Friday 8 April 2011

എന്താണ് നല്ല നേതൃത്വം ?

നല്ല നേതൃത്വം എന്നാ പ്രമാണത്തിന് കാലപ്പഴക്കത്താല്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കപട നേതാകളുടെയും മഹാന്മാരായ നേതാകളുടെയും സ്വഭാവ വ്യത്യാസം വേര്‍തിരിക്കുന്ന ഘടകങ്ങള്‍:


കപട നേതാക്കള്‍
മഹാന്മാരായ നേതാക്കള്‍
പദവി
പ്രവൃത്തി
നിയന്ത്രണം
പിന്താങ്ങല്‍
പ്രമാണികത്വം
ഉപദേഷ്ടാവ്
സാങ്കേതികമായ അറിവ്
ജനങ്ങളെ കുറിച്ചുള്ള അറിവ്
സംസാരിക്കുന്നു
കേള്‍ക്കുന്നു
പറയുന്നു
ചോദിക്കുന്നു
അവനവനെ കുറിച്ച് മാത്രം ചിന്ത
മറ്റുള്ളവരുമായി ഇണങ്ങുന്നു
ആജ്ഞകള്‍ പുറപ്പെടുവിക്കുന്നു
ആവശ്യമായ വിവരം സ്വീകരിക്കുന്നു
എല്ലാം മൂടിവെക്കുന്നു
അറിയിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു.
ഭയപ്പെടുത്തുന്നു
പ്രേരിപ്പിക്കുന്നു.
സമവായത്തിനായി കാത്തു നില്‍ക്കുന്നു.
സമയം സൃഷ്ടിക്കുന്നു
മറ്റുള്ളവരെ കാര്യങ്ങള്‍ അറിയിക്കുന്നതായി സ്വയം കരുതും
മറ്റുള്ളവരില്‍ നിന്നും അഭിപ്രായം സ്വീകരിക്കും
തന്ത്രം മെനയുന്നു
പദ്ധതി രൂപികരിക്കുന്നു
തട്ടിമുട്ടി കാര്യങ്ങള്‍ നീക്കും
മാര്‍ഗ്ഗ നിര്‍ദേശം നല്‍കും
അധികാരം മുറുകെ പിടിക്കുന്നു
അധികാരപ്പെടുത്തുന്നു
ഭീഷണിപ്പെടുത്തുന്നു
പരിശീലനം നല്‍കുന്നു
തെളിക്കുന്നു
നയിക്കുന്നു
പെരുമയെ ആശ്രയിക്കുന്നു
സ്വഭാവ ശുദ്ധിയെ ആശ്രയിക്കുന്നു
ഹ്രസ്വകാല ലാഭത്തിനായി ദീര്‍ഘകാല ദുരിതം ഏറ്റെടുക്കും
ദീര്‍ഘകാല നേട്ടത്തിനായി ഹ്രസ്വകാല ദുരിതം സ്വീകരിക്കും.



ശരിയായ ലക്ഷ്യത്തിനോ  രാജ്യത്തിനോ രാജ്യത്തിനു വേണ്ടിയോ ത്യാഗം സഹിക്കുവാന്‍ പൗരന്മാര്‍ തയ്യാറാണ്. പക്ഷെ അവര്‍ ഒരിക്കലും തന്നെ ഒരു വൃത്തികെട്ട രാഷ്ട്രീയക്കാരനു വേണ്ടി ഒന്നും തന്നെ ത്യജിക്കുവാന്‍ തയ്യാറാവുകയില്ല.




17 comments:

M.K.KHAREEM said...

ശരിയായ നേതാവ് രാജ്യത്തെ, ജനതയെ പരിപാലിക്കുന്നവനാണ്...

മൻസൂർ അബ്ദു ചെറുവാടി said...

"ശരിയായ ലക്ഷ്യത്തിനോ രാജ്യത്തിനോ രാജ്യത്തിനു വേണ്ടിയോ ത്യാഗം സഹിക്കുവാന്‍ പൗരന്മാര്‍ തയ്യാറാണ്. പക്ഷെ അവര്‍ ഒരിക്കലും തന്നെ ഒരു വൃത്തികെട്ട രാഷ്ട്രീയക്കാരനു വേണ്ടി ഒന്നും തന്നെ ത്യജിക്കുവാന്‍ തയ്യാറാവുകയില്ല"

നല്ല നിരീക്ഷണം.

ശ്രീജിത് കൊണ്ടോട്ടി. said...

യഥാര്‍ത്ഥ നേതാവ് പ്രജകള്‍ക്ക്‌ തണല്‍ എകാന്‍ സ്വയം വെയില്‍ കൊള്ളുന്നവന്‍ ആയിരിക്കും.

ശ്രീജിത് കൊണ്ടോട്ടി. said...

യഥാര്‍ത്ഥ നേതാവ് പ്രജകള്‍ക്ക്‌ തണല്‍ എകാന്‍ സ്വയം വെയില്‍ കൊള്ളുന്നവന്‍ ആയിരിക്കും.ഇപ്പോള്‍ അങ്ങനെ ഉള്ളവര്‍ ആരെങ്കിലും ഉണ്ടോ എന്ന് സംശയവും ആണ്.!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശരിയായി ചിന്തിപ്പിക്കുന്ന പോസ്റ്റ്

Kadalass said...

ശരിയായ നേതാക്കാൾ സമർത്ഥരായ പുതിയ നേത്രനിരയെ വളർത്തിയെടുക്കുന്നു.
നല്ല പോസ്റ്റ്..
ആശംസകൾ!

ആചാര്യന്‍ said...

.അഴിമതി ,മുക്തമായ,ജാതി മത വിമുക്തമായ,കക്ഷി രാഷ്ട്രീയ മുക്തമായ ഒരു നല്ല ജനാധിപത്യം ഇവിടെ ഉണ്ടാവട്ടെ ..യഥാര്‍ത്ഥ ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളുടെ സര്‍ക്കാരുകള്‍ ..അല്ലെ...ജോലി എന്താണ് എന്ന് സര്‍വേ നടത്തിയ ആളുകള്‍ ചോദിച്ചപ്പോള്‍ രാഷ്ട്രീയം എന്ന് പറയുന്നവരുടെ നാടാണ് ഇത് എന്തേ ...

ഐക്കരപ്പടിയന്‍ said...

ഖലീഫ ഉമറിന്റെ ഭരണം ചരിത്രത്തിൽ ഇന്നും സ്മരിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്...

റഷീദ് കോട്ടപ്പാടം said...

good.....

Jefu Jailaf said...

competency യും commitment ഉം ഒരുമിച്ചു ചേരുന്നവരിലാണു നേതൃത്വ പാടവം ഉടലെടുക്കുന്നതു..അവർ തന്നെയാണു ശരിയായ നേതാവും..

Unknown said...

...ഒരു നല്ല നേതൃത്വം അതാതു സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കും ,,,ഏറ്റവും വ്രത്തികെട്ടവന്റെ അവസാനത്തെ അഭയ കേന്ദ്രമായ രാഷ്ട്രീയത്തില്‍ നേതാവായിരിക്കാനുള്ള മിനിമം യോഗ്യത 'ഉസുറും പുളിയും 'ഇല്ലാതിരിക്കുക എന്നാണല്ലോ!!!

Noorudheen said...

ഇന്നത്തെ നേതൃത്വത്തിന്റെ പരസ്യമായ രഹസ്യംഗളാണ് താങ്കള്‍ വിവരിച്ചത് .. ഇത് വായനക്കാരുടെ ശ്രദ്ദയില്‍ എത്തിച്ചതിനു നന്ദി ...

ഷൈജു.എ.എച്ച് said...

നല്ല നേത്രത്വം ഇല്ലാത്തതാണ് നമ്മുടെ സമൂഹത്തിന്റെ ശാപം. നേതാക്കള്‍ക്ക് ഉദ്ദേശശുദ്ധിയൊ, പ്രജകളുടെ ഉന്നമാണോ, സമൂഹത്തിന്റെ നന്മയോ പ്രധാനമല്ല. സ്വന്തം ജീവിതം ഭദ്രമാകണം.
നല്ല സൂക്ഷ്മമായ നല്ല നിരീഷണം. വായിക്കുന്നവര്‍ക്കും ഇതു ഉള്‍ക്കൊള്ളുവാന്‍ പ്രജോദനം ആവട്ടെ എന്ന്‌ ആശിക്കുന്നു. നന്മയുള്ള എഴുത്തിനു ആയിരം ആശംസകള്‍...
www.ettavattam.blogspot.com

പാവപ്പെട്ടവൻ said...

സമൂഹത്തിൽ എല്ലാകാലത്തും നല്ലതും മോശവും നിലനിൽക്കുന്നു എന്നതുപോലാണ് രാഷ്ട്യത്തിന്റെയും ,സംസ്കാരത്തിന്റെയും കാര്യവും.ഇതിനെ വേർത്തിരിക്കുന്നതിലും അതു തെരഞ്ഞേടുക്കുന്നതിലും പലപ്പോഴും ജനങ്ങൾ പരാജയപ്പെടുന്നതാണ് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്യയപ്രശ്നം .നന്മയും തിന്മയും മനുഷ്യപിറവിക്കൊപ്പം വളർന്നതാണ്..ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ .നല്ല പോസ്റ്റ്

Unknown said...

നല്ല ചിന്തകള്‍.... ആശംസകള്‍

Unknown said...

ഒഴിവു വേളയില്‍ പ്രതീക്ഷയില്‍ വരിക , അഭിപ്രായങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു
http://ishaqkunnakkavu.blogspot.com/

Unknown said...

വളരെ നല്ല പോസ്റ്റ്..