Monday 14 November 2011

ബന്ധങ്ങള്‍



തന്‍റെ മക്കളോടും പേരക്കുട്ടികളോടുമൊപ്പം ജീവിച്ചൊരാപ്പൂപ്പന്‍റെ കഥയാണിത്.അവര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളേറെ കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്റെ ആരോഗ്യം ക്ഷയിക്കുകയും കൈകള്‍ വിറയ്ക്കുവാനും തുടങ്ങി. ചിലപ്പോള്‍ അദ്ധേഹത്തിന്റെ കയ്യില്‍ നിന്നും ഭക്ഷണങ്ങള്‍ താഴെവീണ് ആകെ വൃത്തികേടാകുമായിരുന്നു. ഒരു ദിവസം ചില അഥിതികളുടെ സാന്നിധ്യത്തില്‍ അപ്പൂപ്പന്‍റെ കയ്യില്‍ നിന്നും ഒരു ഭക്ഷണ  പാത്രം താഴെ വീണു. മകനിതൊട്ടും തന്നെ സഹിക്കാനായില്ല. വെറുപ്പോടു കൂടി അയാള്‍ പറഞ്ഞു, "എനിക്കിനി അധിക കാലം നിങ്ങളോടൊത്ത് കഴിയാനാവില്ല. ഇന്ന് മുതല്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ  മുറിയില്‍ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കണം." അയാള്‍ തന്‍റെ അച്ഛന് നിലത്ത് വീണാല്‍ പൊട്ടാത്ത തരത്തിലുള്ള ഒരു മരക്കോപ്പ കൊടുത്തു. "കിഴവന്‍" എന്ന് മുദ്രകുത്തപ്പെട്ട ഈ വന്ധ്യവയോധികനു തീന്മേശയില്‍ വരുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഏകാന്തത മാത്രമായി അയാളുടെ നിത്യ സഹചാരി. ഒരു ദിവസം മകന്‍ വീട്ടില്‍ വന്നപ്പോള്‍ അയാളുടെ മക്കള്‍ തിരക്ക് പിടിച്ചൊരു മരക്കോപ്പ ചെതിയെടുക്കുന്നത് കണ്ടു. അയാള്‍ തന്‍റെ മകനോട്‌ ചോദിച്ചു, " ഈ കോപ്പ ആര്‍ക്കു വേണ്ടിയാണ് ഉണ്ടാക്കുന്നത്?" ഇത് കേട്ട മകന്‍ മറുപടി പറഞ്ഞു, "ഞാനിത് അച്ഛനു വേണ്ടി ഉണ്ടാകുകയാണ്." ഞെട്ടി തരിച്ച അച്ഛന്‍ ഇതെല്ലാം എന്തിനാണെന്ന് ചോദിച്ചു, താങ്കള്‍ വയസ്സാകുമ്പോള്‍  ഭക്ഷണം നിലത്ത് വീഴ്ത്തുവാന്‍ തുടങ്ങിയാല്‍ പിന്നെ ഞാങ്ങളോടോപ്പമിരുന്ന് ഭക്ഷണം കഴിക്കുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ മുറിയില്‍ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുവാനായി നിങ്ങള്‍ക്ക്‌ ഈ മരക്കോപ്പ ആവശ്യമായി വരും. " ഇത് കേട്ട് ആ അച്ഛനു തിരിച്ചരിവുണ്ടാവുകയും സങ്കടത്തോടെ നടന്നു പോവുകയും ചെയ്തു. അയാള്‍ നേരെ തന്‍റെ അച്ചന്റെ മുറിയിലേക്ക് ചെന്ന് പറഞ്ഞു, "ഞാന്‍ താങ്കളോട് കാണിച്ച അവിവേകത്തിനു എനിക്ക് വിഷമമുണ്ട്, ഞാന്‍ വളരെയധികം താന്തോന്നിയായിട്ടു പോലും എന്‍റെ എല്ലാ കാര്യങ്ങളും താങ്കള്‍ നോക്കി നടത്തി. ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കാന്‍ ഒരിക്കലും താങ്കളെന്നെ അനുവദിച്ചിട്ടില്ല. താങ്കള്‍ അര്‍ഹിക്കുന്ന ബഹുമാനവും അന്തസ്സും നല്കാതിരുന്നതിനു എനിക്ക് മാപ്പ് നല്‍കണം. ദയവായി എന്നോട് ക്ഷമിക്കു."


അന്ന് രാത്രി ആ 'കിഴവന്‍' പ്രായം കൂടിയൊരച്ഛനായി മാറുകയും മറ്റുള്ളവര്‍ക്കൊപ്പം തീന്മേശയിലിരുന്നു ഭക്ഷണം ആസ്വദിക്കുകയും ചെയ്തു. തീന്മേശ അലങ്കോലപ്പെട്ടെങ്കിലും ആരും തന്നെ അത് കാര്യമാക്കിയില്ല. പ്രായം ചെന്നവരെ ബഹുമാനിക്കുന്ന ഇതൊരു സംസ്കാരവും അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സംസ്ക്കാരമുള്ളതാണ്.


അച്ഛനമ്മമ്മാരും മക്കളും തമ്മിലുള്ള ബന്ധം തികച്ചും അനന്യവും പകരം വയ്ക്കാനില്ലാത്തതുമാണ്. അപരിചിതര്‍ ഒരിക്കലും അച്ഛനമ്മമാര്‍ നടത്തുന്ന തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാറില്ല. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ അമ്പതു വയസ്സുള്ള ഒരാള്‍ പോലും കുട്ടിയെ പോലെ പെരുമാറുന്നത് സാധാരണമാണ്.


അച്ഛനമ്മമ്മാരെ ബഹുമാനിക്കുന്നത് സമൂഹത്തില്‍ മുതിര്‍ന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചതായും മറ്റുള്ളവര്‍ക്ക് അവരെ ആവശ്യമാണെന്ന് ഉറപ്പാക്കുവാനുള്ള വഴികളിലൊന്നാണ്. രണ്ടു തലമുറകളെ ബന്ധിപ്പിക്കുന്ന ഏകചരടാണിത്. എപ്പോഴെങ്കിലും അച്ഛനമ്മമ്മാരെ തിരുത്തേണ്ട ആവശ്യം വരുകയാണെങ്കില്‍  തന്നെയും അവരെ തരംതാഴ്ത്താതെ തന്നെ ഈ ലക്‌ഷ്യം സാധിക്കെണ്ടാതായുണ്ട്.
____________________________________________________________________
ദുര്‍ബലരും സാദാചാരബോധമില്ലത്തവരുമായവരുടെ
മക്കള്‍ ലോക നന്മക്കായി പ്രവര്‍ത്തിക്കുക വഴി
തങ്ങളുടെ അച്ഛനമ്മമ്മാര്‍ക്ക് ആദരവ്
നേടിക്കൊടുക്കവുന്നതാണ്.
_____________________________________________________





6 comments:

കൊമ്പന്‍ said...

പതിവ് പോലെ തന്നെ ശഹാന ഇത്തയുടെ ഗുനപാടത്തോട് കൂടി യുള്ള പോസ്റ്റ്

sakir pulath said...

തിരിച്ചരിവ്കള്‍ ഉണ്ടായിരിക്കട്ടെ.....
നന്മകള്‍ നേര്നുകൊണ്ട്,

faisu madeena said...

ഈ പോസ്റ്റില്‍ ഒരു വാക്ക് രണ്ടു പ്രാവശ്യം ഉണ്ട് ....കണ്ടെത്തുക .

പിന്നെ നല്ല വിഷയം ..ചിന്തിക്കേണ്ടതും...താങ്ക്സ്

നാമൂസ് said...

കണ്‍കണ്ട ദൈവത്തെ തെരുവിലുപേക്ഷിച്ച്, ആള്‍ദൈവങ്ങളുടെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മക്കള്‍ കൂടിക്കൂടി വരുന്ന നാട്ടില്‍, ഒരു നല്ല അന്തസ്സുള്ള സംസ്കാരത്തിലേക്കുള്ള മുദ്രാവാക്യമായി ഞാനീയെഴുത്തിനെ കാണുന്നു. അഭിനന്ദനങ്ങള്‍..!

മൻസൂർ അബ്ദു ചെറുവാടി said...

ഒരു തിരിച്ചറിവ് സാധ്യമാവാത്തത് തന്നെയാണ് പ്രശ്നം.
എന്നാലും ബാക്കിയാവുന്നവരും ഉണ്ട്. അവരെ ഒറ്റവാക്കില്‍ "മനസാക്ഷിയില്ലാത്തവര്‍" എന്ന് വിളിക്കാം .
നല്ല പോസ്റ്റ്‌

ഇലഞ്ഞിപ്പൂക്കള്‍ said...

നല്ല പോസ്റ്റ്.. മാതാപിതാക്കളെ പുഛിച്ചുതള്ളുന്നവര്‍ തങ്ങളുടെ മക്കളിലേക്കൊന്ന് സൂക്ഷിച്ചു നോക്കുക,അവിടെ കാണാം നാളെയുടെ പ്രതിഫലനം..