Wednesday, 27 July 2011

ഐക്യത്തിന്‍റെ ശക്തി

സമാധാനപൂര്‍വ്വം ജീവിച്ചിരുന്ന ഒരു കൂട്ടം കാടപ്പക്ഷികള്‍ ഉണ്ടായിരുന്നു. വേട്ടക്കാരന്‍ എപ്പോഴെങ്കിലും ഇവയെ പിടിക്കാനായി വലയെറിയുകയാണെങ്കില്‍ അവയെല്ലാം തന്നെവലക്കണ്ണികളിലൂടെ തലപുറത്തിട്ടു ഒരൊറ്റ ശക്തമായ തള്ളോടു കൂടി പറന്നു കളയണമെന്നു അവര്‍ തീരുമാനിച്ചിരുന്നു. അതിനുശേഷം എങ്ങിനെയെങ്കിലും വലയില്‍ നിന്ന് ഒഴിഞ്ഞു മാറി സ്വതന്ത്രമായി പറന്നു പോകാം. അവരെപ്പോഴും പരസ്പരം സഹായിക്കുന്നത് കൊണ്ട് വേട്ടക്കാരന് ഒരിക്കലും ഈ കാടപ്പക്ഷികളെ പിടിക്കാനായില്ല. അയാളുടെ ഒരേയൊരു ആഗ്രഹം ഇവ എപ്പോഴെങ്കിലും ഒന്ന് ശണ്ഠകൂടിയാല്‍ മതിയെന്നായിരുന്നു. ഒരു ദിവസം അയാളുടെ ആഗ്രഹം സാധിക്കപ്പെട്ടു. നിലത്തേക്ക് പറന്നിറങ്ങുമ്പോള്‍ യാദൃചികമായി ഒരു കാടപക്ഷി മറ്റൊരെണ്ണത്തിന്‍റെ തലയില്‍ മുറിവേല്‍പ്പിക്കാനിടയായി. മുറിവേറ്റ പക്ഷിക്ക് ദേഷ്യം വന്നു. തെറ്റു പറ്റിയ കാടപക്ഷി മാപ്പു പറഞ്ഞു. പക്ഷേ വഴക്കാളിയായവന്‍ നിര്‍ത്തിയില്ല. "വലയുടെ ഭാരം മുഴുക്കെ ഞാന്‍ ഉയര്‍ത്തുകയും നിങ്ങളൊക്കെ സൗജന്യ യാത്ര നടത്തുകയുമാണ്." അവന്‍ കുറ്റപ്പെടുത്തി. ഇതൊന്നാമാനേയും ദേഷ്യം പിടിപ്പിച്ചു. വേട്ടക്കാരന്‍ അപ്പോള്‍ അവന്‍റെ സാധ്യത മനസിലാക്കി. അവ ശണ്ഠ കൂടുന്നതു കണ്ടു അയാള്‍ വലയെറിഞ്ഞു. പരസ്പരം തര്‍ക്കിച്ചു കൊണ്ടിരുന്നതിനാല്‍ എല്ലാ ശക്തിയും ഒന്നായി സംഹരിച്ചു വല പൊക്കി മാറ്റുന്ന കാര്യം കാടപ്പക്ഷികള്‍ മറന്നുപോയി. അതോടെ വേട്ടക്കാരന് വിജയപൂര്‍വ്വം അവയെ പിടിക്കാന്‍ സാധിച്ചു.


ഗുണപാഠം: അകത്തു പ്രശ്നമുണ്ടെങ്കില്‍ മാത്രമേ പുറത്തുള്ള ആളുകള്‍ക്ക് അവസരം ഉപയോഗപ്പെടുത്താനാവൂ. അതുവരെ എതിരാളി നിസ്സഹായനാണ്. ഇന്ന് മിക്ക സമൂഹത്തിന്‍റെയും പ്രശ്നങ്ങള്‍ അകത്താണുള്ളത്-


ശരിയായ മാര്‍ഗ്ഗത്തിലുള്ള വ്യക്തിപരമായ പരിശ്രമങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ കൊയ്യാനാകും യഥാര്‍ത്ഥത്തില്‍ അത്തരം പരിശ്രമങ്ങളില്‍ കൂട്ടുചേരാനായി മറ്റു വ്യക്തികളെ പ്രോത്സാഹിപ്പിക്കുക വഴി സൃഷ്ടിക്കുന്ന സംവേഗശക്തി മാറ്റങ്ങള്‍ വരുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. സമര്‍പ്പണ മനോഭാവത്തോടെയും, കൂട്ടായ്മയോടുമുള്ള നിരവധി ആളുകളുടെ പരിശ്രമങ്ങള്‍ക്ക് സമൂഹത്തെ മാറ്റി മരിക്കാനുള്ള അനന്തമായ സാധ്യതകളുണ്ട്. താഴോട്ടെയ്ക്ക് ഒഴുകുന്ന ഒട്ടനവധി കൊച്ചരുവികളുടെയും കൈത്തോടുകളുടെയും ഒന്നിച്ചുള്ള കൂടിച്ചേരലിന്‍റെ ആകെത്തുകയാണ് ഒരു വന്‍ നദി. ഇതു പോലെ ആയിരക്കണക്കിന് സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യറായുട്ടുള്ള പൗരന്മാര്‍ ഒന്നിച്ചുച്ചേര്‍ന്നാല്‍ ഒരു സമൂഹം പ്രകമ്പനം കൊള്ളും. ഇതു പരസ്പരം സഹായത്തിനു പ്രോല്‍സാഹിപ്പിക്കുന്നു, അഭിമാനം ഉണര്‍ത്തുന്നു, ജോലിയില്‍ അന്തസ്സുളവാക്കുന്നു, കൂടാതെ നമ്മുടെ മാനസിക ചക്രവാളത്തെ വികസിപ്പിക്കുകയും ചെയ്യുന്നു.


നാം അടിസ്ഥാനപരമായി രണ്ടു സത്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്- നന്മയില്‍ നിന്നേ മഹത്വം പുറത്തുവരുകയുള്ളൂവെന്നും ജനാധിപത്യം ഒരിക്കലും പെട്ടന്ന് മരിക്കുകയില്ലെന്നും: ഇതു പൗരന്മാരുടെ താല്പര്യമില്ലയിമ കാരണം ക്രമേണ പ്രവര്‍ത്തിക്കാത്ത ഒന്നായി മാറുകയാണ് ചെയ്യുന്നത്.


നിങ്ങളുടെ രാജ്യത്തിനു നിങ്ങള്‍ക്കായ്‌ എന്തുചെയ്യാനാവുമെന്നു ചോദിക്കരുത്, നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തിനായി എന്ത് ചെയ്യാനാവുമെന്ന് ചോദിക്കുക.
(ജോണ്‍ എഫ്. കെന്നഡി)


15 comments:

HussainNellikkal said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ . ഇന്നത്തെ സമൂഹത്തിനു ഒരു ഓര്‍മപെടുത്തല്‍ കൂടിയാണീ പോസ്റ്റ്‌ . അഭിനന്ദനങ്ങള്‍ .. തുടരുക ...

HussainNellikkal said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ . ഇന്നത്തെ സമൂഹത്തിനു ഒരു ഓര്‍മപെടുത്തല്‍ കൂടിയാണീ പോസ്റ്റ്‌ . അഭിനന്ദനങ്ങള്‍ .. തുടരുക ...

shiras said...

ഐക്യത്തിന്‍റെ ശക്തി....എടുത്തു ..കാട്ടുന്ന പോസ്റ്റ്‌ ..നൈസ് സ്റ്റോറി,...ഐക്യം....അതാണ് വേണ്ടത്...കുടുംബത്തില്‍ ആയാലും ..സമൂഹത്തില്‍ ആയാലും...any way nice one ഇത്താത്ത ...

ABDULLA JASIM IBRAHIM said...

DiviDe And Rule ayirunnille Britishukarante vidya>>>>>>>>>>

faisu madeena said...

നല്ലൊരു പോസ്റ്റ്‌ ..താങ്ക്സ്

Lipi Ranju said...

"അകത്തു പ്രശ്നമുണ്ടെങ്കില്‍ മാത്രമേ പുറത്തുള്ള ആളുകള്‍ക്ക് അവസരം ഉപയോഗപ്പെടുത്താനാവൂ. അതുവരെ എതിരാളി നിസ്സഹായനാണ്." എത്ര ശരി ... നല്ലൊരു പോസ്റ്റ്‌ , നന്ദി ...

Noushad said...

nice post....:)

കൊമ്പന്‍ said...

ഗുണപാടത്താല്‍ സമ്പന്ന മായ പോസ്റ്റ് ആശംസകള്‍

മുസമ്മില്‍ സി സി said...

നല്ലൊരു പോസ്റ്റ്‌ ..താങ്ക്സ്

രമേശ്‌ അരൂര്‍ said...

നിരീക്ഷണങ്ങള്‍ ഏറെ ക്കുറെ കൃത്യമാണ് ,,,:)
ഐക്യമത്യം മഹാബലം എന്ന് പഴമക്കാര്‍ പറഞ്ഞുതന്നത് എത്ര ശരിയാണെന്ന് വീണ്ടും വീണ്ടും നാം തിരിച്ചറിയുന്നു . രാജ്യങ്ങള്‍ ,ജനതകള്‍ ,പ്രസ്ഥാനങ്ങള്‍ എല്ലാം തകര്‍ന്നത് അകത്തുള്ള വൈരുധ്യങ്ങള്‍ കൊണ്ടാണ് ..:)

നാമൂസ് said...

സത്യം ചൊന്ന അക്ഷര കൂട്ടത്തിന് സലാം.

ഒരു ദുബായിക്കാരന്‍ said...

ആദ്യമായിട്ടാണ് ഇവിടെ..വരാനും നല്ല ഒരു പോസ്റ്റ്‌ വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം.

ആചാര്യന്‍ said...

നല്ല പോസ്റ്റ്...ഇപ്പോള്‍ വായിക്കാന്‍ പറ്റിയതും ഒത്ത് പിടിക്കണം എല്ലാരും എന്നാലേ വല്ലതും നടക്കൂ

Jefu Jailaf said...

ആശയ സമ്പുഷ്ടമായ പോസ്റ്റ്‌..

നെല്ലിക്ക )0( said...

വളരെ നന്നായിട്ടുണ്ട്...ആശംസകള്‍