Saturday 1 January 2011

മാന്യതയാര്‍ന്ന ജീവിതം Part II

ശ്രേഷ്ട്ടതയുടെ തത്വങ്ങള്‍‍. ---ആശയങ്ങളും ആദര്‍ശങ്ങളും ---

ചെറുപ്പക്കാരനായ ഒരു അക്കൌണ്ടന്റിന് എളുപ്പത്തില്വന്തുക ലഭിക്കുന്ന ഒരു ജോലി വാഗ്ദാനം ചെയ്യപ്പെട്ടു. ജോലി നിയമവിരുദ്ധമൊന്നുമായിരുന്നില്ല. എങ്കിലും അത് അധാര്മ്മികമാണെന്ന് അയാള്ക്ക്തോന്നി. ജോലി സ്വീകരിക്കണോ വേണ്ടയോ എന്നാ കാര്യത്തില്അയാള്ആശയ കുഴപ്പത്തിലായി. തീരുമാനമെടുക്കാന് ഒരു ദിവസത്തെ സമയം തരണമെന്ന് ജോലി വാഗ്ദാനം ചെയ്ത കക്ഷിയോടു അയാള് അഭ്യര്ഥിച്ചു.

അന്ന് രാത്രി വീട്ടിലെത്തിയപ്പോള്അയാള് അയാളുടെ അമ്മയോട് ജോലിയെക്കുറിച്ചും അതിന്റെ വ്യവസ്ഥകളെയും വാഗ്ദാനം ചെയ്തിട്ടുള്ള വന് തുകയും കുറിച്ച് പറഞ്ഞു. അമ്മ നിരക്ഷരരയായിരുന്നു. രണ്ടു മണിക്കൂറോളം എല്ലാം കേട്ടതിനു ശേഷം പറഞ്ഞു, " മോനേ! നീ ഇപ്പോള് പറഞ്ഞത് തന്നെ എനിക്ക് മനസ്സിലായില്ല. ഞാന്ഒരു കാര്യം മാത്രം പറയാം - എല്ലാ ദിവസവും ഞാന് നിന്റെ മുറിയില് വരുമ്പോള്നീ സുഖമായി ഉറങ്ങുന്നതാണ് കാണാറുള്ളത്‌. നിന്നെ വിളിച്ചെഴുന്നേല്പ്പിക്കാന്ഞാന് ഏറെ പണിപ്പെടണം. എന്നാല്ഒരു ദിവസം മുറിയിലേക്ക് വരുമ്പോള്നീ ഉണര്ന്നു തന്നെ ഇരിക്കുന്നത് കാണാന് എനിക്ക് താല്പര്യമില്ല. അന്തിമ തീരുമാനം നിന്റെതാണ്." ഇത്രയും പറഞ്ഞു അമ്മ മുറിവിട്ടു പോയി. ചെറുപ്പക്കാരന് സ്വയം പറഞ്ഞു, "എനിക്കെന്റെ ഉത്തരം കിട്ടി."

മൂല്യങ്ങള് നമുക്ക് അനുപേക്ഷണീയമാണ്. അവന്നമ്മുടെ സ്വഭാവത്തിനും ധാര്മ്മിക വിശ്വാസങ്ങള്ക്കും കരുത്തു പകരുന്നു.  മൂല്യങ്ങള് പ്രോത്സാഹിപ്പിക്കുവാനും സംരക്ഷിക്കുവാനും നമുക്കെല്ലാവര്ക്കും കടമയുണ്ട്.


മൂല്യങ്ങള്സാര്‍വത്രികവും സനാതനവുമാണ്.
                                                                                                

സത്യങ്ങള്‍ സമയത്തിനും കാലത്തിനുമൊത്ത് മാറുന്നതല്ല..

തലമുറകളായി, ചില മൂല്യങ്ങള്സനാതനവും സാര്‍വത്രികവുമായതിനാല് ചെയ്യാവുന്നവയും ചെയ്യരുതാത്തവയും ഏതൊക്കെ എന്ന് വ്യക്തമായിരുന്നു. ഇക്കാലത്ത് ആപേക്ഷിക മൂല്യങ്ങളുടെ സിദ്ധാന്തം പറയുന്നു: "എല്ലാം ശരി തന്നെ. എന്‍റെ ശരി നിനക്ക് ശരിയാവണമെന്നില്ല." മൂല്യങ്ങള്വൈയക്തികവും വ്യക്ത്തികള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറുന്നവയാണെങ്കില്അവ മൂല്ല്യങ്ങളേയല്ല. ശാസ്ത്രത്തില്നാം നിയമങ്ങളും സിദ്ധാന്തങ്ങളും അന്വേഷിക്കുന്നു.  വാണിജ്യ ലോകത്ത് മാര്‍ നിര്‍ദേശങ്ങള്‍അന്വേഷിക്കുന്നു. എങ്കില്എന്ത് കൊണ്ട് മൂല്യങ്ങള്‍ക്കും സാര്‍വത്രിക മാനദണ്ഡമായിക്കൂട.

ഏതു ബിസിനെസും തൊഴിലുമാവട്ടെ, ലക്ഷ്യം വെക്കുന്ന ഗുണനിലവാരങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ച് വ്യക്തതയില്ലെങ്കില്‍എങ്ങനെ അവ സായത്തമാക്കും? അത് പോലെ മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും മാനദണ്ഡമില്ലെങ്കില്‍ നാം അവ എങ്ങിനെ നേടും? എങ്ങിനെ നാം സാര്‍വത്രിക മാനദണ്ഡങ്ങള് നിശ്ചയിക്കും എന്നതാണ് ചോദ്യം? ഒരു കഥ നോക്കാം, അതില്‍ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

മെലിഞ്ഞു പ്രായം കൂടിയ ഒരു സ്ത്രീ രണ്ടു ബാഗ് നിറയെ സാധനങ്ങളുമായി ബസ്സു കാത്തു നില്ക്കുകയായിരുന്നു. തൊട്ടടുത്ത്ഒരു മുതിര്‍ന്ന ആണ്‍കുട്ടിയും ബസ്സു കാത്തു നില്‍പ്പുണ്ടായിരുന്നു. ബസ്സു വന്നു. രണ്ടുപേരും കയറി. ബസ്സില് കുറച്ചധികം തിരക്കുണ്ടായിരുന്നെങ്കിലും പിന്നിലൊരു സീറ്റ് കാലിയായിരുന്നു. സ്ത്രീ സീറ്റിനടുത്തെക്ക്  നീങ്ങി. പയ്യന്‍ പിന്നില് നിന്നുവന്നു, സ്ത്രീയെ ഉന്തിമാറ്റി സീറ്റ് കൈവശപ്പെടുത്തി. സ്ത്രീ ചില യാത്രക്കാരുടെ ദേഹത്ത് തട്ടി, ബാഗ്കളും അതിലെ സാധനങ്ങളും കൈകളില്  നിന്നും ഉതിര്‍ന്നു, നിലത്തേക്കു വീണു. ബസ്സില്നിരവധി യാത്രക്കാരുണ്ടായിരുന്നു. അവരില്ഒരു കുലീന സ്ത്രീ ചിന്തിച്ചു, " എന്തൊരു നെറി കെട്ട കുട്ടി!" അവന്‍റെ പെരുമാറ്റം അവര്‍ശ്രദ്ധിച്ചു. മറ്റൊന്ന് ഒരു അഭിഭാഷകനായിരുന്നു, "ഇത്തരം പെരുമാറ്റത്തിനെതിരെ നിയമം വേണം!" എന്നായിരുന്നു അയാളുടെ ചിന്ത. അയാളുടെ ശ്രദ്ധ നിയമ പരമായി നീങ്ങി. ബുസ്സിലുണ്ടായിരുന്ന സര്‍ജന്‍റെ ചിന്ത "സ്ത്രീയുടെ മൂന്നു വാരിയെല്ലുകളെങ്കിലും ഒടിഞ്ഞു കാണും" എന്നായിരുന്നു. അദ്ദേഹം വൈദ്യശാസ്ത്ര പരമായി ചിന്തിച്ചു. നാലാമതൊരാള് മന:ശാസ്ത്രജഞനായിരുന്നു. കുട്ടിക്ക് മാനസീകമായി എന്തെങ്കിലും പ്രശ്നം കാണുമെന്നും സഹായമാവശ്യമാണെന്നും അയാള്ചിന്തിച്ചു. നാലുപേരും സംഭവത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്നു നോക്കി. ഒരാള്സാമൂഹ്യ മര്യാദകളെക്കുറിച്ച് ആലോചിച്ചപ്പോള്മറ്റുള്ളവര്നിയമ, വൈദ്യ, മന:ശാസ്ത്ര വശങ്ങളിലൂടെ വീക്ഷിച്ചു.

' ആണ്ക്കുട്ടിയുടെ പെരുമാറ്റം തെറ്റോ ശരിയോ?" ആരും ചോദ്യം ഉന്നയിച്ചില്ല. എന്ത് കൊണ്ട്? ചോദ്യം നമുക്ക് നമ്മളോട് തന്നെ ചോദിച്ചു കൂടെ? അത് ചോദിക്കാന്‍  തുടങ്ങുന്ന നിമിഷം നാം വിധി നിര്‍ണ്ണയത്തിലേക്ക് കടക്കും. അതിനു നാം എന്തിനു അമാന്തിക്കണം? നമ്മുടെ മൂല്ല്യക്രമം വ്യകതമാണെങ്കില്  വിധികര്‍ത്താക്കളാവുന്നതില്‍ എന്താണ് തെറ്റ്?

മൂല്യങ്ങള്ക്ക് സാര്‍വത്രിക മാനദണ്ഡo സ്ഥാപിക്കുവാന്നമുക്ക് താഴെ പറയുന്ന ചോദ്യങ്ങള്പരിഗണിക്കേണ്ടതുണ്ട്. 

ഒന്ന്:   ആണ്കുട്ടി സ്ത്രീയോട് അങ്ങിനെ പെരുമാറാന്പാടുണ്ടായിരുന്നോ?

രണ്ടു:  ആരും ആരോടുമായിക്കോള്ളട്ടെ, ഇങ്ങിനെ പെരുമാറാന്പാടുണ്ടോ?

രണ്ടു ചോദ്യങ്ങള്ക്കും ഉത്തരം 'പാടില്ല' എന്നാണെങ്കില്‍- നിങ്ങള് നിങ്ങളുടെ സാര്വത്രിക മാനദണ്ഡo കണ്ടെത്തിയിരിക്കുന്നു. ഇതേ തത്വം ജീവിതത്തിന്‍റെ സമസ്തമേഖലകള്ക്കും ബാധകമാണ്.





                                                                                                                                  



4 comments:

Ismail Chemmad said...

vaayichu. nandi ariyikkunnu

പഞ്ചാരകുട്ടന്‍ -malarvadiclub said...

ദൈവമേ........ദേ ...പിന്നേം

jijo said...

ningaloru sambavama ketto ethaaaaaa!!!!!!!

Unknown said...

ഒന്ന്: ആണ്‍ കുട്ടി സ്ത്രീയോട് അങ്ങിനെ പെരുമാറാന്‍ പാടുണ്ടായിരുന്നോ?


രണ്ടു: ആരും ആരോടുമായിക്കോള്ളട്ടെ, ഇങ്ങിനെ പെരുമാറാന്‍ പാടുണ്ടോ?