Wednesday, 11 May 2011

നിന്നെ ഞാന്‍ അത്യാധികം സ്നേഹിച്ചു.


നിനക്കൊരു മോട്ടോര്‍ ബൈക്ക് വാങ്ങിത്തരാന്‍ എനിക്ക് 
കഴിയുമെങ്കില്‍  

നിന്റെ പണംതന്നെ സ്വരൂപിച്ചു അത് വാങ്ങിപ്പിക്കാന്‍ 

നിന്നെ തയ്യാറാക്കുന്നത്ര നിന്നെ ഞാന്‍ സ്നേഹിക്കുന്നു.

നിന്റെ പുതിയ ആത്മസുഹൃത്ത് ഒരസന്തുഷ്ടനായ 
വ്യക്തിയാണെന്ന് 

കണ്ടുപിടിക്കാന്‍ നിന്നെ സഹായിക്കുന്നത്ര നിന്നെ ഞാന്‍ 
സ്നേഹിക്കുന്നു.

നിന്നെ മരുന്നുകടയിലേക്ക് തിരിച്ചയച്ച്, നീ അവിടെ 
ചെന്നത്

ഇന്നലെ  കട്ടെടുത്ത മരുന്നിന് പണം കൊടുക്കാനാണെന്നു 
പറയിക്കുന്നതിലേക്ക്

എത്തിക്കുന്നത്ര നിന്നെ ഞാന്‍ സ്നേഹിക്കുന്നു

എന്റെ കണ്ണുകളിലെ ദേഷ്യവും നിരാശയും കണ്ണുനീരും 

കാണുവാന്‍ അനുവദിക്കുന്നത്ര നിന്നെ ഞാന്‍ സ്നേഹിച്ചു

കുട്ടികള്‍ മാതാപിതാക്കളെ പഠിക്കുമെന്നത് അല്ലെങ്കില്‍ 
പൂര്‍ണമാകില്ല 

എന്റെ ഹൃദയത്തെ ഭേദിക്കുവാന്‍പോലും മൂര്‍ച്ചയുള്ളതാണ്

അതിന്റെ ശിക്ഷകളെങ്കിലും നിന്റെ പ്രവൃത്തികളിലെ 
ഉത്തരവാദിത്വത്തെ 

സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നത്ര നിന്നെ ഞാന്‍ 
സ്നേഹിച്ചു

അതാണ്‌ ഏറ്റവും പ്രധാനപ്പെട്ട യുദ്ധമെന്നറിഞ്ഞിട്ടും

നീ എന്നെ വെറുക്കുമെന്നറിയുമ്പോള്‍ ഇല്ലായെന്ന്
പറയുന്നത്ര 

നിന്നെ ഞാന്‍ സ്നേഹിച്ചു എന്ന് പറയുന്നതാണ് 
എല്ലാറ്റിലും പ്രധാനം 

അവസാനം നീയും അവയെ ജയിച്ചു എന്ന കാരണത്താല്‍ 
ഞാന്‍ ജയിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്... 


17 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അതെ .. അതാണ് സത്യം ............

ആശംസകള്‍ ...

ഇസ്ഹാഖ് കുന്നക്കാവ്‌ said...

നല്ല വരികള്‍... ആശംസകള്‍

പാവപ്പെട്ടവന്‍ said...

എന്താണ് കവിതയാണോ? ലേബൽ ഇല്ലാത്തത് കൊണ്ടാണ് ഈ ചോദ്യം . ആണങ്കിൽ വളരെ മനോഹരമായിരിക്കുന്നു. ആധുനികകവിതയുടെ കവിതയുടെ ഒരു ആയസം

moideen angadimugar said...

കുറ്റം പറയുന്നതല്ല ഷഹാന,
മനസ്സിലാക്കാനുള്ള എന്റെ കഴിവില്ലായ്മയാവാം. എന്തോ എനിക്കത്ര.......
ആശംസകൾ

Jefu Jailaf said...

സന്താനങ്ങൾക്കു ചിലത് സ്നേഹപൂർവ്വം അനുവദിചു കൊടുക്കുമ്പോൾ മറ്റു ചിലതിനെ കർശനമായി നിഷേധിക്കുകയും വേണം.. അവിടെയാണു ഒരു രക്ഷാകർത്തവിന്റെ വിജയം.. നല്ല വരികള്‍..

നാമൂസ് said...

സ്നേഹം കരുതലാകുമ്പോള്‍.
മനോഹരമീ സ്നേഹ വീചികള്‍.

രമേശ്‌ അരൂര്‍ said...

ഇങ്ങനെ തിരുത്തി തിരുത്തി സ്വയം ഒരറിവ് ആകാന്‍ സഹായിക്കുന്നവരാണ് യഥാര്‍ത്ഥ സ്നേഹിതര്‍ ..:)

Ashraf Ambalathu said...

ഒരു വലിയ സത്യമാണ് പറഞ്ഞത്.
യഥാര്‍ത്ഥ സ്നേഹം എന്താണെന്ന് വരച്ചു കാണിച്ചുതന്നു. അതാണ്‌ സ്നേഹം.
അതായിരിക്കണം യഥാര്‍ത്ഥ സ്നേഹം.
അഭിനന്ദനങ്ങള്‍.

ഷമീര്‍ തളിക്കുളം said...

good lines...
all the best.

ismail chemmad said...

ആശംസകള്‍

വാല്യക്കാരന്‍.. said...

ആള് പുലിയാണല്ലാ..
വമ്പന്‍ പോസ്റ്റ്‌..
ഉത്തരാധുനികം..

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

MyDreams said...

ഞാനും..............

ഷൈജു.എ.എച്ച് said...

ആത്മാര്‍ഥമായ സ്നേഹ വരികള്‍ക്ക് ഒരു പാട് ആശംസകള്‍...

www.ettavattam.blogspot.com

ചന്തു നായര്‍ said...

അവസാനം നീയും അവയെ ജയിച്ചു എന്ന കാരണത്താല്‍ ഞാന്‍ ജയിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്... വൈവിദ്ധ്യമാർന്ന ചിന്തകളാണ് വായനക്കാരെ കവികളിലേക്കും,കഥകാർന്മാരൈലേക്കും അടുപ്പിക്കുന്നത്... നമ്മുടെ ബ്ലോഗെഴുത്തുകാരിൽ പലരും ‘പ്രണയത്തെ’ കൂട്ടുപിടിച്ചാണു കവിത എഴുതുന്നത്...മിക്കതും ‘ക്ലീഷേ’ ഇവിടെ ഞാനിതാ വ്യത്ഥസ്യമായ് ഒരു പ്രണയ ചിന്തകാണുന്നൂ..വളരെ ചിന്താപരമായ രചന...നിന്നെ ഞാന്‍ സ്നേഹിച്ചു എന്ന് പറയുന്നതാണ് എല്ലാറ്റിലും പ്രധാനം
അവസാനം നീയും അവയെ ജയിച്ചു എന്ന കാരണത്താല്‍ ഞാന്‍ ജയിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്... എന്ത് നല്ല പ്രയോഗങ്ങൾ... കവേ എന്റെ മനസ്സ് നിറഞ്ഞ ഭാവുകങ്ങൾ

ABDULLA JASIM IBRAHIM said...

ഇത് ശരിക്കും കിടിലൻ>>>>>>>>>>>>

kaattu kurinji said...

അത്രയും നിസ്വാര്തയായി നിനക്ക് സെന്ഹിക്കാന്‍ ആവട്ടെ!