ചു നാളുകളെ ആയുള്ളൂ ഷഹനയെ പരിചയപ്പെട്ടിട്ട് ..നല്ല ഒരു കൂട്ടുകാരിയെ കൂടി കിട്ടിയതില്‍ ഉള്ള സന്തോഷം ഉണ്ട് ട്ടോ...