Thursday 19 January 2012

എന്താണ് ശരിയായ ധൈര്യം?


 വിമര്‍ശനത്തെ നേരിടുവാനുള്ള കഴിവിന്‍റെ മറ്റൊരു പേരാണ് ധൈര്യം. പ്രശ്നാധിഷ്ഠിതമായ സ്വഭാവത്തെ യുക്ത്യാധിഷ്ഠിതമാക്കാന്‍ എളുപ്പമാണ്. വ്യക്തിപരിമിത വിശ്വാസം, തെറ്റായ കുറ്റബോധം, ഈഗോ, എന്നിവയെ വെല്ലു വിളിക്കുവാന്‍ ധൈര്യം നമുക്കാവശ്യമാണ്.

മാന്യതയോടെ ജീവിക്കുവാന്‍ ഒരു യോദ്ധാവിന്റെ ധൈര്യം ആവശ്യമാണ്‌. നമ്മള്‍ എന്ത് ചെയ്താലും വിമര്‍ശകരുണ്ടാവും. ചിലപ്പോള്‍ അവര്‍ വളരെ അധികം തങ്ങളുടെ നിലപാട് വ്യകതമാക്കുന്നതില്‍ വിജയിക്കുകയും ചെയ്യും.

ശരിയായ ധൈര്യം നമ്മേയും നമുക്ക് ചുറ്റുമുള്ളവരെയും ധാര്‍മ്മികതയേയും സത്യസന്ധതയേയും പരിശീലിപ്പിക്കുന്നു. നമ്മുടെ വിശ്വാസ പ്രമാണമാനുസരിച്ച് എപ്പോള്‍ മുന്‍നിരയിലേക്ക്‌ നീങ്ങണമെന്നും എപ്പോള്‍ പിന്‍വാങ്ങണമെന്നും തീരുമാനിക്കുന്ന കഴിവാണത്.  ദുരാഭിമാനത്തില്‍ നിന്ന് ഉളവാക്കുന്ന യാഥാര്‍ത്ഥ്യമില്ലാത്ത ധൈര്യത്തെ സൂക്ഷിക്കേണ്ടതാണ്. ശരിയായ ധൈര്യം പ്രകടമാകുന്നത് വാക്കുകളിലല്ല, സ്വഭാവത്തിലാണ്. അപകടകാരികള്‍ നിങ്ങളോട് പ്രത്യക്ഷത്തില്‍ വിയോജിക്കുന്നവരല്ല. നിങ്ങളോട് വിയോജിക്കുകയും അത് അറിയിക്കുവാന്‍ ഭീരുത്വം കാണിക്കുന്നവരുമാണവര്‍. ധാര്‍മ്മികമായ ധൈര്യം മൂല്യങ്ങളില്‍ വേരൂന്നുകയും ശക്തമായ വിശ്വാസത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.

വിശ്വാസം ശക്തി തരുന്നു, എന്നാല്‍ ആശക്തിയിലേക്കുള്ള പോക്കിനെ സംശയിക്കുന്നു. ധൈര്യശാലികള്‍ വിഷമ സന്ദര്‍ഭങ്ങളെ ബുദ്ധിയോടെ നേരിട്ട് മാന്യതയിലേക്ക് വരുന്നു. എന്നാല്‍ ഭീരുക്കള്‍ വളഞ്ഞ വഴികള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.

സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നവര്‍ ജീവിതത്തിലെ വെല്ലുവിളികളെ സ്വീകരിക്കുവാന്‍ തയാറാവുകയും അങ്ങിനെ അവര്‍ക്ക് ബഹുമാനത്തോടെയും മാന്യതയോടെയും ജീവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.


ജീവിതത്തില്‍ തത്വസംഹിത ഉള്ളവരെല്ലാം ശക്തരാണ്. എന്നാല്‍ എല്ലാ ശക്തന്മാരും തത്വങ്ങള്‍ അനുവര്‍ത്തിക്കുന്നവരല്ല.

നാം പലപ്പോഴും എന്തെങ്കിലും ചെയ്യുന്നത് ഒന്നുകില്‍ സന്തോഷത്തിനു വേണ്ടി ആയിരിക്കും അല്ലെങ്കില്‍ വേദന ഒഴിവാക്കുവാന്‍  വേണ്ടിയായിരിക്കും. ഭീരുക്കള്‍ക്ക് വിശ്വാസങ്ങളെ സംരക്ഷിക്കുവനായി എന്തെങ്കിലും നഷ്ടപ്പെടുത്താനുള്ള ധൈര്യം ഉണ്ടായിരിക്കുകയില്ല. അന്ധമായി കാര്യങ്ങള്‍ സ്വീകരിക്കുന്നതിലല്ല; അനന്തരഫലങ്ങള്‍ നേരിടുന്നതിലാണ് ധൈര്യം സ്ഥിതി ചെയ്യുന്നത്.

എല്ലാവരും നിങ്ങളെ കൈവിടുമ്പോള്‍ നിങ്ങളില്‍ സ്വയം വിശ്വാസം അര്‍പ്പിക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമാണ്. നിങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം സ്വപ്നങ്ങളെ യാഥാര്‍ത്യമാക്കുവാന്‍ സഹായിക്കുന്നു.

ധൈര്യം മനസിന്‍റെ നിലപാടാണ്

നിരപരാധികളോട് ശണ്ഠ കൂടിയും നിര്‍ദ്ദയമായി പെരുമാറിയും ശക്തിയും സ്വാധീനവും കാണിക്കുന്നത് ധൈര്യമല്ല ഭീരുത്വമാണ്. ശണ്ഠ കൂടുക, നിര്‍ദ്ദയ പെരുമാറ്റം എന്നിവ അരക്ഷിതാവസ്ഥയുടെ കവചങ്ങളാണ്. ശക്തിയില്‍ നിന്നും സ്വാധീനത്തില്‍ നിന്നുമല്ല ധൈര്യം ഉത്ഭവിക്കുന്നത്. അത് മനസ്സിന്‍റെ നിലപാടാണ്. അത് വികസിപ്പിച്ചെടുക്കാം, എന്നാല്‍ കൃത്രിമത്വം ആയിരിക്കരുത്. ഇത് ഒരു പ്രവര്‍ത്തി കൊണ്ട് നേടാവുന്നതല്ല. സ്വാഭാവീകമായ ഫലപ്രാപ്തിയാണ്. ജീവിതത്തെ നേരിടുവാനും മുന്നോട്ടാഞ്ഞു പ്രശ്നങ്ങളെ ഏറ്റെടുക്കുവാനും ധൈര്യം നമുക്ക് ശക്തിതരുന്നു.

"ധൈര്യം ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട നന്മയാണ്. കാരണം അതില്ലാതെ നിങ്ങള്‍ക്ക് മൂല്യങ്ങളെ ആര്‍ജ്ജിക്കുവാനുള്ള  ശക്തി ലഭിക്കുകയില്ല"
-മായ ഏന്‍ഞ്ചലോ 

ധൈര്യവും കഴിവും ഒരു വ്യകതിയെ മുന്നിലേക്കത്തിക്കുന്നു. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍, നിങ്ങളുടെ ഭാവി സ്വാഭാവീകമായും മറ്റുള്ളവരുടെ തീരുമാനങ്ങളാല്‍ നിശ്ചയിക്കപ്പെടും. നിങ്ങളുടെ പ്രവര്‍ത്തി വിലപ്പെട്ടതാണെന്ന വിശ്വാസത്താല്‍ നിങ്ങള്‍ മുന്നോട്ടു നീങ്ങേണ്ടിയിരിക്കുന്നു.

ധൈര്യവും ബന്ധങ്ങളും ഇല്ലാത്ത മനുഷ്യന്‍ ദുഖിതരായ പരിഹാസപാത്രങ്ങളാണ്. ജീവിതത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുവാന്‍ കഴിയാതെ വരുമ്പോള്‍ ആളുകള്‍ നിസ്സഹാരാവുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. 


27 comments:

ഗുല്‍നാര്‍ said...

motivational thoughts!!
thank you so much for sharing

Anonymous said...

shanathaaa,,,,,,ennekkurichu thanne ezhuthiya pole,,,,ente vishamam arinjapole

Anonymous said...

ithine overcome cheyyaan enthu cheyyanam,,,,plz help me as a sister

Anonymous said...

shahnatha,,,,,,great,,,,enne kurichu ezhuthiyapole,,,,,ningal parayunna ee arakshitha bhodham enikkund,,,,,njan aake vishamathilaanu,,,,,ithu maraan njan enthu cheyyanam,,,plz help me,,,,

സാധാരണക്കാരന്‍ said...

Vaayanaasukam illa...puthuthaayi yathonnum illa..

Manef said...

വികാരങ്ങള്‍ക്ക് അടിപ്പെടാതെ കോപത്തെ അടക്കാന്‍ കഴിയുന്നവന്‍ ആണ് ഏറ്റവും വലിയ ശക്തിമാന്‍, അതുപോലെ ഒരു യഥാര്‍ഥ ദൈവവിശ്വാസി ഒരിക്കലും ഒരു ഭീരുവാകില്ല അവന്‍/അവള്‍ ഏത് പ്രതിസന്ധി ഘട്ടങ്ങിലും പതറാതെ നിലകൊള്ളുകയും തന്റെ സൃഷ്ടാവില്‍ ഭരമേല്പ്പിച്ചു മുന്ന്നോട്ടു ഗമിക്കുകയും ചെയ്യുന്ന ധൈര്യവാന്‍/ധൈര്യവതി ആയിരിക്കും.

നല്ല കാഴ്ചപ്പാട്..

ഭാവുകങ്ങള്‍!

sm sadique said...

മനസ്സിലേക്ക് കടന്നു... ചിന്തകൾ തന്നതിന് ആശംസകൾ,,,,,

റശീദ് പുന്നശ്ശേരി said...

എല്ലാവരും നിങ്ങളെ കൈവിടുമ്പോള്‍ നിങ്ങളില്‍ സ്വയം വിശ്വാസം അര്‍പ്പിക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമാണ്. നിങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം സ്വപ്നങ്ങളെ യാഥാര്‍ത്യമാക്കുവാന്‍ സഹായിക്കുന്നു.


ധൈര്യം പകരുന്ന വചനങ്ങള്‍ക്ക് ഏറെ മാധുര്യം ,, നന്ദി

kaattu kurinji said...

Shahana!! You are going through minds...You can be a good counscellor..!!! already i became a fan of your thoughts...!!

ഷിറാസ് കെ .എ said...

ധൈര്യം: ..പൊതുവേ എല്ലാവരും കരുതുന്നു നാം ധൈര്യവന്മാര്‍ ആണെന്ന്.എന്നാല്‍ കൈപും പുളിപ്പും നിറഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളെ വെല്ലു വിളിച്ചു ധീരം ആയി മുന്നേറുന്ന ഒരു വ്യക്തിയെ ചൂണ്ടി അവന്‍/അവള്‍ ധീരന്‍ ആണ് എന്ന് പറയാം ..അതാണ് യഥാര്‍ത്ഥ ധൈര്യം ...അല്ലാതെ .എന്തും വിളിച്ചു പറയാനും വെല്ലു വിളിക്കാനും ,ആരോടും മുഖം നോക്കാതെ എന്തും പറയാം എന്നുള്ള ഒരു tendancy അതിനെ ധൈര്യം എന്നല്ല വിളിക്കേണ്ടത് ..സമയ സന്ദര്‍ഭം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഭീരുവിന്റെ .ജല്പനങ്ങള്‍ മാത്രം ആണ്


". ജീവിതത്തില്‍ തത്വസംഹിത ഉള്ളവരെല്ലാം ശക്തരാണ്. എന്നാല്‍ എല്ലാ ശക്തന്മാരും തത്വങ്ങള്‍ അനുവര്‍ത്തിക്കുന്നവരല്ല."

ഇങ്ങനെ തത്വങ്ങള്‍ അനുവര്തിക്കതവേരെ നാം എന്ത് വിളികണം ?

നല്ല ടോപ്പിക്ക് .ഇത്താത്ത ....at right time..Best wishes.. [:)]

Anonymous said...

മനസ്സില്‍ ഒരു പുതിയ പാതയൊരുക്കുന്ന ചിന്താ സരണികള്‍ വായിക്കുന്ന ആരുടെ മനസ്സിലായാലും ചെരുതെങ്ങിലും ഒരു ചലനം സൃഷ്ട്ടിക്കാന്‍ ശഹനയുടെ വാക്കുകല്‍ക്കല്‍ക്കാവുന്നുണ്ട്.. വളരെ നല്ലത്.. . നന്ദി റഅജിയ ഇതെനിക്ക് ഫോര്‍വേഡ് ചെയ്തതിനു..

Unknown said...

കലാപങ്ങള്‍ സൃഷ്ടിക്കുന്നവരും,ഗുണ്ടകള്‍ ആയി വിലസുന്നവരും യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ ഭീരുക്കള്‍ ആണ്...നല്ല ചിന്തകള്‍ ഷഹനാ നൌഷാദ് ....

rasheed mrk said...

ജീവിതത്തില്‍ പതറി പോകുമ്പോള്‍ ചിലരുടെ വാക്കുകള്‍
ജീവിതത്തോട് പോരാടുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുല്ലവയായിരിക്കും അത് പോലെ തോന്നി ഈ വാക്കുകള്‍ , യോദ്ധാവിന്റെ മുന്നിലാണ് പോരാളി ചന്ഗൂറ്റം കാണിക്കേണ്ടത് നിസ്സഹായന്റെ മുന്നിലല്ല എന്നുള്ള സത്യം ഒരിക്കല്‍ കൂടി ഈ വരികള്‍ വിളിച്ചോതുന്നു .. കീപ്‌ ഇറ്റ്‌ അപ്പ്‌ . ആശംസകളോടെ എം ആര്‍ കെ റഷീദ്‌

viddiman said...

അപ്പോ എന്നെ പിടി കിട്ടി..ധൈര്യം , ഭീരുത്വം ഫിഫ്റ്റി ഫിഫ്റ്റി :)

എന്‍.പി മുനീര്‍ said...

പ്രചോദനം നല്‍കുന്ന കുറേ സന്ദേശങ്ങളുമായുള്ള പോസ്റ്റിനു നന്ദി.മൂല്യം മുറുകെപ്പിടിക്കുന്നവര്‍ക്ക് ധൈര്യം ആവോളം വേണം..എന്തിനെയും ഏതിനെയും നേരിടാനുള്ള ധൈര്യം. വിമര്‍ശനങ്ങളെ പക്വതയോടെ നേരിട്ട് നേരിന്റെ മാര്‍ഗ്ഗദര്‍ശിയാകാനുള്ള ധൈര്യം.ശക്തമായ മനോബലം പ്രകടിപ്പിക്കുന്നവര്‍ക്കേ ബുദ്ധിമുട്ടാര്‍ന്ന സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ..താഴേണ്ടിടത്ത് താഴുകയും ഉയരേണ്ടിടത്ത് ഉയരുകയും വേണം.'To respond is positive, to react is negative.' എന്നാണല്ലോ.നാം നമ്മുടെ ശരികള്‍ വ്യക്തമാക്കുക തന്നെ വേണം,പ്രകോപിതരാകാതെ.

majeed alloor said...

നല്ല ചിന്തകള്‍.. 'വിശ്വാസ'മാണ്‌ മനുഷ്യമനസിന്‌ ധൈര്യവും സ്ഥൈര്യവും നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല..

ബെഞ്ചാലി said...

നല്ല ചിന്തകൾ പങ്കുവെച്ചതിന് അഭിനന്ദനം

Mohiyudheen MP said...

ഇത്ത, ലേഖനം മനസ്സിരുത്തി തന്നെ വായിച്ചു. തീര്‍ച്ചയായും ഈ ലേഖനം പ്രശംസയര്‍ഹിക്കുന്നു, പക്ഷെ ഇത്‌ സ്ത്റീ സമൂഹത്തിന്‌ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് കണ്‌ടറിയണം. പക്ഷെ ഒരു ആണിനെ സംബന്ധിച്ചിടത്തോളം ഈ ലേഖനത്തിന്‌റെ പൊരുള്‍ ഉള്‍ക്കൊണ്‌ടു കൊണ്‌ട്‌ ജീവിക്കുകയാണെങ്കില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്ന് തോന്നുന്നു.

ലേഖനത്തിന്‌റെ പൊരുള്‍ മുമ്പ്‌ വായിച്ചും കേട്ടും അറിവുള്ളതാണെങ്കിലും വീണ്‌ടും വായിക്കല്‍ ഒരു ഒാര്‍മ്മപ്പെടുത്തലായി. ആശംസകള്‍ ! ഇത്തരത്തിലുള്ള മര്‍മ്മ പ്രധാനമായ കാര്യങ്ങള്‍ വായനക്കാര്‍ക്ക്‌ മുമ്പില്‍ വെക്കുമ്പോള്‍ അക്ഷര പിശാചിനെ തല്ലിയോടിക്കണം കെട്ടോ ? :)

സ്വാദീനം എന്നത്‌ സ്വാധീനം എന്നാക്കുക
വികസിപ്പിച്ചെടുക്കാം, തുടങ്ങീ ശ്രദ്ധിച്ചാല്‍ കാണുന്ന ചില അക്ഷര തെറ്റുകള്‍ തിരുത്തുമല്ലോ ?

അനശ്വര said...

ലേഖനം വായിച്ചു. നല്ല വിഷയമണ് അവതരിപ്പിച്ചത്..വിശ്വാസം തന്നെയാണ്‌ ധൈര്യത്തിനാധാരം. അവതരണ രീതി അല്പം കൂടി മെച്ചപ്പെടുത്താരുന്നു എന്ന് തോന്നി കേട്ടൊ. അതായത് ഒരു വിഷയം പറയുമ്പോള്‍ അത് ഒഴുക്കോടെ അവതരിപ്പിക്കാരുന്നു എന്ന് തോന്നി..[ഒരു വിമര്‍ശനം അല്ല...ഒരു അഭിപ്രായമായേ എടുക്കാവൂ..]..തുടരുക..ആശംസകള്‍..

പ്രവീണ്‍ ശേഖര്‍ said...


ഈ ഒരു പ്രശ്നം ഞാന്‍ അഭിമുഖീകരിച്ചു വരുകയാണ് കുറച്ചു നാളുകളായി. ഞാന്‍ എന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ബ്ലോഗിലും എഫ് ബിയിലും എഴുതിയിടും. ചിലപ്പോള്‍ സിനിമ, ചിലപ്പോള്‍ സാമൂഹ്യം , ചിലപ്പോള്‍ കഥ , ചിലപ്പോള്‍ തമാശ ..പക്ഷെ എന്തെഴുതിയാലും അതിനു ഞാന്‍ പോലും ഉദ്ദേശിക്കാത്ത അര്‍ത്ഥ തലങ്ങള്‍ മെനഞ്ഞു കെട്ടി ചോദ്യം ചെയ്യാനാണ് ചിലര്‍ക്ക് താല്‍പ്പര്യം. അതിനി എന്റെ എഴുത്തിന്റെ കുഴപ്പമാണോ എന്നും എനിക്ക് സംശയമില്ലതില്ലതില്ല .

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ.. ഒരു പരിധി വരെ വിമര്‍ശകരെയും ഞാന്‍ അംഗീകരിക്കാറുണ്ട് ,, പക്ഷെ ചില ചര്‍ച്ചകളില്‍ എനിക്ക് സഹിഷ്ണുത കൂടി പോകുന്നുണ്ടോ എന്നാണു എന്റെ ഇപ്പോളത്തെ സംശയം. കുറെ പേര്‍ അത് മുതലാക്കുന്നുമുണ്ട് . താങ്കളുടെ ഈ ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയൊക്കെ കിട്ടിയിട്ടുണ്ട് ..ഇനി ഞാന്‍ കട്ടക്ക് കട്ട നിന്ന് പൊരുതാന്‍ പോകുകയാണ്. അതിനി എനിക്ക് തന്നെ പണിയാകുമോ എന്തോ ? അല്ലെങ്കിലെ ഫെയ്ക്ക് ഐ ഡി ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ് ഞാന്‍...,..എന്നാലും സാരല്യ ..ഈ ആര്‍ട്ടിക്കിളില്‍ പറയും പോലെ തത്വ സംഹിത ഉപയോഗിക്കാതെ എങ്ങിനെയാ ശക്തന്മാര്‍ ആകുക .

അപ്പൊ ശരി...നന്ദി ...

പ്രവീണ്‍ ശേഖര്‍ said...


ഈ ഒരു പ്രശ്നം ഞാന്‍ അഭിമുഖീകരിച്ചു വരുകയാണ് കുറച്ചു നാളുകളായി. ഞാന്‍ എന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ബ്ലോഗിലും എഫ് ബിയിലും എഴുതിയിടും. ചിലപ്പോള്‍ സിനിമ, ചിലപ്പോള്‍ സാമൂഹ്യം , ചിലപ്പോള്‍ കഥ , ചിലപ്പോള്‍ തമാശ ..പക്ഷെ എന്തെഴുതിയാലും അതിനു ഞാന്‍ പോലും ഉദ്ദേശിക്കാത്ത അര്‍ത്ഥ തലങ്ങള്‍ മെനഞ്ഞു കെട്ടി ചോദ്യം ചെയ്യാനാണ് ചിലര്‍ക്ക് താല്‍പ്പര്യം. അതിനി എന്റെ എഴുത്തിന്റെ കുഴപ്പമാണോ എന്നും എനിക്ക് സംശയമില്ലതില്ലതില്ല .

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ.. ഒരു പരിധി വരെ വിമര്‍ശകരെയും ഞാന്‍ അംഗീകരിക്കാറുണ്ട് ,, പക്ഷെ ചില ചര്‍ച്ചകളില്‍ എനിക്ക് സഹിഷ്ണുത കൂടി പോകുന്നുണ്ടോ എന്നാണു എന്റെ ഇപ്പോളത്തെ സംശയം. കുറെ പേര്‍ അത് മുതലാക്കുന്നുമുണ്ട് . താങ്കളുടെ ഈ ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയൊക്കെ കിട്ടിയിട്ടുണ്ട് ..ഇനി ഞാന്‍ കട്ടക്ക് കട്ട നിന്ന് പൊരുതാന്‍ പോകുകയാണ്. അതിനി എനിക്ക് തന്നെ പണിയാകുമോ എന്തോ ? അല്ലെങ്കിലെ ഫെയ്ക്ക് ഐ ഡി ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ് ഞാന്‍...,..എന്നാലും സാരല്യ ..ഈ ആര്‍ട്ടിക്കിളില്‍ പറയും പോലെ തത്വ സംഹിത ഉപയോഗിക്കാതെ എങ്ങിനെയാ ശക്തന്മാര്‍ ആകുക .

അപ്പൊ ശരി...നന്ദി ...

Rainy Dreamz ( said...

നിരപരാധികളോട് ശണ്ഠ കൂടിയും നിര്‍ദ്ദയമായി പെരുമാറിയും ശക്തിയും സ്വാധീനവും കാണിക്കുന്നത് ധൈര്യമല്ല ഭീരുത്വമാണ്.

Rainy Dreamz ( said...

പ്രസക്തം

asrus irumbuzhi said...

വിശ്വാസം അത് തന്നെയാണ് എല്ലാത്തിന്റെയും സത്ത ! അതു ഒരു വസ്തുവില്‍ നിന്ന് തുടങ്ങി എല്ലാത്തിലും വ്യാപിച്ചുകിടക്കുന്ന പ്രതിഭാസമാണ് ..അതു നഷ്ടപെടുമ്പോഴാണ് മനുഷ്യന് മൂല്യച്ചുതി സംഭവിക്കുന്നത്‌ .
നല്ല ലേഖനം
ആശംസകളോടെ
അസ്രുസ്
http://asrusworld.blogspot.com/

Sureshkumar Punjhayil said...

Dhairyamillathavarkku...!

Manoharam, Ashamsakal...!!!

Unknown said...

Your blogs are very meaningfull and close to nature. i think your create more blogs which says story of humanity..

Philip Verghese 'Ariel' said...

തികച്ചും അവിചാരിതമായി ഇവിടെയത്തി
വന്നത് ലാഭമായി എന്ന് തന്നെ പറയട്ടെ
കാതലായ ചില സത്യങ്ങൾ ഇവിടെ അക്കമിട്ടു
പറഞ്ഞിരിക്കുന്നു, പലപ്പോഴും ഫലം നിറഞ്ഞു
നില്ക്കുന്ന വൃക്ഷത്തിൽ മാത്രം കല്ലേറ് പ്രതീക്ഷിച്ചാൽ
മതിയല്ലോ. അതിനെ നേരിടുന്നതിനുള്ള ശക്തി ആർജ്ജിക്കുകയാണ്
അടുത്ത പടി,
നന്നായി ഈ കുറികൾ
വീണ്ടും വരാം
എഴുതുക അറിയിക്കുക
ആശംസകൾ