Wednesday 23 November 2011

പ്രതിബദ്ധത അഥവാ രാജ്യസ്നേഹം


***********************
ഏതൊരു രാജ്യത്തേയും ഭൂരിപക്ഷം ആര്‍ക്കാണ്? വിവേകശാലികള്‍ക്കോ അതോ വിവേകശൂന്യര്‍ക്കോ? വിവേകശൂന്യര്‍ പൊതുവേ വിവേകശാലികളെക്കാള്‍ കൂടുതലാണെന്നു കാണാം. വെറും എണ്ണം മാത്രം നോക്കുകയാണെങ്കില്‍ വിവരമില്ലാത്തവര്‍ സ്ഥിരമായി വിവേകശാലികളെ ഭരിക്കും. എന്തൊരു വിരോധാഭാസമാണിത്?

*********************


ഒരു ദിവസം ഒരു കൃഷിക്കാരന്‍ ഒരു ചെറിയ പട്ടണത്തിന്‍റെ തെരുവിലൂടെ നടന്നു വരികയായിരുന്നു. ഒരു വലിയ പാറ തന്‍റെ വഴിയില്‍ കിടക്കുന്നതായി അയാള്‍ കണ്ടു. അയാള്‍ പരാതി പറയാന്‍ തുടങ്ങി. "ആരായിരിക്കും ഇത്രയും അശ്രദ്ധാപൂര്‍വ്വം ഈ വലിയ പാറക്കഷണം റോഡിന്‍റെ നടുക്കിട്ടത്? എന്ത് കൊണ്ടാണിത് ആരും തന്നെ മാറ്റാത്തത്?" പരാതി പറഞ്ഞയാള്‍ നടന്നു പോയി. അടുത്ത ദിവസം ഒരു പാല്‍ക്കാരനും ഇത് സംഭവിച്ചു. അയാളും പിറുപിറുത്തു കൊണ്ട് നടന്നു പോയെങ്കിലും കല്ല്‌ അവിടെ തന്നെ കിടന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു വിദ്യാര്‍ഥി ഒരുനാള്‍ അതുവഴി കടന്നു പോകാന്‍ ഇടയായി. ആരെങ്കിലും ആ പാറക്കഷ്ണത്തില്‍ തട്ടി വീണു മുറിപ്പെടുമോ എന്ന് ഭയന്ന് അതിനെ തള്ളി മാറ്റാന്‍ അവന്‍ തീരുമാനിച്ചു. വളരേ നേരത്തെ പ്രയത്നത്തിനു ശേഷം അവനൊടുവില്‍ ആ കല്ല് അവിടെ നിന്ന് മാറ്റി. അവന്‍ തിരിച്ചുവന്നപ്പോള്‍ കല്ല്‌ കിടന്ന സ്ഥാനത്ത് ഒരു ചെറിയ കഷണം കടലാസു കണ്ടു. അവന്‍ കടലാസു കഷണം എടുത്തു തുറന്നു നോക്കി. അതിനകത്തിപ്രകാരം എഴുതിയിരുന്നു, "നീയാണ് ഈ രാഷ്ട്രത്തിന്‍റെ   യഥാര്‍ത്ഥ സമ്പത്ത്."

ജനങ്ങള്‍ രണ്ടുതരമുണ്ട്- വര്‍ത്തമാനം പറയുന്നവരും കാര്യം ചെയ്യുന്നവരും. 'വാര്‍ത്താനക്കാര്‍' വെറുതേ സംസാരിച്ചു കൊണ്ടേയിരിക്കുമ്പോള്‍ കാര്യം ചെയ്യുന്നവര്‍ അത് നിറവേറ്റുന്നു. ഈ കഥയുടെ ഗുണപാഠം എന്തെന്നാല്‍, ഇടപെടാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്ക്ക് വിമര്‍ശിക്കുവാനുള്ള അവകാശമില്ല.

സമൂഹത്തോട് നാം ചെയ്യുന്ന സേവനം ഈ ഭൂമിയില്‍ 
നാം ഉപയോഗിക്കുന്ന സ്ഥലത്തിന്‍റെ വാടകയാണ്.

അന്തസ്സ്, കടമ, രാജ്യസ്നേഹം എന്നിവ മറക്കുന്ന പൗരന്മാര്‍ അവനവന്   കഷ്ടപാടുകള്‍ ക്ഷണിച്ചുവരുത്തുകയും ഇതിനെ ദൈവീകമായ ശിക്ഷയെന്നു വിളിക്കുകയും ചെയ്യുന്നു. നമ്മുടെ ചുറ്റുപാടില്‍ നാം അളവില്ലാത്ത നിരാശ കാണുന്നുവെങ്കിലും ദൈവസഹായത്തിനായി പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല . അവനവനെ സഹായിക്കാന്‍ തയ്യാറല്ലാത്തവരെ ദൈവം എന്തിനു സഹായിക്കണം? സ്വയം ചോദ്യം ചെയ്യലും, ആത്മപരിശോധനയും ഏതൊരു സമൂഹത്തിന്റേയും ആരോഗ്യത്തിനു ആവശ്യമാണ്‌. നിഷ്ക്രിയത്വവും തീരുമാനങ്ങളെടുക്കാതിരിക്കുന്നതും ആരെയും തന്നെ അധികാരപ്പെടുതുന്നില്ല. നിസ്സഹാനായി കാര്യങ്ങളെല്ലാം സംഭവിക്കുമെന്നു പ്രതീക്ഷിക്കുകയും കാത്തിരിക്കുകായും ചെയ്യുന്നത് നാശമാല്ലാതെ മറ്റൊന്നും വരുത്തുകയില്ല.

ഒരു രാഷ്ട്രത്തിന്‍റെ സമ്പത്ത് ഭൗതിക വസ്തുക്കളിലല്ല, മറിച്ചു അതിലെ വിശ്വാസ്യത, ധൈര്യം, പ്രതിബദ്ധത എന്നിവയെയാണ് ആശ്രയിച്ചിരിക്കുന്നത്. സഹാജീവികള്‍ക്കായി സേവനം നടത്തുന്നത് ഉന്നതമായ ആശയമായി തോന്നാമെങ്കിലും നിങ്ങളുടെ അനുകമ്പയും പൊതുനന്മയും തെളിയിക്കാനുള്ള ഏകവഴി മാത്രമാണിത്.

മഹത്തായ എല്ലാ രാഷ്ട്രങ്ങളും അവയുടെ ആത്മക്കഥയെഴുതന്നത് പൌരന്മാരുടെ പ്രവര്‍ത്തികളിലൂടെയോ നിഷ്ക്രിയത്വത്തിലൂടെയോ ആണ്. നാം ഒരു പരിഹാരത്തിന്റെ ഭാഗമാണോ അല്ലെങ്കില്‍ പ്രശ്നത്തിന്‍റെ ഭാഗമാണോ എന്നതു നാം തീരുമാനിക്കേണ്ടതുണ്ട്. പരിഹാരത്തിന്റെ ഭാഗമല്ല നാം എങ്കില്‍ നാം തീര്‍ച്ചയായും പ്രശ്നത്തിന്‍റെ ഭാഗമാണ്. 

________________________________________

"ഒരടയാളം പോലും ബാക്കി വെക്കാതെ ഒരു രാഷ്ട്രം ഇല്ലാതാവുകയും ചരിത്രം അതിനു നഗ്നമായ കാരണം തരുകയും ചെയ്യുന്നു. എല്ലാറ്റിനും ഒരൊറ്റ ലളിതമായ കാരണമാണുള്ളത്, അവ തകരുന്നത് ജനങ്ങള്‍ കൊള്ളരുതാത്തതു കൊണ്ടാണ്."

-റുഡ്യാര്‍ഡ് കിപ്ലിംഗ്-

_________________________________________

24 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഓരോരുത്തരും സ്വയം മാറാന്‍ തയ്യാറാവാത്ത കാലത്തോളം ഒരു സമൂഹവും മാറില്ല

ഷിറാസ് കെ .എ said...

"സമൂഹത്തോട് നാം ചെയ്യുന്ന സേവനം ഈ ഭൂമിയില്‍
നാം ഉപയോഗിക്കുന്ന സ്ഥലത്തിന്‍റെ വാടകയാണ്"
Nice quotes.. വാക്കിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികം ആക്കാന്‍ ആണ് നോക്കേണ്ടത്..പറയാന്‍ എളുപ്പം ആണ് കാര്യങ്ങള്‍ നടപ്പിലാകാന്‍ ആണ് ബുദ്ധിമുട്ട് ..ഇവിടെ പറഞ്ഞ കഥയിലെ സ്വയം പിറുപിറുത്തു കൊണ്ട് നടന്നു പോകുന്ന വഴി പോക്കര്‍ ആണ് നാം എല്ലാവരും..കുട്ടികള്‍ വളരെ കുറവും....nice topic and nice story..എല്ലാ വിധ ആശംസകളും ഇത്താത്ത

പി എസ്ഷാ റംഷാദ് said...

സമൂഹത്തോടുള്ള പ്രതിബദ്ധതയും പൗരന്റെ നിസ്സഹായതയും ഒരേപോലെ പ്രകടമാക്കുന്ന കുറിപ്പ്. പക്ഷേ, ഇതിലെ ചില നിരീക്ഷണങ്ങളോടു വിയോജിപ്പുണ്ട്. വിയോജിപ്പുകള്‍ മാറ്റിവെയ്ക്കുകയും യോജിക്കാവുന്ന കാര്യങ്ങളില്‍ കൈകോര്‍ക്കുകയുമാണല്ലോ ജനാധിപത്യ രീതി.

എന്‍.പി മുനീര്‍ said...

പറയുന്നവരും ചെയ്യുന്നവരും രണ്ടാണ്.ചെയ്യുന്നവരുടെ ലക്ഷ്യം അവരുടെ ആത്മ സംതൃപ്തിയാണ്.അത് പറഞ്ഞു കൊള്ളണമെന്നില്ല. പറയുന്നവര്‍ ചെയ്യാനുള്ളത് പറഞ്ഞു നടക്കുമ്പോഴേക്കും ചെയ്യുന്നവര്‍ ചെയ്തിരിക്കും.വായടക്കൂ പണിയെടുക്കൂ എന്നൊരു പഴമൊഴി തന്നെയുണ്ടല്ലോ.

കൊമ്പന്‍ said...

ഇവിടെ എല്ലാവരും പ്രയത്നിക്കുന്നത് അവനവന് ജീവിക്കാന്‍ വേണ്ടി ആണ് എന്നുള്ള നിലക്കാണ് (ഞാനുള്‍പ്പെടെ )പക്ഷെ ശരിക്കും അതല്ല വേണ്ടത് നമ്മുടെ മുന്‍ തലമുറ നമ്മള്‍ക്ക് വേണ്ട സൌകര്യം ദൈവ സഹയോത്തോടെ ചെയ്തത് പോലെ നമ്മളും വരും തലമുറക്ക് സൌകര്യം ചെയ്യാത്തിടത്തോളം കാലം ഈ ആശങ്ക നിലനില്‍ക്കും പൂര്‍വാധികം ശക്തിയോടെ

K@nn(())raan*خلي ولي said...

എങ്ങനെയോ ഇവിടെയെത്തി.
ഇവിടെയൊക്കെ ചുറ്റിപ്പറ്റി ഇനിമുതല്‍ കണ്ണൂരാനുമുണ്ടാകും. ആശംസകള്‍ !

(പ്രൊഫൈല്‍ വായിച്ചു ഞെട്ടി! നിങ്ങള്‍ 'ശാന്ത'യല്ല. ലക്ഷ്മിയാ. ബ്ലോഗിലെ ലക്ഷ്മി)

എന്നെ തല്ലണ്ട. ഞാന്‍ നന്നാവില്ല.

ജെ പി വെട്ടിയാട്ടില്‍ said...

സൌകര്യം പോലെ വായിച്ച് എന്തെങ്കിലും എഴുതാം.
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശൂര്‍

dubai said...

വാളരെ സാമൂഹിക പ്രശസ്തി ഉള്ള ഒരു ചെറിയ വിഷയം. നന്നായിരിക്കുന്നു... വഴിയില്‍ കാണുന്ന ഒരു തടസം നീക്കുക. അത് സഹൂക പ്രതിഭാധത ഇതൊരു പൌരന്റെയും കടമയാണ്. അത് പോലെ ഒരു വിശുഅസതിന്റെ ഭാഗം കൂടി ആണ് അത്...സന്തോഷം ശഹാന ഇത് വായിച്ചതില്‍...എല്ലാവിധ ആശംസകളും....

dubai said...

വാളരെ സാമൂഹിക പ്രശസ്തി ഉള്ള ഒരു ചെറിയ വിഷയം. നന്നായിരിക്കുന്നു... വഴിയില്‍ കാണുന്ന ഒരു തടസം നീക്കുക. അത് സഹൂക പ്രതിഭാധത ഇതൊരു പൌരന്റെയും കടമയാണ്. അത് പോലെ ഒരു വിശുഅസതിന്റെ ഭാഗം കൂടി ആണ് അത്...സന്തോഷം ശഹാന ഇത് വായിച്ചതില്‍...എല്ലാവിധ ആശംസകളും

dubai said...

വാളരെ സാമൂഹിക പ്രശസ്തി ഉള്ള ഒരു ചെറിയ വിഷയം. നന്നായിരിക്കുന്നു... വഴിയില്‍ കാണുന്ന ഒരു തടസം നീക്കുക. അത് സഹൂക പ്രതിഭാധത ഇതൊരു പൌരന്റെയും കടമയാണ്. അത് പോലെ ഒരു വിശുഅസതിന്റെ ഭാഗം കൂടി ആണ് അത്...സന്തോഷം ശഹാന ഇത് വായിച്ചതില്‍...എല്ലാവിധ ആശംസകളും ....

ഷാജു അത്താണിക്കല്‍ said...

മാറുന്നുണ്ട് ആധുനിക സങ്കേതക രങ്കം, അവിടെ പിപ്ലവമുണ്ട് പക്ഷെ ഈ പിപ്ലവം കര്‍മനിരതരായവരെ ഉറക്കത്തിലേക് നയിക്കുന്നു, കാരണം സങ്കേതിക വിപ്ലവം കൈവിരല്‍ തുമ്പിലും ചെവിയിലും നാവിലും മാത്രം, ചിന്താമണ്ടലത്തിലും.....
പ്രവര്‍ത്തന മണ്ഡലം വെറും ശൂന്യം.......
ഇവിടെ നാളത്തെ ജനത്ത് നല്‍ക്കാന്‍ നമുക്കുള്ളത് ഈ ആധുനിക് വിപ്ലവം തന്നെ വേറെ ഒന്നുമില്ല.

ഇപ്പൊതന്നെ ഡാം നിര്‍മിക്കാന്‍ ഏറ്റവും കൂടുതല്‍ സമരമുറവിളികള്‍ ഈ ഇന്റര്‍നെന്റിലാണ്! ഈ കാണുന്ന കമാന്റു ചെയ്യുന്നവര്‍ മുഴുവന്‍ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് ഇറങ്ങിയാല്‍?
പക്ഷെ നാളെത്തെ ജനതയെ നാം ഭയക്കുക, കാരണം അവര്‍ അത്യാധുനികമായ ദൃശ്യാധിഷ്ഠിതമായ കഴിവുകളാല്‍ കൈവിരല്‍ മൗസ് ക്ലിക്കുന്ന വിപ്ലവകാരികളായിരിക്കും...

Ismail Chemmad said...

നന്നാവുന്നുണ്ട് ശഹാന ..
ആസ്ശംസകള്‍

Arif Zain said...

വളരെ നന്നായി. ഷഹനയുടെ വാക്കുകളുടെ സൗന്ദര്യവും കരുത്തും മുന്‍പ് തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ നിലക്കും പിന്നോക്കം നില്‍ക്കാന്‍ വിധി കനിഞ്ഞിരുന്ന ഒരു പ്രദേശത്തിന്‍റെയും സമൂഹത്തിന്‍റെയും പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഒരു വനിതയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഗ്രാഫ്‌ കുത്തനെ നിര്‍ത്തിയതില്‍ ഈ വലിയ മനസ്സിന് പങ്കുണ്ട്. സമൂഹത്തിലെ ഓരോരൂത്തരും അവനവന്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം ഭംഗിയായി നിര്‍വചിച്ചാല്‍ നാട് യഥാതഥം പുരോഗമിക്കും. ഇടക്കാലത്ത് തീരെ നിര്‍ജീവമായിരുന്നു ബ്ലോഗില്‍ എന്ന് തോന്നുന്നു. വീണ്ടും സജീവമാകുക.

Arif Zain said...

വളരെ നന്നായി. ഷഹനയുടെ വാക്കുകളുടെ സൗന്ദര്യവും കരുത്തും മുന്‍പ് തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ നിലക്കും പിന്നോക്കം നില്‍ക്കാന്‍ വിധി കനിഞ്ഞിരുന്ന ഒരു പ്രദേശത്തിന്‍റെയും സമൂഹത്തിന്‍റെയും പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഒരു വനിതയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഗ്രാഫ്‌ കുത്തനെ നിര്‍ത്തിയതില്‍ ഈ വലിയ മനസ്സിന് പങ്കുണ്ട്. സമൂഹത്തിലെ ഓരോരൂത്തരും അവനവന്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം ഭംഗിയായി നിര്‍വചിച്ചാല്‍ നാട് യഥാതഥം പുരോഗമിക്കും. ഇടക്കാലത്ത് തീരെ നിര്‍ജീവമായിരുന്നു ബ്ലോഗില്‍ എന്ന് തോന്നുന്നു. വീണ്ടും സജീവമാവുമല്ലോ.

nanmandan said...

ശഹാനആസ്ശംസകള്

praveen mash (abiprayam.com) said...

"നീയാണ് ഈ രാഷ്ട്രത്തിന്‍റെ യഥാര്‍ത്ഥ സമ്പത്ത്.!!!" നാം ഓരോരുത്തരും .... അല്ലേ ?

Artof Wave said...

എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു മെഴുകുതിരി പോലെയാവട്ടെ നമ്മുടെ ജീവിതം, ഓരോ നിമിഷവും അത് ഉരുകി തീരുന്നു, തീരുവോളം ഈ സമൂഹത്തിന് വെളിച്ചം നല്കി എന്ന പൂര്‍ണ സംതൃപ്തിയോടെ മരിക്കാന്‍ കഴിയണം, ഓരോരുത്തരും ഇങ്ങനെ ചിന്തിക്കട്ടെ.....
നാവടക്കൂ പണിയെടുക്കൂ.....
ആശംസകള്‍ ......
ഇനിയും വെളിച്ചം നല്കുക.....

Prabhan Krishnan said...

ഒരുപാട് ആശംസകളോടെ..പുലരി

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

വിഷന്നോന്റെ വിശപ്പിനേയും ഭയന്നോന്റെ ഭയത്തെയും മാറ്റല്‍ ഭുമുകത്തുള്ള നമ്മുടെ ഒരുരുത്തരുടെയും കടമയാണ് .....അതെങ്ങനെ പരസ്പ്പരം മുന്നിലെത്താനുള്ള തന്ത്രപ്പാടല്ലേ നമ്മളില്‍ ,നല്ല പോസ്റ്റ്‌ ഒരുപാട് ആശംസകളോടെ.

Lipi Ranju said...

നല്ലൊരു പോസ്റ്റ്‌...

Manoj vengola said...

വളരെ നല്ല പോസ്റ്റ്‌.

Nishpakshan said...

one of the best post i read in blog arena. wellsaid teacher. Keepit up

kaattu kurinji said...

കരുത്തുള്ള പെണ്‍കുട്ടി! കരുത്തുള്ള വാക്കുകള്‍!

Unknown said...

"പരിഹാരത്തിന്റെ ഭാഗമല്ല നാം എങ്കില്‍ നാം തീര്‍ച്ചയായും പ്രശ്നത്തിന്‍റെ ഭാഗമാണ്. "

വളരെ നല്ല ലേഖനം
ആശംസകള്‍