Monday, 22 August 2011

നമ്മുടെ കുഞ്ഞുങ്ങളെ നാം കാണാതെ പോകുന്നുവോ?അന്തസ്സുളവാക്കാനുള്ള  ശിക്ഷണ ക്രമം:

പല സമൂഹങ്ങളിലും ഇന്നത്തെ ചെറുപ്പക്കാര്‍ വ്യക്തിത്വ പ്രതിസന്ധി നേരിടുന്നു. അവനവനിലുള്ള വിശ്വാസമില്ലയിമയിലൂടെയും നൈരാശ്യത്തിലൂടെയും ഇത് പ്രകടമാണ്. സമൂഹ ഹൃദയത്തിലുള്ള സദാചാരപരമായ വിള്ളലുകളുടെ പ്രതിഫലനമാണ് ഇത്തരത്തിലുള്ള നൈരാശ്യം. പക്വതയേറിയ മനസുകളേക്കാള്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ സാദ്ധ്യതയുള്ളവയാണ് ഇളം മനസ്സുകളെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

നമ്മുടെ യുവാക്കളുടെ ഭാവി തയ്യാറാക്കുവാന്‍ നമുക്ക് സാധിക്കുകയില്ലെന്കിലും ഭാവിയെ നേരിടാനായി നമ്മുടെ യുവാക്കളെ തീര്‍ച്ചയായും സന്നദ്ധമാക്കാവുന്നതാണ്.

ഇവിടെയാണ്‌ ശുദ്ധാലുക്കാളായ മാതാപിതാക്കളും അദ്ധ്യാപകരും സമൂഹ നിര്‍മാതാക്കളും ഇടപെടേണ്ടത്. കുട്ടികള്‍ക്ക് ശരിയായ അദ്ധ്യയനം ലഭിക്കണമെന്നതു അതി പ്രാധാനമാണെങ്കിലും യഥാര്‍ത്ഥ ജീവിത വിജയം ഉണ്ടാകുന്നത് മാതാപിതാക്കള്‍ അവരുടെ കുട്ടികളില്‍ ജനിപ്പിക്കുന്ന മൂല്ല്യങ്ങളിലൂടെയാണ്.

ഉപാധികളില്ലാത്ത സ്നേഹം എന്നാല്‍ എന്താണ്? ഇതെല്ലവിധ ബന്ധങ്ങള്‍ക്കും ബാധകമാണോ?

പ്രതിബന്ധത, ഉപാധികളില്ലാത്തവ എന്നീ വാക്കുകള്‍ക്കു സമാനമായ ഒരര്‍ത്ഥങ്ങലാണുള്ളത്. എന്ത് തന്നെ വന്നാലും ഞാന്‍ നിന്നോടോപ്പമുണ്ട്, എന്നനിതിനര്‍ത്ഥം. നല്ല മാത്രം കാലങ്ങളില്‍ ഞാന്‍ നിന്റെ കൂടെ ഉണ്ടാവും അല്ലെങ്കില്‍ നിന്നിലും നല്ലൊരാളെ കണ്ടെത്തും വരെ എന്നല്ല മേല്പറഞ്ഞതിന്‍റെ അര്‍ഥം. ഉപാധികളില്ലാത്ത സ്നേഹം ത്യാഗത്തെ ധ്വനിപ്പിക്കുന്നു. അതേ സമയം അപൂര്‍ണതകള്‍ക്കും ഇതില്‍ സ്ഥലമുണ്ട്. കാരണം നമ്മളാരും തന്നെ പൂര്‍ണരല്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഉള്‍ക്കൊണ്ട്‌ തന്നെ വേണം പരസ്പരം സ്വീകരിക്കാന്‍. നാം സ്നേഹിക്കുന്ന ഒരാള്‍ വഴിതെറ്റിപ്പോയാല്‍ അയാളെ തിരിച്ചു കൊണ്ട് വരേണ്ടത് നമ്മുടെ ഉത്തരാവാദിത്വമാണ്. എങ്കിലും പരമാവധി ശ്രമിച്ചിട്ടും അയാള്‍ തിരിച്ചു വരാതിരിക്കുകയും ഇതൊരു മൂല്യാധിഷ്ഠിത പ്രശനമാകുകയുമാണെങ്കില്‍ ഈ ബന്ധത്തെ കുറിച്ച് വിചിന്തനം ചെയ്യേണ്ടതായി വരും.
മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നതിനായി അച്ഛാനമ്മമാര്‍ അവരവരുടെ ആവശ്യങ്ങള്‍ ത്യജിക്കുന്നത് സര്‍വ്വസാധാരണമാണ്. എങ്കിലും മക്കളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം അവരുടെ പെരുമാറ്റത്തിനു അവര്‍ തന്നെയാണ് കാരണക്കാര്‍ എന്നാ കാര്യം അവരെ പറഞ്ഞു മനസിലാക്കുവാനുള്ള ഉത്തരവാദിത്വവും മാതാപിതാക്കള്‍ക്കുണ്ട്. ശരിയായ ഉപദേശം പലപ്പോഴും മക്കള്‍ അനുസരിക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ മാതാപിതാക്കള്‍ക്ക് അവരോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ആവശ്യമായ അവസരങ്ങളില്‍ കാര്‍ക്കശ്യം കാണിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാവാത്തപക്ഷം മക്കള്‍ തലയില്‍ കയറും. ചില മാതാപിതാക്കള്‍ മക്കളെ ഉന്നതിയിലേക്ക് നയിക്കുമ്പോള്‍ മറ്റു ചിലര്‍ അവരെ കൈവിട്ടു കളയുന്നു.

മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞിനു നല്‍കാവുന്ന ഏറ്റവും നല്ല രക്ഷാകവചം പരസ്പരം ബഹുമാനിക്കുന്നവരുടെ മാതൃകകള്‍ ചൂണ്ടി കാണിക്കുകയാണ്. കുടുംബ ബന്ധത്തില്‍ മൂല്യങ്ങള്‍ തകരുന്നത് യുവതലമുറയുടെ ജീവിതത്തേയും തകര്‍ക്കും.

മൂല്ല്യച്യുതിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം എത്തുന്നത് യുവ തലമുറയാണ്. നാം എപ്പോഴും പറയും, ഈ യുവ തലമുറയേയും അവരുടെ മൂല്യങ്ങളെയും ശ്രദ്ധിക്കൂ. കൗമാര പ്രായക്കാരായ കുറ്റവാളികള്‍, എന്നാണ് നാം ഇവരെ വിളിക്കുന്നത്‌. നാം സ്വയം ചോദിക്കേണ്ടത് ഇതിലാരാണ് കുട്ടറ്റവാളിയെന്നാണ്. അവരാണോ കുറ്റവാളികള്‍ അല്ലെങ്കില്‍ നാം തന്നെയോ? ഇതിലും പ്രധാനം ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്നാണു.

എന്തും തന്നെ ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഇന്നത്തെ യുവത്വം അക്ഷമര്‍ എന്നാ പദത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്. അവര്‍ക്കാവശ്യം മാര്‍ഗ്ഗ നിര്‍ദേശമാണ്, അല്ലാത്ത പക്ഷം അവരുടെ യുവത്വം ഒരു വിഡ്ഢിത്വവും, പുരുഷത്വം ഒരു യാതനയും അവരുടെ വാര്‍ദ്ധക്യം പരിതാപകരവുമായി മാറും. മൂല്ല്യങ്ങളിലൂടെ ലഭിക്കുന്ന പാഠങ്ങള്‍ തലമുറകള്‍ കൈമാറി പോകും. അതിനാല്‍ ഇന്ന് നിങ്ങള്‍ കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ ജനിപ്പിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ പേരക്കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനു തുല്യമാണ്.

മാതാപിതാക്കള്‍ തീര്‍ച്ചയായും അതിരുകളും പരാധീനതകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ളവരായിരിക്കണം. കുട്ടികള്‍ അവരുടെ യഥാര്‍ത്ഥ പെരുമാറ്റത്തിന്‍റെ അനന്തര ഫലങ്ങള്‍ അനുഭവിക്കാന്‍ ഇടവരുത്തണമെന്നുള്ളതു മാതാപിതാക്കളുടെ കടമയാണ്. അച്ഛനമ്മമാര്‍ ആവശ്യത്തിന് പ്രാധാന്യം കല്‍പ്പിക്കാത്ത കുട്ടികള്‍ക്ക് അന്തസ്സോടെ വളര്‍ന്നു വരാന്‍ പ്രയാസമാണ്. ഇന്നത്തെ സ്വതന്ത്ര്യമെന്നോ ഉദാരമെന്നോ വിളിക്കപ്പെടുന്ന സംസ്ക്കാരത്തിലും എന്തും ചെയ്യുവാന്‍ അനുവാദമുള്ള സംസ്ക്കാരത്തിലും ഒരാള്‍ അയാളുടെ പെരുമാറ്റത്തിനു ഉത്തരാവാദി ആകണമെന്ന് പറയുന്നത് തികച്ചും പഴഞ്ചന്‍ ആയി തോന്നിയേക്കാം. ചില കുഞ്ഞുങ്ങളോടുള്ള മൗനമായ സംരക്ഷണം അവരുടെ പ്രകോപനപരമായ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്.

കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കുന്നു, പക്ഷെ അവരുടെ മൂല്യങ്ങള്‍ എവിടെ ദുര്‍ബലപ്പെടുന്നുവോ അവിടെ അവര്‍ മക്കളെ അനുസരിക്കാന്‍ തുടങ്ങുന്നു.

ഒരു പ്രശ്നക്കരനായ കുട്ടി പുറത്തു കൊണ്ട് വരുന്നത് പ്രശ്നക്കാരായ മാതാപിതാക്കളെയാണ്. അച്ചടക്കമില്ലാത്ത കുട്ടികള്‍ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാം, പക്ഷേ വളര്‍ന്നു വന്നാല്‍ അവര്‍ നിങ്ങളുടെ ജീവിതത്തെ തന്നെ ഉലച്ചേക്കാം. അച്ചടക്കമെന്നത് ഒരര്‍ത്ഥത്തില്‍ സ്നേഹപ്രകടനമാണ്. ഇനിയെങ്കിലും നമുക്ക് വേണ്ടി വീടിനു വേണ്ടി നാടിനു വേണ്ടി രാജ്യത്തിന് വേണ്ടി അന്തസ്സോടെ അവരെ വളര്‍ത്തുക. നിങ്ങളുടെ കയ്യിലിരിക്കുന്ന സ്വര്‍ണ ഖനിയേക്കാള്‍ വിലമതിച്ചതത്രേ നമ്മുടെ കുഞ്ഞുങ്ങള്‍, അവരുടെ ഭാവി അല്ല നമ്മുടെ തന്നെ ഭാവി. ഇന്ന് നാം അവരെ സംരക്ഷിക്കുന്നു, നാളെ അവര്‍ നമ്മെ സംരക്ഷിക്കുന്നു!

26 comments:

ഷാജു അത്താണിക്കല്‍ said...

ഒരു സമൂഹതിന്റെ നെടുംന്തൂണാണ് കുട്ടികള്‍, അവരെ നേരോടെ നയിച്ചാലെ നാളെ നമ്മുകും നമ്മുടെ നാടിനും നന്മചെയ്യുന്ന പൗരന്മാരാവുകയൊള്ളൂ..........
ശെരിക്കും ഒരു കുട്ടിയുടെ സ്വഭാവം അവന്റെ വീട്ടിലെ സാഹചര്യങ്ങള്‍ എങ്ങിനെയൊ അതിനെ ഡിപ്പന്റ്ചെയ്താണ്,

നല്ല നോട്ട്, എല്ലാവരും വായിക്കുക
ആശംസകള്‍

ശ്രീക്കുട്ടന്‍ said...

തീര്‍ച്ചയായും ചര്‍ച്ച ചെയ്യപെടേണ്ടുന്ന ഒരു സാമൂഹികയാഥാര്‍ത്യമാണ് ഈ പോസ്റ്റ് മുന്നോട്ട് വയ്ക്കുന്നത്.

എല്ലാ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ വേണമെന്നത് അലിഖിതനിയമമോ മറ്റോ ആണോ.ഈ പോസ്റ്റ് ചര്‍ച്ചയ്ക്ക് വയ്ക്കുന്ന കാര്യത്തിനു കടകവിരുദ്ധമാണാ ചിത്രം എന്നെനിക്കു തോന്നുന്നു...

mohammedkutty irimbiliyam said...

നല്ല വിഷയം.അമ്മയുടെ മടിത്തട്ടും വീടുമാണല്ലോ ഒരു കുഞ്ഞിന്‍റെ ആദ്യ വിദ്യാലയം.വിത്ത് വളരാനും ഫലം കൊയ്യാനും,ആദ്യം മണ്ണൊരുക്കണം.പിന്നെ ഒരു ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചക്കാവശ്യമായതെല്ലാം.സ്വഭാവ സംസ്കരണവും ഈ വിധത്തിലായാല്‍ നമ്മുടെ കുഞ്ഞുങ്ങളും നന്നാവില്ലേ?
നല്ലൊരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞതിനു നന്ദി!

കൊമ്പന്‍ said...

ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തെ മുന്‍നിറുത്തി ഗൌരവ പരമായി ചര്‍ച്ച ചെയേണ്ട ഒരുവിഷയം തന്നെ ആണ് ഇത്
കൂട്ട് കുടുംബ വേവ്സ്ഥിതിയില്‍ നിന്ന് അനുകുടുംബങ്ങളിലെക്ക് പരിവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്ന ഈ ഭൂമികയില്‍ ഇന്ന ത്തെ മക്കള്‍ നാളത്തെ വാഗ്ദാനങ്ങള്‍ ആവാനുള്ള സാഹ്ജ്ര്യത്തെ നമ്മുടെ സ്വാര്‍ത്ഥത ഇല്ലാതാക്കുന്നു

Absar Mohamed said...

പ്രസക്തമായ വിഷയം.
തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

omana jayan said...

ഒരുപാടു ചിന്തിപിച്ച നല്ലൊരു പോസ്റ്റ്‌ ആണ് ഇത്... തീര്‍ച്ചയായും ഇത് എല്ലാ മാതാ പിതാക്കളും
വായികെണ്ടിയിരിക്കുന്നു.നമ്മടെ പഴമകാര്‍ ഇതുപോലെ ഇന്റര്‍നെറ്റും കടിച്ചാല്‍ പൊട്ടാത്ത ഡോകുമെന്ററികളും ഒന്നും വായികാതെ തന്നെ നല്ലൊരു യുവ തലമുറയെ സ്രിഷ്ടിചെന്ഗില്‍ അവര്‍ നമ്മള്‍ക് തന്നത് മൂന്ന് കാര്യങ്ങള്‍ ആണ് സ്നേഹം വിശ്വാസം സമയം നമ്മടെ കുട്ടികള്ക് അത് തന്നെ കൊടുക്കാം....

നിഖില്‍ said...

ആവശ്യമുള്ളതും ഇല്ലാത്തതുമായ ചോദിക്കുന്നതെന്തും വാങ്ങിക്കോടുത്താല്‍, കൂടെ ട്യുഷനും കോച്ചിംങിനുമയച്ചാല്‍ മക്കളു‌ടെ കാര്യത്തിലെല്ലാമായി എന്നു കുരുതുന്ന ഇന്നത്തെ മിക്കവാറും എല്ലാ മാതാപിതാക്കളെയും ഒരു ആത്മപരിശോധനയ്ക് പ്രേരിപ്പിക്കുന്ന മികച്ച ലേഖനം..അതും ഒരമ്മയുടേതാകുമ്പോള്‍ മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന ആര്‍ക്കും സ്വീകരിക്കാവുന്ന ഒന്ന് എന്നെനിക്കു തോന്നുന്നു.....

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല മാതൃകകള്‍ ആവശ്യമുണ്ട് ,അത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ആകരുത് ..

Lipi Ranju said...

തീര്‍ച്ചയായും എല്ലാ മാതാപിതാക്കളും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്‌.

HussainNellikkal said...

ഇതിനു മറുപടി പറയാന്‍ ഒന്നും ഇല്ല. കാരണം എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും,അത്രയ്ക്ക് നല്ല പോസ്റ്റ്‌ ആണ് ഇത്.ഞാന്‍ ഇപ്പോള്‍ ആണിത് വായിച്ചതു . ഒരുപാടു കാര്യങ്ങള്‍ ഇന്നത്തെ തലമുറയെ ഓര്‍മിപ്പിക്കുന്നു.പലതും നമ്മള്‍ മറന്നത്, അല്ല മനപ്പൂര്‍വം മറക്കാന്‍ ശ്രമിക്കുന്നത് ..ഇനിയും നല്ല നല്ല പോസ്റ്റുകള്‍ ശഹന്‍ കൊണ്ട് വരട്ടെ എന്ന് ആശംസിക്കുന്നു ... :)

oduvathody said...

സ്വര്‍ണ ശേഖരത്തെക്കാള്‍ വലിയ ശേഖരം മക്കളുടെ കൈവശം ഉണ്ടെന്നു പലരും വൈകിയാണ് മനസ്സിലാക്കുന്നത്‌ ... സത്യസന്ധമായി പറഞ്ഞാല്‍ ഷാഹിന മുന്നോട്ടു വെച്ച പല കാര്യങ്ങളും ഞാന്‍ എന്റെ കുട്ടികളുടെ കാര്യത്തില്‍ പ്രയോഗികമാക്കിയിട്ടില്ല .... തീര്‍ച്ചയായും ഇവിടെ നിന്നും ഞാന്‍ ചില പുതിയ അറിവുകളുമായി തിരിച്ചു പോകുന്നു ...

നെല്ലിക്ക )0( said...

ആത്മപരിശോധനയ്ക് പ്രേരിപ്പിക്കുന്ന മികച്ച ലേഖനം..ആശംസകള്‍

എം.അഷ്റഫ്. said...

നാളെ അവര്‍ നമുക്ക് വേണ്ടി പ്രാര്‍ഥിക്കണമെങ്കില്‍ ഇന്നു നാം അവരില്‍ മാനവികതയുടെ മൂല്യങ്ങള്‍ നിറക്കണം.
നല്ല കുറിപ്പിന് നന്ദി.

മാട്ടൂക്കാരന്‍... said...

വീണ്ടു വിജാരത്തിലേക്ക് നമ്മെ നയിക്കാനുതകുന്ന നല്ല പോസ്‌റ്റ് . അഭിനന്ദനങ്ങള്‍ ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പരസ്പരം ബഹുമാനിക്കുന്നവരുടെ മാതൃക കുട്ടികള് സ്വന്തം മാതാപിതാക്കളില് കാണണം..

മക്കള് നന്നാവണമെന്ന് ആഗ്രഹിക്കുന്ന മതാപിതാക്കള് പലപ്പോഴും സ്വയം ഒരു മാറ്റത്തിനുതയ്യാറാകുന്നില്ല എന്നതല്ലേ വസ്തുത.

വിചിന്തനങ്ങള്ക്ക് വഴിയൊരുക്കുന്ന ഈ കുറിപ്പിനു അഭിനന്ദനങ്ങള്. വീണ്ടും വരാം

Vp Ahmed said...

വളരെ ചിന്തനീയമായ വിഷയം നല്ല നിലയില്‍ അവതരിപ്പിച്ചു.

ജെ പി വെട്ടിയാട്ടില്‍ said...

ഈ വഴിക്ക് വീണ്ടും വരാം.

Anonymous said...

നമ്മുടെ കുട്ടികളുടെ ശിക്ഷണം: ഒന്ന് ... മാതാവും പിതാവും...രണ്ടു..കലാലയം അധ്യാപകരില്‍ ...മൂന്ന്...സമൂഹം....!!
കുട്ടികളില്‍ യഥാര്‍ത്ഥ മൂല്യം ഉടലെടുക്കുവാന്‍ മാതാവിന്റെയും പിതാവിന്റെയും പരിരക്ഷണം അത്യാവശ്യം...ഇന്ന് ഒട്ടു മിക്ക പിതാക്കളും കുട്ടികളില്‍ നിന്നും അഗന്നു കഴിയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു ...!
സമൂഹവുമായി കുട്ടികള്‍ ഇടപഴകുമ്പോള്‍ കുട്ടികളില്‍ മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധ അത്യാവശ്യമാണ് ...!
കുട്ടികളുടെ ദൈനംദിന കാര്യങ്ങളില്‍ മാതാവും പിതാവും വളരെ ഇണങ്ങിയും സന്തോഷത്തോടെയും ഇടപെടുക ...!
വളരെ നല്ല നോട്ട് ....എല്ലാവരും വായിക്കേണ്ടത്...എല്ലാവിത ആശംസകളും ഷഹാന ....!!!

Nasar -Moorkkanad said...

നമ്മുടെ കുട്ടികളുടെ ശിക്ഷണം: ഒന്ന് ... മാതാവും പിതാവും...രണ്ടു..കലാലയം അധ്യാപകരില്‍ ...മൂന്ന്...സമൂഹം....!!
കുട്ടികളില്‍ യഥാര്‍ത്ഥ മൂല്യം ഉടലെടുക്കുവാന്‍ മാതാവിന്റെയും പിതാവിന്റെയും പരിരക്ഷണം അത്യാവശ്യം...ഇന്ന് ഒട്ടു മിക്ക പിതാക്കളും കുട്ടികളില്‍ നിന്നും അഗന്നു കഴിയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു ...!
സമൂഹവുമായി കുട്ടികള്‍ ഇടപഴകുമ്പോള്‍ കുട്ടികളില്‍ മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധ അത്യാവശ്യമാണ് ...!
കുട്ടികളുടെ ദൈനംദിന കാര്യങ്ങളില്‍ മാതാവും പിതാവും വളരെ ഇണങ്ങിയും സന്തോഷത്തോടെയും ഇടപെടുക ...!
വളരെ നല്ല നോട്ട് ....എല്ലാവരും വായിക്കേണ്ടത്...എല്ലാവിത ആശംസകളും ഷഹാന ....!!!

ഉസ്മാന്‍ കിളിയമണ്ണില്‍ said...

ആദ്യം മായ്ച്ചു കളയേണ്ടത് മുതിര്‍ന്നവര്‍ , കുട്ടികള്‍ എന്ന അതിര്‍രേഖയാണ്. കുട്ടികളെയും ഒരു വ്യക്തിയായി അംഗീകരിക്കുക എന്നതു തന്നെ പ്രധാനം.
വിഷയം ഗൌരവതരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.കാണാതെ പോകുന്ന കുട്ടികള്‍ ഇനിയും ഉണ്ടായിക്കൂടാ...!
പ്രസക്തമായ പോസ്റ്റ്‌, അഭിനന്ദനങ്ങള്‍ !

ഉസ്മാന്‍ കിളിയമണ്ണില്‍ said...

ആദ്യം മായ്ക്കപ്പെടെണ്ടത് കുട്ടികള്‍ മുതിര്‍ന്നവര്‍ എന്ന അതിര്‍രേഖയാണ്. കുഞ്ഞുങ്ങളെ വ്യക്തികളായി അംഗീകരിക്കുക എന്നതാണ് പ്രധാനം. ചില മുന്‍വിധികള്‍ നാം തിരുത്തിയേ തീരൂ; നമ്മുടെ കുട്ടികള്‍ കാണാതെ പോവുന്നതിനു മുമ്പ്...
പ്രസക്തമായ പോസ്റ്റ്‌ !
അഭിനന്ദനങ്ങള്‍ !!!

ഷംസ്-കിഴാടയില്‍ said...

മക്കളെ കുറിച്ചെഴുതാന്‍ കഴിയുന്നത് അമ്മയ്ക്ക് തന്നെ...

Ashraf Ambalathu said...

കുറച്ചു വൈകിപ്പോയി ഞാനിവിടെ എത്താന്‍. വളരെ ചിന്തിക്കേണ്ടതും പ്രാവര്‍ത്തിക മാക്കേണ്ടതുമായ ഒരു വിഷയമാണിത്. എഴുത്തുകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
ഇത്രയ്ക്കു ആധികാരിക മായിട്ടല്ലെങ്കിലും, ഞാനും എഴുതി ഇതുപോലൊരു വിഷയത്തില്‍ ഒരു കുറിപ്പ്. സമയം കിട്ടുകയാണെങ്കില്‍ ഇവിടെ ഒന്ന് ക്ലിക്കി നോക്കിയാല്‍ കാണാം അത്.

ബെഞ്ചാലി said...

നല്ല നാളേക്ക് വേണ്ടി നല്ലൊരൂ ജനതക്ക് വേണ്ടി....

തേനമ്മാവന്‍ said...

കാലിക പ്രസക്തമായ പോസ്റ്റ്‌ .........

ഈ ചിന്തകള്‍ സമൂഹത്തിനു വഴികാട്ടിയാവട്ടെ ......... ആശംസകള്‍

തേനമ്മാവന്‍ said...

കാലിക പ്രസക്തമായ പോസ്റ്റ്‌ .........

ഈ ചിന്തകള്‍ സമൂഹത്തിനു വഴികാട്ടിയാവട്ടെ ......... ആശംസകള്‍