Wednesday 23 February 2011

മാന്യതയാര്‍ന്ന ജീവിതം...

ചെയ്തു തീര്ക്കാന്ഒരു പിടി ജോലിയുമായാണ്ചെറുപ്പക്കാരനായ എക്സിക്യുട്ടീവ് വീട്ടിലേക്കു വന്നത്. അച്ഛനുമൊത്ത് കളിക്കുവാന് കാത്തിരിക്കുകയായിരുന്നു അഞ്ചു വയസ്സുകാരനായ മകന്‍.

പക്ഷെ അച്ഛന്അവനോടു പറഞ്ഞു : "മോനേ! എനിക്ക് ഒരുപാട് ജോലിയുണ്ട്. ഞാന്ഓഫീസ്സില്വളരെ പിന്നിലാണ്."

മകന് പറഞ്ഞു, "അച്ഛാ! സ്കൂളില്ഞാന്പിന്നിലാവുമ്പോള്അവരെന്നെ മെല്ലെപ്പോക്കുക്കാരുടെ കൂട്ടത്തില്ഉള്പ്പെടുത്തും. അച്ഛനെയും എന്തുകൊണ്ട് അങ്ങിനെ ചെയ്യുന്നില്ല?" "ഇല്ല മോനേ വ്യാവസായിക ലോകത്തില് അതൊന്നും നടപ്പില്ല"- അച്ഛന്പറഞ്ഞു മകനത് പിടി കിട്ടിയില്ല. അവന്റെ ആവശ്യം അപ്പോഴും കളിക്കണം എന്നായിരുന്നു.

തനിക്കു ജോലി ചെയ്യണമെങ്കില്മകനെ എന്തിലെങ്കിലും വ്യാപൃതനാക്കണം എന്ന് മനസിലാക്കിയ അച്ഛന്അവസാനം ഒരു വഴി കണ്ടു പിടിച്ചു. ഭൂപടം മുഖച്ചിത്രമായുള്ള ഒരു മാസിക അയാളുടെ കൈവശമുണ്ടായിരുന്നു. പേജ് അയാള് കീറി എടുത്തു. അതിനെ പല ചെറിയ കഷണങ്ങളായി കീറിയതിനു ശേഷം മകനെ വിളിച്ചു പറഞ്ഞു, " മോന്, ഭൂപടത്തിന്റെ ചിതം ഒന്നിപ്പിക്കുക. ഇത് പൂര്ത്തി ആയി കഴിയുമ്പോള്ഞാന് നിന്റെ കൂടെ കളിക്കാം.." അതിനു മണിക്കൂറുകള് എടുക്കും എന്ന് അയാള്ക്കറിയാമായിരുന്നു.. എന്നാല്അഞ്ചു മിനുട്ടിനുള്ളില്മകന് മടങ്ങി വന്നു പറഞ്ഞു , " അച്ഛാ ഞാന്അത് ശരിയാക്കി." അത് കാണുന്നത് വരെയും അച്ഛനതു വിശ്വസിക്കാനായില്ല... അയാള് ചോദിച്ചു, "മോനെങ്ങിനെയാണ് അത് ചെയ്തത്? എനിക്കും അതറിയണം." മകന് പറഞ്ഞു "അത് എളുപ്പമായിരുന്നു അച്ഛാ. പദത്തിന്റെ മറുവശത്ത് ഒരു മനുഷ്യന്റെ ചിത്രമായിരുന്നു. ഞാന് മനുഷ്യനെ ചേര്ത്ത് വെക്കുക മാതമേ ചെയ്തുള്ളൂ.. അപ്പോള്മറുവശത്തെ ഭൂപടവും ശരിയായി."

നിങ്ങള്ക്കും മനുഷ്യനെ ചേര്ത്ത് വെക്കാനവും, അങ്ങിനെ ലോകാമൊന്നാകും.

 ശ്രേഷ്ട്ടമായ ജീവിതം വെറും നേട്ടമല്ല, സാഫല്യമാണ്. ഇതിനു പല മാനങ്ങളുണ്ട്. വ്യക്തിപരം, തൊഴില്പരം, സാമൂഹികം എന്നിവയുമായെല്ലാം അത് ബന്ധപ്പെട്ടിരിക്കുന്നു. മാനങ്ങള്തമ്മില്പരസ്പരം ബന്ധപ്പെടുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു മേഖലയിലെ ദൌര്ബല്ല്യം മാന്യമായ ജീവിതം അസാധ്യമാക്കും. വ്യക്തികളുടെ കൂട്ടയ്മയല്ലാതെ മറ്റൊന്നുമല്ല സമൂഹം. വ്യക്തികളുടെ വ്യകതികളുടെ പൊതു പെരുമാറ്റ രീതിയാണ് സംസ്കാരം. ചില സംസ്കാരങ്ങള് മറ്റുള്ളവയെക്കാള്ശ്രേഷ്ട്ട ജീവിതത്തിനു അനുകൂലമാണ്. ഇവയില് വിശ്വാസ്യതയും സുതാര്യതയും വ്യക്തികളുടെ പൊതുവായ നന്മയ്ക്ക് സഹായകമാകുന്നു.

പൊതുവേ സംസ്ക്കാരം വ്യക്തിപരമായ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ശക്തരായ വ്യക്തികള്ഇടയ്ക്കൊക്കെ സംസ്കാരത്തില്നിന്നുരൂപമെടുത്ത് അതിന്റെ തന്നെ ദിശയില് എന്നേയ്ക്കുമായി മാറ്റാറുണ്ട്.

അഭിമാനത്തോടെ ജീവിക്കുക എന്ന് പറയുമ്പോള്രണ്ടു പദങ്ങളെ നിര്വചിക്കേണ്ടതുണ്ട്‌.

  • ശ്രേഷ്ടത - അന്തസ്സുറ്റ ജീവിതം
  • ശ്രേഷ്ട്ടമായത് - ബഹുമാനാര്ഹം

ശ്രേഷ്ട്ടമായ ജീവിതത്തില്മനുഷ്യന്അന്തസ്സിനെ കുറിച്ചുള്ള ബോധം അടങ്ങിയിരിക്കുന്നു. അന്തസായി ജീവിക്കുകവാന്ഇനി പറയുന്ന കാര്യങ്ങളെ കുറിച്ച് നമുക്ക് അവബോധമുണ്ടാകേണ്ടാതുണ്ട്.

  1. നീതിബോധം  -  നീതിയിലേക്കു നയിക്കുന്നു
  2. തദാത്മ്യത  -  അനുകമ്പയിലേക്ക്  നയിക്കുന്നു
  3. സ്വഭാവദാര്ഡ്യo -  വിശ്വാസത്തിലേക്ക് നയിക്കുന്നത്.
സമൂഹത്തിനു വ്യക്തമായ ദര്ശനമുല്ലപ്പോഴാണ് മൂന്നു കാര്യങ്ങള് നടപ്പില് വരുന്നത്. ദാര്ശനികനായ ഒരു വ്യക്തി സമൂഹത്തില്നിന്നു തന്നെ സമൂഹത്തെ നേര്വഴി നടത്തണം.

 ശ്രേഷ്ട്ട ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടം അത് ജീവിതത്തിനു അര്ഥം നല്കുന്നു എന്നതാണ്. വ്യക്തിക്ക് പൂര്ണതയും സാഫല്യവും സന്തുഷ്ട്ടിയുമുണ്ടാക്കുന്നു.  ശ്രേഷ്ട്ട വ്യക്തിത്വത്തിന്റെ പരമായ ലക്ഷ്യം മറ്റൊന്നല്ല.

വരൂ! നമുക്കൊരുമിച്ചു നീങ്ങാം, അഭിമാനത്തോടെ ജീവിക്കാന്‍.

11 comments:

അരസികന്‍ said...

നന്നായിട്ടുണ്ട്, മാന്യതയാര്‍ന്ന എഴുത്ത്,

Ismail Chemmad said...

thanks for it teacher

M. Ashraf said...

അഭിനന്ദനങ്ങള്‍.....

Kadalass said...

അന്തസ് അഭിമാനം ഇതൊക്കെ അതിന്റെ അർത്ഥതലങ്ങളിൽ ഇന്ന് മാറ്റങ്ങൾ വന്നിട്ടില്ലെ? സാമൂഹ്യമായി അന്തസ് എന്നു പറയുന്ന രീതി ഇന്ന് അന്യമായിരിക്കുന്നു. താങ്കൾക്ക് അന്തസും അഭിമാനവുമായി തോന്നുന്നവ മറ്റുള്ളവർക്ക് അന്താസായി തോന്നാത്ത കാലം. പിന്നെ പുരോഗമനത്...തിനു വേണ്ടി നെട്ടോട്ടമോടുന്നവർക്കിടയിൽ ധാർമികതക്ക് എന്ത് സ്ഥാനമാണുള്ളത്?
പിന്നെ നിയമവിദേയമായ പലതും ധാർമികമായിരിക്കണമില്ല. അതുപോലെ ധാർമികമായത് പലതും നിയമ ലങ്കനവുമായിരിക്കും.....
അന്തസും, അഭിമാനവും, സ്വസ്ഥമായ ജീവിതവും, സന്തോഷവും, നല്ല ബന്ധങ്ങളും ഇതെല്ലാമാണല്ലൊ ജീവിത വിജയം. ജീവിത വിജയത്തിനാവശ്യമായതൊ?
പണമെന്ന് ഉത്തരം പറയുന്നവരാണധികവും. ‘ശുദ്ധമായ മനസ്സാണ്‌’ യഥാർത്ഥത്തിൽ ജീവിത വിജയം സാധ്യമാകുന്നത്.

നല്ല ചിന്തയിലേക്ക് നയിച്ച ചർച്ചക്ക് വേദിയൊരുക്കിയതിന്‌ നന്ദി

Unknown said...

‘ശുദ്ധമായ മനസ്സാണ്‌’ യഥാർത്ഥത്തിൽ ജീവിത വിജയം സാധ്യമാകുന്നത്.

അങ്ങിനെ ഉള്ള ഒരു മന്സ്സിനുടമ യായി എന്നെന്നും നിങ്ങള്‍ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു

Unknown said...

വായിച്ചു, മുന്‍പും എവിടെയോ വായിച്ചതായി ഓര്‍മ്മ.
അഭിനന്ദനങ്ങള്‍

Unknown said...

അഭിനന്ദനങ്ങള്‍.....

Unknown said...

വരൂ! നമുക്കൊരുമിച്ചു നീങ്ങാം, അഭിമാനത്തോടെ ജീവിക്കാന്‍.
അഭിനന്ദനങ്ങള്‍..

Unknown said...

അഭിനന്ദനങ്ങള്‍.....

Unknown said...

അഭിനന്ദനങ്ങള്‍.....

വിരല്‍ത്തുമ്പ് said...

ആദ്യമായാണ് ഇവിടെ വന്നത്.... ഞാനും നിങ്ങളുടെ ഒരു ഫാനായി മാറിയിരിക്കുന്നു......