Thursday 19 January 2012

ആവുമെങ്കില്‍



നിന്നോടോപ്പമുള്ളവരെല്ലാം നിന്നെ പഴിചാരുമ്പോഴും
പതറാതെ നില്‍ക്കാന്‍ നിനക്കവുമെങ്കില്‍;
നിനക്ക് സ്വയം വിശ്വസമെങ്കില്‍;
എല്ലാവരും നിന്നെ സംശയിക്കുമ്പോഴും,
അവരുടെ സംശയം പരിഗണിച്ചു തന്നെ;
മുഷിപ്പില്ലാതെ കാത്തിരിക്കുവാന്‍ നിനക്കാവുമെങ്കില്‍,
നിന്നെ പറ്റി കള്ളം പറയുമ്പോഴും
കള്ളം പറയാതിരിക്കാനാവുമെങ്കില്‍,
വെറുക്കപ്പെടുമ്പോഴും
വെറുക്കാതിരിക്കാനാവുമെങ്കില്‍,
ഏറെ കേമനായി കാണപ്പെടാതെയും
സംസാരിക്കതെയുമിരിക്കുവാനാവുമെങ്കില്‍;
നന്മ കൈവിടാതെ അനേകരോട്
ഇടപ്പെടാനാവുമെങ്കില്‍,
സാധാരണത്വം കൈവിടാതെ
രാജാവുമൊത്ത് നടക്കാമെങ്കില്‍
ശത്രുമിത്രാദികള്‍ക്ക് പോലും
നിന്നെ വെറുപ്പിക്കാതിരിക്കാനാവുമെങ്കില്‍,
എല്ലാവരും വേണ്ടപ്പെട്ടവരെങ്കിലും
ആരും അനുപേക്ഷണീയരല്ലെങ്കില്‍;
ക്ഷമിക്കാനാവാത്ത ഒരു മിനുറ്റ് അറുപതു നിമിഷം
കൊണ്ടോടുന്ന ദൂരത്താല്‍ നിറയ്ക്കുവാനാവുമെങ്കില്‍-
ഭൂമിയും അതിലുള്ള സര്‍വ്വവും നിന്റെതാവും,
മകനെ അപ്പോള്‍ നീയൊരു മനുഷ്യനാകും.......




റുഡ്യാര്‍ഡ് കിപ്ലീങ്ങ്

4 comments:

കൊമ്പന്‍ said...

അന്യരുടെ മേല്‍ നന്മ ആഗ്രഹിക്കുന്ന കാലത്തോളം
അന്യരും നിങ്ങളുടെ മേല്‍ നന്മ ചൊരിയും

മണ്ടൂസന്‍ said...

ഈ പറഞ്ഞ എല്ലാറ്റിനും ഞാൻ റെഡിയാ, അങ്ങനെ ഞാനൊരു മനുഷ്യനാവാനും തയ്യാറാ, പക്ഷെ 'അവൾ' ഇതൊന്നുമറിയാതെ കാണാമറയത്ത് നിക്കുവല്ലേ ? അപ്പോൾ പിന്നെ സ്വയം നന്നായി, നല്ല ഒരു മനുഷ്യനാവാൻ വേണ്ടി ഞാൻ ഇതൊക്കെ പരിശീലിക്കാം, കാരണം ഒരു മനുഷ്യനാവലാണല്ലോ ആത്യന്തികമായി ഈ ജീവകുലത്തിന്റെ ധർമ്മം.

Jefu Jailaf said...

നന്മയുള്ള വരികള്‍..

മണ്ടൂസന്‍ said...

മൂസാക്കടെ കമന്റ് ഞാൻ ഇപ്പഴാ വായിച്ചേ, അതൊരു സത്യസന്ധമായ കാര്യമാണ് ട്ടോ. അനുഭവത്തിന്റെ വെളിച്ചത്തിലാ ഞാൻ പറയുന്നേ, അല്ലാതെ കുറെ സാഹിത്യസൃഷ്ടികൾ വായിച്ചറിഞ്ഞ ബലത്തിലല്ലാ ട്ടോ ഷഹന മാഡം.