Saturday, 1 January 2011

പിന്നിട്ട വഴികളിലൂടെ ഒരു എത്തിനോട്ടം!

ഞാന്‍ മലപ്പുറത്തിന്‍റെ സ്വന്തം ഷഹന. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച സംരംഭകയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ കേരളത്തിലെ ആദ്യത്തെ സംരംഭക. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തോടൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി കാര്യമായ സംഭാവന നല്‍കാനായതുംകൂടെ പരിഗണിച്ചാണ്  അവാര്‍ഡിന് വേണ്ടി എന്നെ തെരെഞ്ഞെടുക്കപ്പെട്ടത്. തികച്ചും യാഥാസ്ഥിതിക ചുറ്റുപാടുകളില്‍ നിന്നും വളര്‍ന്നുവന്ന ഒരു മലപ്പുറം ജില്ലയിലെ വണ്ടൂര്‍ക്കാരിയായിരുന്നു ഞാന്‍. പതിനാറാം വയസ്സിലായിരുന്നു വിവാഹം. വിവാഹ ശേഷം കുറച്ചു കോളേജ് വിദ്യാഭ്യാസവും പിന്നീട് ഒരു കമ്പ്യൂട്ടര്‍ വൈദഗ്ധ്യവും നേടി എന്നതൊഴിച്ചാല്‍ അടിസ്ഥാന വിദ്യാഭ്യാസം പ്രീഡിഗ്രീ  എന്ന് തന്നെ പറയേണ്ടി വരും.

ഭര്‍ത്താവ് നൗഷാദിന്‍റെ നിര്‍ദേശപ്രകാരമാണ് 2000 ല്‍ ഒരു കമ്പ്യൂട്ടര്‍ സെന്‍റ്ര്‍ ഒരു ബന്ധുവിന്‍റെ സഹായത്തോടെ ഭര്‍ത്താവിന്റെ നാടായ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്‌ ആരംഭിക്കുന്നത്. മികച്ച കാല്‍വെപ്പായിരുന്നു ആ ഒരു സംഭവം. ഏകദേശം അഞ്ഞൂറില്‍ പരം കുട്ടികളെ ഒന്നരവര്‍ഷം കൊണ്ട് കമ്പ്യൂട്ടര്‍ പഠനത്തിലേക്ക് ആകര്‍ഷിക്കാന്‍ ആ കാലയളവില്‍ എനിയ്ക്ക് സാധിച്ചു. എന്‍റെ ബിസിനസ്‌ ആഗ്രഹം അവിടെ വഴിത്തിരിഞ്ഞു. ആയിടയ്ക്കാണ് മലപ്പുറം ജില്ലയില്‍ ജില്ലാപഞ്ചായത്ത് അക്ഷയ എന്നൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നുണ്ടെന്നറിഞ്ഞതു. തുടര്‍ന്ന് പ്രവര്‍ത്തനം മലപ്പുറം ജില്ലയിലെ പാണ്ടിക്കട്ടെയ്ക്ക് മാറ്റുകയായിരുന്നു. 2003 ല്‍ അക്ഷയ എന്നാ പദ്ധതി മലപ്പുറം ജില്ലയില്‍ തുടങ്ങുമ്പോള്‍ ഞാനും അതിലൊരു സംരംഭാകയായിട്ടുണ്ടായിരുന്നു.

ആ കാലയളവുകള്‍ ഒരു സംരംഭക എന്ന നിലയില്‍ ഞാന്‍ തികച്ചും സംതൃപ്തയായിരുന്നു. ഇടതടവില്ലാതെ വരുന്ന കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരേയുള്ള പഠിതാക്കളെ ഒന്നിച്ചിരുത്തി കമ്പ്യൂട്ടര്‍ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കുമ്പോള്‍ ഒരു സംരംഭക എന്നതിലുപരി ഞാന്‍ ഒരു സംതൃപ്തയാര്‍ന്ന ഒരു ടീച്ചര്‍ കൂടെ ആയി തീരുകയായിരുന്നു. എന്തിനും ഏതിനും പിന്നീട് ജനങ്ങള്‍ അക്ഷയയെ ഒരു 'ഹെല്‍പ്‌ ലൈന്‍ സെന്‍റര്‍‍' ആക്കി മാറ്റിയത് വളരെ പെട്ടന്നായിരുന്നു.. ഈ മാറ്റം എന്നെ ജനങ്ങളിലേക്കും ജനങ്ങള്‍ എന്നിലേക്കും അടുക്കുന്നതിന് കാരണമായി. അവര്‍ക്ക് വേണ്ടി അവര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലേക്ക് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ അതെന്‍റെ ജീവിതത്തിലേക്കുള്ള പുതിയൊരു വഴിത്തിരിവായി തീരുകയായിരുന്നു.

പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ജില്ല പഞ്ചായത്ത് തന്നെ അക്ഷയ വഴി നടപ്പിലാക്കിയ 'ഇന്‍റല്‍ ഇ ലേണിംഗ് പദ്ധതി' വിചാരിച്ചതിനേക്കാള്‍ നേട്ടം കൈവരിക്കുക കൂടി ചെയ്തപ്പോള്‍ പാണ്ടിക്കാട് പഞ്ചായത്തില്‍ നിറസാനിധ്ദ്യമായി അക്ഷയ വളരുകയായിരുന്നു.. കൂടെ സംരംഭക എന്ന രീതിയില്‍ ഞാനും. അതെ പറ്റി ഇന്നും ആലോചിക്കുമ്പോള്‍ സംതൃപ്തിയുടെ വെലിയേറ്റമാണ് ഇന്നും മനസ്സില്‍.

ഏകദേശം പത്ത് വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും പലതും ചെയ്യാനുള്ള ത്വരയാണ് ഇന്നും മനസില്‍. വെറും അടിസ്ഥാന വിദ്യാഭ്യാസം നടത്തി വിദ്യാഭ്യാസ ജീവിതം അവസാനിപ്പിക്കുന്ന ഒരുപാടാളുകള്‍ ഇന്നും സമൂഹത്തിലുണ്ട്. അവരില്‍ പലരും ഇന്നത്തെ പഠനം ആഗ്രഹിക്കുന്നവരാണെങ്കിലും അതിനൊന്നും ആളുകള്‍ ഇപ്പോഴും മുതിരുന്നില്ല.. ആദ്യ കാലങ്ങളിലൊക്കെ കമ്പ്യൂട്ടര്‍ പഠനത്തിന് ആളുകളെ കിട്ടണമെങ്കില്‍ ബോധാവല്‍ക്കരണ ക്ലാസ് നടത്തണം എന്നാ സ്ഥിതി ആയിരുന്നു. പിന്നീടതിനൊരു മാറ്റം ഉണ്ടായത് അക്ഷയ പദ്ധതി തന്നെ ആണ്. പദ്ധതി ജനകീയമായതോടെ സമൂഹത്തില്‍ മാറ്റങ്ങളുമുണ്ടായിട്ടുണ്ട് എന്നതൊരു വലിയ സത്യം തന്നെ. ഈ കാലയളവില്‍ ഒരു തുടക്കക്കാരി എന്നാ നിലക്കുള്ള എന്‍റെ പേടിയും സംശയങ്ങളും സമീപനങ്ങളും ഏറെക്കുറെ മാറി വന്നു.

പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ കഠിന പ്രയത്നത്തിന്‍റെ ഫലം തന്നെ ആയിരുന്നു എല്ലാ വിജയത്തിലും കൊണ്ടെത്തിച്ചത് എന്ന സത്യം മാറ്റി നിര്‍ത്താന്‍ കഴിയാത്തൊരു സംഗതി തന്നെ ആണ്. കൂടാതെ ഭര്‍ത്താവിന്‍റെയും എന്‍റെ വീട്ടുകാരുടെയും മികച്ച പിന്തുണ തന്നെ ആണ് ഈ ജീവിത വിജയത്തിന്‍റെ പിന്നിലെ ഏറ്റവും വലിയ സത്യം.

പാണ്ടിക്കട് പഞ്ചായത്തിനു ഏതാണ്ട് 82% കമ്പ്യൂട്ടര്‍ സാക്ഷരത നേടിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ ഏന്‍റെ പാങ്കിനെ കുറിച്ചോര്‍ക്കുമ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്. 2004 ല്‍ ഇന്‍റല്‍ ഇ ലേണിംഗ് പദ്ധതി മലപ്പുറം ജില്ലയിലാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് ആ പദ്ധതിയുമായി ഞാന്‍ പാലക്കാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും തൃശൂര്‍ ജില്ലയിലും ഒക്കെ പദ്ധതി വ്യാപിപ്പിച്ചു. അതിനു വേണ്ടി ഒട്ടേറെ പരിശ്രമങ്ങള്‍ വേണ്ടി വന്നെങ്കിലും സംഗതി യാഥാര്‍ത്ഥ്യമായപ്പോള്‍ സംതൃപ്തിയും ഇരട്ടിച്ചു.

പിന്നീട് 2008 ല്‍ തന്നെ ഇന്‍റല്‍ കമ്പനിയുടെ യു എസ് സ്ഥാനപതി ബംഗ്ളൂരില്‍ ഇന്‍റല്‍ ക്യാമ്പസില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ആദരിച്ചു. ആ വര്‍ഷം തന്നെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ വെച്ച് WOMAN EXAMPLAR -2008 (ആദര്‍ശ്‌ സ്ത്രീ -2008) അവാര്‍ഡ്‌ സ്വീകരിച്ചു. ലക്ഷം രൂപയും പ്രശംസ പത്രവും മെഡലും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതില്‍ നിന്നും  എറ്റു വാങ്ങുമ്പോള്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍.      

28 comments:

ismail chemmad said...

first coment ente vaka

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആശംസകള്‍ ...

ബെഞ്ചാലി said...

wow!.... u done it...
even too late, a big clap to u..
congrats :)

Sameer Thikkodi said...

താത്താ ... അഭിമാനം തോന്നുന്നു .. താങ്കളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ... സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന ഇത്തരം ആളുകള്‍ നമുക്കിടയില്‍ ഉണ്ട് എന്നറിയുമ്പോള്‍ ...ഈ പോസ്റ്റ്‌ വായന പുരോഗമിക്കുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ വേലിയേറ്റം ഞാന്‍ അനുഭവിക്കുകയായിരുന്നു . താങ്കളുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ...

ഇനിയും ഒരു പാട് സേവനം നമ്മുടെ സമൂഹത്തിനു ചെയ്യുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .. ഒപ്പം പുതുതായി ഇത്തരം കാഴ്ചപ്പാടുകള്‍ പകരുന്നു നല്‍കാന്‍ ആളുകള്‍ വിരളം ആവുന്നു എന്നതില്‍ സഹതപിക്കുന്നു .

നന്ദി ...

ഓഫ്‌: ബ്ലോഗ്‌ ഹോം പേജില്‍ വന്നാല്‍ പോസ്റ്റ്‌ heading ഒളിഞ്ഞിരിക്കുന്നു .. മാത്രമല്ല ; കമന്‍റു ചെയ്യാനുള്ള ലിങ്കും ഒളിപ്പിച്ചി (?) രിക്കുന്നു .. അതെന്താ അങ്ങിനെ താത്താ ...(ബഹുമാനം കൊണ്ട് വിളിച്ചതാ ട്ടോ .. എന്റെ വയസ്സും നിങ്ങളുടെ അത്രയും വരും ചിലപ്പോള്‍ ഇത്തിരി കൂടുതലും )

ismail chemmad said...

എല്ലാ ആശംസാകളും , പ്രാര്‍ത്ഥന കളും

ayyopavam said...

ഫേസ് ബൂക്കിലൂടെ പരിജയപെട്ട ഒരു ഒരാള്‍ എന്നതില്‍ അപ്പുറം ഇയാളെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു പക്ഷെ അറിഞ്ഞപ്പോള്‍ ഞാന്‍ നേരെത്തെ അറിഞ്ഞ വെച്ച ഒരു മഹാ പ്രതിഭാസത്തിന്റെ മറ്റൊരു മുഖമായിരുന്നു ഇത് ഞാനും അഭിമാനം ഇങ്ങനെ ഉള്ള ഒരു വെക്തി എന്റെ നാട്ടിലും ഉണ്ട് എന്നതില്‍

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.

ഇനിയും വരട്ടെ ബ്ലോഗിൽ ചർച്ചകളും വിശകലനങ്ങളും

എല്ലാ ആശംസകളും നേരുന്നു

»¦മുഖ്‌താര്‍¦udarampoyil¦« said...

അപ്പൊ ഞമ്മളു നാട്ടുകാരാണല്ലേ..
അതു നന്നായി..
ഇനിയും ഉയരങ്ങളിലെത്തട്ടെ..
പ്രാര്‍ഥനകളും ആശംസകളും...

ഫെനില്‍ said...

ബ്ലോഗ്‌ നിറയെ പരസ്യം ആണല്ലോ.കണ്ടിട്ട് ആളു വല്യ സംഭവം ആണെന്ന് തോന്നുന്നു.പോസ്റ്റ്‌ വായിച്ചപ്പോള്‍ അത് ശരിയാണെന്ന് മനസ്സിലായി.
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

കണ്ണന്‍ | Kannan said...

hats off iththa!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ബൂലോകത്തേക്ക് കടന്നുവന്ന ഷഹാന ഇത്താക്ക്‌ എല്ലാആശംസകളും.. നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... :)

razakedavanakad@gmail.com said...

ജീവിതയാത്രയിലെന്നും ദൈവസഹായമുണ്ടാകട്ടെ. ഉയരങ്ങള്‍ കീഴടക്കാന്‍ ദൈവം തുണക്കട്ടെ.

Noushad Vadakkel said...

ബ്ലോഗ്‌ ലോകത്ത് വായനക്കാര്‍ ഇല്ലാതെ വരുന്നത് മൂലം വളരെ നന്നായി എഴുതിയിരുന്ന പലരും രംഗം വിട്ടിട്ടുണ്ട് .....കാമ്പുള്ള എഴുത്തുകാരുടെ കുറവ് കൊണ്ടല്ല , അവ വായിക്കുവാന്‍ വായനക്കാര്‍ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് ബ്ലോഗ്‌ ലോകത്ത് നിലവാരമില്ലായ്മ ഉണ്ടാകുന്നത് എന്ന ഒരു ആരോപണം ഉണ്ട് ...ഏതായാലും ഈ ബ്ലോഗില്‍ കാമ്പുള്ള ലേഖനങ്ങളും , അവ ഇഷ്ടപ്പെടുന്ന വായനക്കാരും ഉണ്ടാകും എന്ന പ്രതീക്ഷയുണ്ട് ...ആശംസകള്‍ ..:)

hafeez said...

ശഹനത്ത മലയാളം ബ്ലോഗ്‌ തുടങ്ങിയതില്‍ വളരെ സന്തോഷം. എത്ര കാലമായി ഞങ്ങള്‍ പറയുന്നു. ഇപ്പോഴെങ്കിലും തുടങ്ങിയല്ലോ ... ഞാന്‍ ഇവിടെ ചുറ്റിപ്പറ്റി കാണും ഇനി ..

Akbar said...

ഒരു പാട് കാര്യങ്ങള്‍ ചെയ്തു. ഇനിയും ഒരു പാട് ഉയരങ്ങള്‍ കീഴടക്കാന്‍ ഷഹാനക്ക് കഴിയട്ടെ. ആശംസകളോടെ.

ഹാഷിക്ക് said...

ഷഹാനക്ക് എല്ലാ ആശംസകളും......നന്നായി എഴുതാന്‍ കഴിയട്ടെ...........

പാവപ്പെട്ടവന്‍ said...

താങ്കളുടെ ജീവിതം ശരിക്കും മറ്റുസ്ത്രീകൾക്കു മാതൃകതന്നെയാണ്. സമൂഹത്തിന്റെ മുന്നിരയിലേക്കു സ്ത്രീസമൂഹമാണ് വരണ്ടതു മുസ്ലീം സ്ത്രീകൾ മാത്രമല്ല .താങ്കൾ മുസ്ലീം ആയതുകൊണ്ട് അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല .എന്നാൽ ഉയർന്ന ചിന്തഗതികൾ മതത്തിന്റെ മുനമ്പിൽ തണ്ടിമുറിപെടരുതു എന്നുമാത്രം .കൂടുതൽ ആത്മബലവും ആരോഗ്യവും ഉണ്ടാകട്ടേ.

SHAHANA said...

ആ പരാമര്‍ശം ഞാന്‍ മാറ്റിയിട്ടുണ്ട്.... :) thank you all............

mayflowers said...

മിടുക്കീ..
ഇനിയും വളരൂ..
അഭിനന്ദങ്ങള്‍..
പേപ്പര്‍ കട്ടിംഗ് കളില്‍ ലിങ്ക് കൊടുത്താല്‍ നന്നായിരുന്നു.

സാബിബാവ said...

ആശംസാകളും പ്രാര്‍ത്ഥന കളും

സൈനുദ്ധീന്‍ ഖുറൈഷി said...

അഭിനന്ദനങ്ങള്‍.
ഇനിയും മുന്നോട്ട് ഒരു പാട് ദൂരം സഞ്ചരിക്കാനാവട്ടെ. നിയോഗം ദൈവനിശ്ചയമാണ്. അനുഗ്രഹിക്കപ്പെട്ടവര്‍ക്ക് അത് വന്ന് ചേരും. താങ്കള്‍ക്ക് അതുണ്ട്.

അസ്സലാമു അലൈകും.

റഫീക്ക് കിഴാറ്റൂര്‍ said...

ഇനിയും മുന്നോട്ട്..................................ആശംസകള്‍ നേരുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മറ്റുള്ളവര്‍ക്ക് ഒരു ഉത്തമമാതൃകയായി ദീര്‍ഘകാലം ജീവിക്കാന്‍ ഇടവരട്ടെ
പ്രാര്‍ത്ഥനയോടെ

ഇസ്ഹാഖ് കുന്നക്കാവ്‌ said...

ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു

Irfan Ali said...

well done...Munnotuula yathrakalkku aashamsakal...

Irfan Ali said...

well done...Munnotuula yathrakalkku aashamsakal...

താന്തോന്നി said...

ഇത്താ ചെയ്തിരികുന്നതെല്ലാം തന്നെ സമൂഹത്തിനുതകുന്ന നല്ല കാര്യങ്ങള്‍ ആണ്..ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു..

Sham said...

good luck... and hearty wishes...