Sunday 6 March 2011

അംഗീകരിക്കാന്‍ പരിശീലിക്കുക



മറ്റുള്ളവര്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്ന് അവരെയറിയിക്കണം. ഒരിക്കലും ഒരാളെയും നിസ്സാരമായി അവന്‍ അവന്‍റെ ജോലിയാണ് ചെയ്യുന്നത് എന്ന മട്ടില്‍ കാണരുത്. ഒരു ഊഷ്മളമായ, നിറഞ്ഞ പുഞ്ചിരിയിലൂടെ നിങ്ങളുടെ അനുമോദനവും അംഗീകാരവും അറിയിക്കുക. ഒരു ഹൃദ്യമായ പുഞ്ചിരി നിങ്ങളവരെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരോടു
നിങ്ങള്ക്ക് താല്പര്യമുണ്ടെന്നും മറ്റ്ള്ളവരെ ബോധ്യപ്പെടുത്തുന്നു.

അംഗീകാരം പരിശീലിക്കേണ്ടത് നിങ്ങളവരെ എത്രമാത്രം ആശ്രയിക്കുന്നുവെന്നു അവരെ അറിയിച്ചു കൊണ്ടാണ്. വളരെ പരിഗണനയോടെ, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നുവെന്നു എനിക്കറിയില്ല. എന്നാ മട്ടിലുള്ള അഭിപ്രായ പ്രകടനം ആളുകള്‍ അനിവാര്യരെന്നുള്ള  തോന്നലുണ്ടാക്കുകയും കുറച്ചു കൂടി ജോലി ചെയ്യേണ്ടാതാവശ്യമാണെന്ന ചിന്ത അവരിലുണ്ടാക്കുകയും ചെയ്യുന്നു.

സത്യസന്ധവും വ്യക്തിപരവുമായ അനുമോദന വാക്കുകളിലൂടെ നിങ്ങളുടെ അംഗീകാരം അവരെ അറിയിക്കണം. ആളുകള്‍ പ്രശംസ ഇഷ്ടപെടുന്നു. രണ്ടു വയസുകാരനായാലും ഇരുപതുകാരനായാലും അമ്പതു വയസുകാരാനായാലും തൊണ്ണൂറു വയസുകാരനായാലും പ്രശംസക്ക് വേണ്ടി ആളുകള്‍ കൊതിക്കുന്നു. അവന്‍ നല്ലൊരു ജോലി ചെയ്യുന്നുണ്ടെന്നും അവന്‍ പ്രധാനപ്പെട്ടവനാണെന്നും അവനു തോന്നണം. വലിയ വലിയ കാര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും മാത്രമേ പ്രശംസിക്കാന്‍ പാടുള്ളൂ എന്ന് കരുതരുത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കും ആളുകളെ അനുമോദിക്കുക. അവരുടെ വേഷത്തിന്‍റെ കാര്യത്തില്‍, അവര്‍ ദിനംപ്രതി ചെയ്യുന്ന പതിവ് ജോലികളുടെ പേരില്‍, അവരുടെ ആശയങ്ങളുടെ പേരില്‍ അവരുടെ വിശ്വസ്തമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍. നിങ്ങള്‍ക്കറിയാവുന്ന ആളുകളുടെ നേട്ടങ്ങളുടെ പേരില്‍, അവരെ അഭിനന്ദിച്ചു കൊണ്ട് വ്യക്തിപരമായ കുറിപ്പെഴുതി അനുമോദനമാറിയിക്കുക. അല്ലെങ്കില്‍ ഫോണിലൂടെ അനുമോദിക്കുക. അല്ലെങ്കില്‍ അവരെ സന്ദര്‍ശിക്കുക.

ആളുകളെ വളരെ പ്രധാനവ്യക്തികള്‍ , പ്രധാനവ്യക്തികള്‍ , അപ്രധാന വ്യക്തികള്‍ എന്നൊക്കെ വര്‍ഗീകരിക്കാന്‍ പുറപ്പെട്ടു മാനസീകോര്‍ജ്ജം വെറുതെ കളയരുത്. അത്തരം വേര്‍തിരിവുകള്‍ വേണ്ട. ഒരു വ്യക്തി, അവന്‍ ഒരു ചപ്പു ചവറു ശേഖരിക്കുന്നവനായാലും, കമ്പനി പ്രസിഡന്‍റ് ആയാലും, അയാള്‍ക്ക്‌ നിങ്ങള്‍ പ്രധാനപെട്ടവനാണ്. ഒരാളെ രണ്ടാം തരക്കരനായി കണക്കാക്കുന്നത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ തരുന്നതിന് പകരം ചീത്ത ഫലങ്ങളാകും തരുന്നത് എന്നോര്‍ക്കുക.       

17 comments:

Anonymous said...

അഭിനന്ദനം അര്‍ഹിക്കുന്ന എഴുത്ത്... അംഗീകരിക്കാതെ തരമില്ല....

സാധാരണക്കാരന്‍ said...

എന്‍റെ മകള്‍ അറബിയില്‍ പിന്നോക്കം പോയപ്പോള്‍, നിനക്ക് നന്നായി അറബി അറിയാമല്ലോ എന്ന് ഒരുപ്രവിശ്യം ചോദിച്ചപ്പോള്‍
അവള്‍ അറബിയില്‍ മിടുക്കിയായി പിന്നീട് ഹിന്ദിയിലും...

Irfan Ali said...

very true...

Absar Mohamed said...

Ithaa nannaayittund...

Enthaa aarum ee postinum koodi commentitt prolsaahippikkaaththathu.....???

ഷബീര്‍ - തിരിച്ചിലാന്‍ said...

തീര്‍ച്ചയായും അംഗീകരിക്കുന്നു.. ഇതെഴുതിയ താങ്കളേയും, ഇതില്‍ പറഞ്ഞ കാര്യങ്ങളേയും...

കൊമ്പന്‍ said...

nalla chinthakal

parammal said...

ഈ എഴുത്തിനു സൂര്യ പ്രകാശത്തിന്‍റെ തിളക്കം ഉണ്ട്, ഒരായിരം ഗുരുക്കന്മാരുടെ നല്ല വചനങ്ങളുടെ ശക്തിയുണ്ട് ,
കണ്ണില്ലാത്തവര്‍ക്ക് പോലും കാണാന്‍ കഴിയുന്ന വരികാളാണ് നിറയേ, വായുവും ,വെള്ളവും, വസ്ത്രവും കഴിഞ്ഞാല്‍ നമ്മുക്ക് വേണ്ടത് അഭിനന്ദനങ്ങള്‍ തന്നെയാണ്, ഞാനും നേരുന്നു ഒരു കോടി ആശംസകള്‍ ...!

അസീസ്‌ said...

അംഗീകാരങ്ങള്‍ എല്ലാരും ആഗ്രഹിക്കുന്നു.
നല്ല ലേഖനം.

Chovakaran Azeez said...

While reading I just recalled an article by Dr. R. Mahavan Nair, ISRO chief about his experience with Dr. A.P.J abdul Kalam, nuclear scientist and India’s former president.
“When SLV 3 failed in its first launch Dr: Kalam taught us the biggest management lesson of all. When successful, share the credit with your colleagues, but when faced with failure own up yourself. The leader always owns up the failure. When SLV 3 failed it was a heartbreaking moment. But we took an oath that within a year we will fly it with a success and in 1980 we did”
How many Malayalai bosses can appreciate merits of colleagues?

Ismail Chemmad said...

എല്ലാ ആശംസകളും ........
വീണ്ടുംതുടരുക

Ismail Chemmad said...

എല്ലാ ആശംസകളും ........
വീണ്ടുംതുടരുക

ഉസ്മാൻ കിളിയമണ്ണിൽ said...

കഴിവും അംഗീകാരവും പൊരുത്തപ്പെടാതെ വരുമ്പോഴാണ് സാമൂഹികമായ അസ്വാരസ്യങ്ങള്‍ പുരോഗമനത്തെ ബാധിക്കും വിധം രൂപപ്പെടുന്നത്. അംഗീകാരം ആഗ്രഹിക്കുക എന്ന 'നൈതിക ദോഷം' പരിധികള്‍ മറികടക്കുമ്പോള്‍ പ്രവര്‍ത്തനമാന്ദ്യവും ഗുണശോഷണവും തന്നെ ഫലം. സ്വന്തം പ്രവര്‍‍ത്തനങ്ങളുടെ മൂല്യ നിര്‍ണ്ണയ ചുമതല മറ്റുള്ളവര്‍ക്ക് പതിച്ചു നല്‍കുന്നിടത്താണ് കാര്യങ്ങള്‍ കൈ വിട്ടു പോകുന്നത്‌. ആദ്യം സ്വയം അംഗീകരിക്കട്ടെ, എങ്കില്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ താനേ പഠിച്ചു കൊളളും. കാലം ആവശ്യപ്പെടുന്ന ചില നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് ലേഖനം, ലളിതം! സമയോചിതം !അഭിനന്ദനങ്ങള്‍..!!!

ഉസ്മാൻ കിളിയമണ്ണിൽ said...

കഴിവും അംഗീകാരവും പൊരുത്തപ്പെടാതെ വരുമ്പോഴാണ് സാമൂഹികമായ അസ്വാരസ്യങ്ങള്‍ പുരോഗമനത്തെ ബാധിക്കും വിധം രൂപപ്പെടുന്നത്. അംഗീകാരം ആഗ്രഹിക്കുക എന്ന 'നൈതിക ദോഷം' പരിധികള്‍ മറികടക്കുമ്പോള്‍ പ്രവര്‍ത്തനമാന്ദ്യവും ഗുണശോഷണവും തന്നെ ഫലം. സ്വന്തം പ്രവര്‍‍ത്തനങ്ങളുടെ മൂല്യ നിര്‍ണ്ണയ ചുമതല മറ്റുള്ളവര്‍ക്ക് പതിച്ചു നല്‍കുന്നിടത്താണ് കാര്യങ്ങള്‍ കൈ വിട്ടു പോകുന്നത്‌. ആദ്യം സ്വയം അംഗീകരിക്കട്ടെ, എങ്കില്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ താനേ പഠിച്ചു കൊളളും. കാലം ആവശ്യപ്പെടുന്ന ചില നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് ലേഖനം, ലളിതം! സമയോചിതം !അഭിനന്ദനങ്ങള്‍..!!!

Lulu Zainyi said...

നൂറു ശതമാനം ശര.! Very Good!

കുറ്റൂരി said...

പലപ്പോഴും ആളുകള്‍ ചെയ്യുന്നത് അത് അതിന്റെ പൂര്‍ണ്ണതയിലെത്തണമെങ്കില്‍ തീര്‍ച്ചയായിട്ടും അഭിനന്ദനങ്ങളും അനുമോദനങ്ങളൂം കിട്ടിയേതീരൂ. വളരെ നല്ല പോസ്റ്റ്, ഉപകാരപ്രധമായ പോസ്റ്റ്...ആശംസകള്‍..അഭിനന്ദനങ്ങള്‍

Unknown said...

അഭിനന്ദനങ്ങള്‍..

Kadalass said...

സത്യ സന്ധമായ അംഗീകാരങ്ങളും അനുമോദനങ്ങളും നൽകാനും വാങ്ങാനും പരിശീലിക്കണം. കാപട്യമായ അനുമോദനങ്ങളും അംഗീകാരങ്ങളും പ്രഹസനമാണെന്ന തിരിച്ചറിവും ഉണ്ടാകണം......

നല്ല ചിന്തകൾ !
എല്ലാ ആശംസകളും!