Thursday 24 February 2011

മാന്യതയാര്‍ന്ന ജീവിതം Part III


ഉത്തമ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ ശരി തെറ്റുകള്‍ വേര്‍തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കണം. ഇത് നമുക്ക് ജന്മന ലഭിക്കുന്ന ധാരണയല്ല. നാം വളരുംതോറും സ്വായത്തമാകുന്നതാണ്. കുടുംബം, സ്കൂള്‍, അയല്‍വക്കം തുടങ്ങിയവ മൂല്ല്യ രൂപികരണത്തില്‍ സഹായിക്കുന്നു. പകരമായി നമ്മുടെ മൂല്യങ്ങള്‍ നമ്മുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും കെട്ടുറപ്പ് നല്‍കുന്ന ശക്തികളായി പ്രവര്‍ത്തിക്കുന്നു. അവ കുട്ടികളെ നല്ലവരായി വളരുവാന്‍ സഹായിക്കുന്നു. അവര്‍ നല്ല ജീവിത പങ്കാളിയും രക്ഷാ കര്‍ത്താവുമാകുന്നു. ശക്തമായ മൂല്യങ്ങള്‍ ശക്തമായ കുടുംബങ്ങളെ വാര്‍ത്തെടുക്കുന്നു. അവ സമൂഹത്തിനു മുതല്‍ കൂട്ടാകുന്നു.

കൊലപാതകം, ബലാല്‍സംഗം, പീഡനം, അടിച്ചമര്‍ത്തല്‍ തുടങ്ങിയ നടപടികള്‍ കുറ്റകരമാകുന്നത് എന്ത് കൊണ്ടാണ്? അവ നീതിന്യാങ്ങള്‍ സംബന്ധിച്ച സാര്‍വത്രിക മാനദണ്ഡങ്ങള്‍ക്ക്  വിരുദ്ധ മായതിനാലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മൂല്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴും സംസാരിക്കുമ്പോഴും നാം സ്വയം ഒരു കാര്യം ചോദിക്കേണ്ടതുണ്ട് . "ആരുടെ മൂല്യങ്ങളെ കുറിച്ചാണ് നാം സംസാരിക്കുന്നത്? വിധി പറയാന്‍ നമ്മളാരാണ്?" നാം സംസാരിക്കുന്നത് സാര്‍വത്രികവും സനാതനവും രാജ്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും മതങ്ങള്‍ക്കും അതീതവുമായ മൂല്യങ്ങളെ കുറിച്ചാണ്. സാര്‍വത്രിക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നാം ജീവിക്കനമെന്നത് കൊണ്ട് നാം സ്വാഭാവീകമായും വിധി കല്‍പ്പിക്കണമെന്നുണ്ടോ? കാലത്തിനൊത്ത് സത്യങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതില്ലെന്നത് പോലെ തന്നെ, പരിഗണിക്കപെടാത്തതു  കൊണ്ട് വസ്തുതകള്‍ അപ്രത്യക്ഷമാകുന്നില്ല. വിജയം നൈമിഷികമാണ്, എന്നാല്‍ മൂല്യങ്ങള്‍ എന്നും നില നില്‍ക്കും.

നൈമിഷിക മൂല്യങ്ങള്‍ 

സമൂഹത്തിലെ മൂല്ല്യ ച്യുതിയെക്കുറിച്ച് പലരും പരാമര്‍ശിക്കുന്നത് നാം മിക്കപ്പോഴും കേള്‍ക്കാറുണ്ട്. ഒരു നിശ്ചിത നിലവാരമെങ്കില്‍ പിന്നെ എങ്ങനെയാണ് ച്യുതിയുടാവുക? നിലവാരം സൂക്ഷിക്കതിരിക്കണമെങ്കില്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്: ഒന്നുകില്‍ നിലവാരത്തിലെത്താനുള്ള നമ്മുടെ പരിശ്രമം വര്‍ദ്ധിപ്പിക്കുക, അല്ലെങ്കില്‍ മാനണ്ഡങ്ങള്‍ താഴ്ത്തുക. മാനണ്ഡങ്ങള്‍ താഴ്ത്തുവാന്‍ നാം തീരുമാനിച്ചാല്‍ നിലവാര തകര്‍ച്ച കടന്ന് വരുന്നു. ഒരുവന്‍ എന്ത് കൊണ്ട് നിലവാരം താഴ്ത്താന്‍ തയ്യാറാവുന്നു എന്നതാണ് ചോദ്യം. നിലവാരമില്ലയ്മയെ  ജീവിത രീതിയായി സ്വീകരിക്കുന്നത് കൊണ്ടും മറിച്ചുള്ള ബുദ്ധിമുട്ടുകള്‍ക്ക് തക്ക പ്രയോജനം ലഭിക്കാറില്ലെന്ന് കരുതുന്നത് കൊണ്ടുമാണത്. എത്ര കൂടുതലായി നാം മൂല്യങ്ങളുടെ കാര്യത്തില്‍ അയവു വരുത്തുന്നുവോ അത്ര കണ്ട് നാം സമൂഹത്തിനു ദോഷം ചെയ്യുന്നു. അങ്ങിനെ കുറെ കാലമെത്തുമ്പോള്‍ കുടുംബത്തിന്‍റെയും സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളുടെയും മൂല്ല്യ തകര്‍ച്ച നമുക്ക് സ്വീകാര്യമാവുന്നതില്‍ അധിശയിക്കാനില്ല.

ശരിയായ മൂല്ല്യങ്ങളില്ലാത്ത വ്യക്തികള്‍ എന്താണ് ചെയ്യുക?

  • അവര്‍ തങ്ങളുടെ തൊഴില്‍ദായകനോടും തൊഴിലാളികളോടും കളവുപറയുന്നു.
  • തങ്ങളുടെ ഇടപാടുകാരോടും സഹപ്രവര്‍ത്തകരോടും കളവുപറയുന്നു.
  • തങ്ങളുടെ പങ്കാളിയോടും മക്കളോടും കളവുപറയുന്നു.

അവര്‍ ജോലിക്ക് വന്നാല്‍ നിങ്ങളുടെ പേനയും പെന്‍സിലുമൊക്കെയെടുത്തു വീട്ടില്‍ കൊണ്ട് പോകുന്നു; ജോലി സ്ഥലത്ത് വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നു.അതിനാണോ അവര്‍ക്ക് ശമ്പളം കൊടുക്കുന്നത്? ആരെങ്കിലും നിങ്ങളുടെ പെഴ്സ് എടുത്താല്‍ അവരെ ഇങ്ങള്‍ എന്താണ് വിളിക്കുക? കള്ളനെന്നല്ലേ? നാം തന്നെ ഇതൊക്കെ ചെയ്യുകയാണെങ്കില്‍ നമ്മെ എന്ത് വിളിക്കണം?

മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസമാണ് ധര്‍മ്മച്യുതിയെ പ്രത്തിരോധിക്കാനുള്ള  നല്ല വഴി. ധാര്‍മ്മികത പരീക്ഷിക്കപ്പെടുന്നതായ പല സാഹചര്യങ്ങളും നമുക്ക് നിത്യ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍പ്പെടുമ്പോള്‍ ദുര്‍ബലവ്യക്തികള്‍ മൂല്യങ്ങളുടെ അടിത്തറയില്‍ അയവുവരുത്തും. അത് അവരുടെ ആതാമാഭിമാനത്തെ ക്ഷതപ്പെടുതുകയും, അടുത്ത തവണ പൊരുത്തപ്പെടല്‍ എളുപ്പമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ മൂല്യങ്ങളും തൊഴില്‍പരമായ മൂല്യങ്ങളും വ്യത്യസ്തമല്ല. നന്മയും തിന്മയും, അലസതയും അത്യധ്വാനവും, നല്ലതും ചീത്തതും, സ്വാഭാവദാര്‍ഢ്യവും കാപട്യവും തമ്മില്‍ ഒരിക്കലും ഒത്തുപോകില്ല . നമ്മില്‍ ആത്മാഭിമാനവും ധര്‍മ്മബോധത്തോടെയുള്ള ജീവിതത്തിനു ആവേശവും നില നിര്‍ത്തണമെങ്കില്‍ നമ്മുടെ മൂല്യങ്ങളെ വിലയിട്ട് ചരക്കുകളായി കരുതുന്ന രീതി നിര്‍ത്തണം. നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നത് ഒരു പ്രക്രിയയും ഉത്പന്നവുമാണ്.

അചഞ്ചലത

അചഞ്ചലത മൂല്യാധിഷ്ഠിതമായ പെരുമാറ്റമാണ്. എല്ലായ്പ്പോഴും ഒരേപോലെ പെരുമാറുക എന്നതല്ല അചഞ്ചലത കൊണ്ടു ഉദ്ദേശിക്കുന്നത്. സമാനസാഹചര്യങ്ങളില്‍ ഒരേ പോലെ പെരുമാറുക എന്നാണ് ഉദ്ദേശിക്കുന്നത്. അചഞ്ചലത വിശ്വാസ്യതയിലേക്ക് നയിക്കുന്നു. ഒരേപോലെയുള്ള പത്തു സാഹചര്യങ്ങള്‍ ഒരാള്‍ പത്ത് രീതിയില്‍ പെരുമാരുകയാണെങ്കില്‍ അയാളെ സംബന്ധിച്ച ധാരണ അസാധ്യമാവും- ഇത്തരം ചാഞ്ചല്യം ശരിയായ പെരുമാറ്റ വൈകല്യമാണ്. അത്താക്കാരെ വിശ്വസിക്കുവാന്‍ പറ്റില്ല. പെരുമാറ്റത്തിലെ അചഞ്ചലത ഒരുവന്‍റെ മൂല്യബോധത്തിന്‍റെ പ്രതിഫലനമാണ്. അത് നമ്മുടെ ആശയ കുഴപ്പങ്ങള്‍ ദൂരീകരിക്കുവാനും, ഒരു തീരുമാനത്തിലെത്തും  മുന്‍പ് വസ്തുതകളെല്ലാം വേണ്ടപോലെ പരിശോധിക്കുവാനും സഹായിക്കുന്നു.

സ്വഭാവം 

സ്വഭാവമെന്നത് അഭിമാനസംബന്ധിയാണ്. മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പലവിധ ഗുണങ്ങളുടെ ആകെത്തുകയാനത്. അത് സ്വഭാവദാര്‍ഢ്യം, സത്യസന്ധത, മനസാക്ഷി വിധേയത്വം, മനോബലം, ധൈര്യം, അചഞ്ചലത എന്നിവ സംബന്ധിച്ചാതാണ്. അത് മൂല്യങ്ങളുടെ സങ്കലനമാണ്, ഒരു വില്‍പന ചരക്കല്ല.

സ്വഭാവദാര്‍ഢ്യം

ഒരുവന്‍റെ സ്വഭാവദാര്‍ഢ്യം കണക്കാക്കുന്നത് പദവിയും ഉദ്യോഗവും കൊണ്ടല്ല, മറിച്ചു പെരുമാട്ട്ടത്തിലൂടെയാണ്. തെറ്റും ശരിയും തമ്മിലുള്ള വേര്‍തിരിവ് സുവ്യക്തമായിരികണം. സ്വഭാവദാര്‍ഢ്യവും ഉത്സാഹവും ദാര്‍ഢ്യവും ചേരുമ്പോള്‍ അഭിമാനപൂര്‍വ്വമായ ജീവിതം സാധ്യമാകുന്നു.


സ്വാഭാവ ദാര്‍ഢ്യമുള്ള വ്യക്തി ഒരു ഒറ്റയാള്‍ പട്ടാളമാണ്.

നല്ല നേതാക്കള്‍ സ്വഭാവദാര്‍ഢ്യത്തെ ഒരു ജീവിത രീതിയാക്കുന്നതില്‍ ഉറച്ചു വിശ്വസിക്കുന്നു.


17 comments:

Ismail Chemmad said...

പോസ്റ്റിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകള്‍


പിന്നെ അക്ഷര പിശാചിനെ ഓടിക്കുക

ajith said...

പ്രിയ ഷഹാന, അക്ഷരത്തെറ്റുകള്‍ ലേഖനത്തിന്റെ മാറ്റ് കുറയ്ക്കുന്നുവെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നല്ലത്

പാവപ്പെട്ടവൻ said...

കുട്ടികൾക്കുള്ളതെയുള്ളു അല്ലേ.. മുതിർന്നവരാണു ഇവിടെത്തെ മിക്കവായനക്കാരും

സാധാരണക്കാരന്‍ said...

വായിച്ചു..ഇത് നിങ്ങള്‍ എഴുതിയതാണെന്ന് വിശ്വസിച്ചുകൊണ്ടു ഒരുകാര്യം പറഞ്ഞോട്ടെ?
ഇത്തരം ഗഹനമായ ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ ലേഖനത്തില്‍ അധ്യമുണ്ടായിരുന്നതുപോലെയുള്ള കഥകള്‍ പറയുന്നത് നന്നായിരിക്കും...

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുത്ത് തുടരട്ടേ...
ഇനിയും മെച്ചപ്പെടനുണ്ട് കേട്ടൊ

Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടെ ആദ്യമായാണ്.നല്ല ലേഖനം തന്നെ.പിന്നെ പാവപ്പെട്ടവന്‍ പറഞ്ഞപോലെ മുതിര്‍ന്നവര്‍ക്കുള്ളതും പോരട്ടെ.ഇങ്ങോട്ടു ഞാന്‍ വന്ന പോലെ അങ്ങോട്ടും വരുമല്ലോ?.വഴി പറഞ്ഞു തന്ന ഇസ്മയിലിനോട് ചോദിച്ചാല്‍ മതി!

Noushad Vadakkel said...

>>>>>>>>അചഞ്ചലത മൂല്യാധിഷ്ഠിതമായ പെരുമാറ്റമാണ്. എല്ലായ്പ്പോഴും ഒരേപോലെ പെരുമാറുക എന്നതല്ല അചഞ്ചലത കൊണ്ടു ഉദ്ദേശിക്കുന്നത്. സമാനസാഹചര്യങ്ങളില്‍ ഒരേ പോലെ പെരുമാറുക എന്നാണ് ഉദ്ദേശിക്കുന്നത്. അചഞ്ചലത വിശ്വാസ്യതയിലേക്ക് നയിക്കുന്നു. ഒരേപോലെയുള്ള പത്തു സാഹചര്യങ്ങള്‍ ഒരാള്‍ പത്ത് രീതിയില്‍ പെരുമാരുകയാണെങ്കില്‍ അയാളെ സംബന്ധിച്ച ധാരണ അസാധ്യമാവും- ഇത്തരം ചാഞ്ചല്യം ശരിയായ പെരുമാറ്റ വൈകല്യമാണ്. അത്താക്കാരെ വിശ്വസിക്കുവാന്‍ പറ്റില്ല. പെരുമാറ്റത്തിലെ അചഞ്ചലത ഒരുവന്‍റെ മൂല്യബോധത്തിന്‍റെ പ്രതിഫലനമാണ്. അത് നമ്മുടെ ആശയ കുഴപ്പങ്ങള്‍ ദൂരീകരിക്കുവാനും, ഒരു തീരുമാനത്തിലെത്തും മുന്‍പ് വസ്തുതകളെല്ലാം വേണ്ടപോലെ പരിശോധിക്കുവാനും സഹായിക്കുന്നു. <<<<<<<
ഇത് വളരെ ഗുണകരമായ ഒരു പാഠമായി മനസ്സിലാക്കുന്നു ...അക്ഷര തെറ്റുകള്‍ കാര്യമായി തന്നെ എടുക്കുമല്ലോ ..വീണ്ടും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു ..:)

Umesh Pilicode said...

ആശംസകള്‍

yousufpa said...

എഴുത്ത് തുടരുക, നന്മയിലൂന്നിക്കൊണ്ട്.എല്ലാ വിധ ആശംസകളും.

keraladasanunni said...

ആശംസകള്‍.

പട്ടേപ്പാടം റാംജി said...

തുടരട്ടെ..
ആശംസകള്‍.

kambarRm said...

തുടരൂ..
എല്ലാ ഭാവുകങ്ങളും നേരുന്നു.

gramasree said...

കൊള്ളാം..... അടുത്ത 'സംഗതി'ക്കായി കാത്തിരിക്കുന്നു...

കാഡ് ഉപയോക്താവ് said...

നല്ല സംരംഭം. ഈയിടെ വായിച്ച പുസ്തകമായിരുന്നു..SHIV KHERA യുടെ

YOU CAN WIN
Winners don't do different things.
They do things Differently.
A STEP BY STEP TOOL FOR TOP ACHIEVERS

നന്ദി..

ആശംസകളോടെ !
GeoGebraMalayalam

ente lokam said...

interesting..keep going...
aashamsakal...

ഭായി said...

തീർച്ചയായും പോസ്റ്റിൽ പ്രദിപാതിച്ചിരിക്കുന്ന കാര്യ്ങളൊക്കെയും ചിന്തനീയം തന്നെയാണ്.
നല്ല ചിന്തകൾ!

Kadalass said...

വായിച്ചു അഭിപ്രായ നാലാം ഭാഗത്തെഴുതുന്നു