Saturday 5 March 2011

സംസാരിക്കാനും കമന്റ്‌ ചെയ്യാനും പഠിക്കുക:


എല്ലാത്തരക്കാരുമായവരുടെ ഒട്ടേറെ തരാം ഗ്രൂപുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ വളരെ നല്ല ഗ്രാഹ്യശേഷിയുല്ലാവരും വീക്ഷണമുള്ളവരും എന്നാല്‍ ചര്‍ച്ചകളില്‍ ഇടപെടാനും പങ്കെടുക്കാനും സാധിക്കാതെ അതിനുള്ള കഴിവ് മരവിച്ചു പോയവരുമായവരെ കണ്ടിട്ടുണ്ട്... അവര്‍ക്കതില്‍ പങ്കെടുക്കാനും മറ്റുള്ളവര്‍ക്ക് ഒപ്പം ചേരാനും ഇഷ്ട്മല്ലാഞ്ഞിട്ടല്ല... മറിച്ചു അത് വെറും ആത്മവിശ്വാസക്കറവിന്‍റെ പ്രശനമാണ്.

സഭാ കമ്പമുള്ളവന്‍ തന്നോട് തന്നെ പറയുന്നത്: എന്‍റെ അഭിപ്രായം വിലയില്ലാത്തതാണ്. ഞാനെന്തെങ്കിലും പറഞ്ഞാല്‍ ഞാനൊരു വിഡ്ഢിയായി കണക്കാക്കപ്പെടും. ഞാനൊന്നും പറയില്ല. മാത്രമല്ല എന്‍റെ ഗ്രൂപ്പിലെ മറ്റാളുകള്‍ക്ക് എന്നെക്കാള്‍ കാര്യങ്ങളറിയാം. ഞാനെത്രമാത്രം അറിവില്ലാത്തവനാണെന്ന കാര്യം മറ്റുള്ളവരറിയാന്‍ ഞാന്‍ സമ്മതിക്കില്ല.. ഇത്തരം ആളുകള്‍ ഓരോ തവണ സംസാരിക്കുന്നതില്‍ പരാജയപ്പെടുമ്പോഴും, സ്വയം അധമാനാണെന്നും കഴിവില്ലാത്തവനാണെന്നും കരുതും... പലപ്പോഴും അയാള്‍ തനിക്ക് തന്നെ ഒരു നേരിയ വാഗ്ദാനം നല്‍കും: ഞാന്‍ അടുത്ത തവണ സംസാരിക്കും. (എന്നാല്‍ താനാ വാഗ്ദാനം പാലിക്കില്ലെന്നു അയാള്‍ക്ക് തന്നെ അറിയാം)

ഇത് വളരെ പ്രധാനമാണ്. ഓരോ തവണ സഭാ കമ്പമുള്ളവന്‍ മിണ്ടാതിരിക്കുമ്പോഴും അയാള്‍ തന്‍റെ ആത്മവിശ്വാസത്തിനു ഓരോ തവണയും വിഷം കുത്തിവെക്കുകായാണ്... അതായത് അവന്‍ തന്നെ കുറിച്ച് കൂടുതല്‍ കൂടുതല്‍ വിശ്വാസമില്ലാത്തവനായി മാറുന്നു എന്നതാണ്..മറുവശത്ത്, ക്രിയാത്മകമായ വശത്ത്, നിങ്ങള്‍ സംസാരിക്കുന്തോറും അത് നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. അടുത്ത തവണ സംസാരിക്കാന്‍ അതെളുപ്പമാക്കുന്നു.. സംസാരിക്കൂ!! അതൊരു ആത്മ വിശ്വാസം നല്‍കുന്ന വൈറ്റമിനാണ്....

ഈ ആത്മവിശ്വാസവര്‍ദ്ധകനെ ഉപയോഗത്തില്‍ കൊണ്ടുവരിക. നിങ്ങള്‍ പങ്കെടുക്കുന്ന ഓരോ മീറ്റിങ്ങുകളിലും പൊതു വേദികളിലും സംസാരിക്കുമെന്നതൊരു ശീലമാക്കുക. സംസാരിക്കുക, എല്ലായിടങ്ങളിലും നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ അവസരത്തിലും ആരും നിര്‍ബന്ധിക്കാതെ സ്വയം മുന്നോട്ടു വന്നു സംസാരിക്കുക. മൌനത്തിന്റെ മഞ്ഞുകട്ട പൊട്ടിക്കുന്ന ഒരുവനായി തീരുക, ആദ്യമായി ഒരു കമ്മന്റ്, കമ്മന്റ്മായി മുന്നോട്ട് വരുന്നവനാകുക. ഒരിടത്തും അവസരം കളയരുത്. ഒരു കമന്റു, ഒരു അഭിപ്രായം, ഒരു നിര്‍ദേശം, ഒരു ചോദ്യം ചോദിക്കല്‍ എനിങ്ങനെ അതിനെ വളര്‍ത്തി കൊണ്ട് വരിക... ഒരു കാര്യം ശ്രദ്ധിക്കുക ഏറ്റവും ഒടുവില്‍ സംസാരിക്കുന്നവും ആകരുത്. മൌനത്തിന്റെ ഐസ് കട്ട ഭേദിക്കുന്നവനാകുക. ആദ്യമായി കമെന്റുമായി മുന്നോട്ടു വരുന്നവനാകുക..

വിഡ്ഢിയായി കണക്കാക്കപ്പെടുമോ എന്നൊരിക്കലും ചിന്തിക്കാതിരിക്കുക. നിങ്ങളങ്ങനെയാകില്ല. നിങ്ങളുമായി യോജിക്കാത്ത ഒരാളുണ്ടെങ്കില്‍, യോജിക്കുന്ന മറ്റൊരാളുണ്ടാകും.. സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടോ? എന്നാ ചോദ്യം സ്വയം ചോദിക്കാതിരിക്കുക. പകരം ചര്‍ച്ച നയിക്കുന്നയാളുടെ ശ്രദ്ധയാകര്‍ഷിക്കാനും സംസാരിക്കാനും ശ്രദ്ധയൂന്നുക. സംസാരിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടാനും അനുഭവ പരിജ്ഞാനം നേടാനും ഏതാനും ചര്‍ച്ചകളിലും സംവാദങ്ങളും നടക്കുന്ന ഗ്രൂപുക്ളില്‍ അംഗമാകുക.. വിജയം വരിച്ച ആളുകള്‍, സംവാദകാര്‍ തുടങ്ങിയ ആളുകളുമായി സംസാരിച്ചു ഒരു ആസൂത്രിത പദ്ധതിയിലൂടെ ആത്മവിശ്വാസം നേടിയെടുക്കുക..

24 comments:

hafeez said...

നല്ല വിലയിരുത്തല്‍ ... കണ്ടു നിന്നാല്‍ ആരും ഇടപെടാന്‍ പഠിക്കില്ല. വെള്ളത്തില്‍ ഇറങ്ങാതെ നീന്തല്‍ പഠിക്കുമോ ?

ആചാര്യന്‍ said...

നല്ല ക്ലാസ്‌ ..എല്ലാവരും ചര്‍ച്ചകള്‍ മാത്രം നടത്താതെ അത് പ്രാഭല്യത്തില്‍ ആക്കാനും ശ്രമിക്കുക്‌ എന്തേ അതെന്നെ...

Anonymous said...

ഈ പോസ്റ്റ്‌ ഞാന്‍ മോഷ്ട്ടിക്കും, അതിനു ഇങ്ങക്ക് ബല്ല ബെഷമോ ഉണ്ടേ എനക്ക് അത് പ്രശ്നമല്ല .

Anonymous said...

നിങ്ങള്‍ കമന്റിയാലെ നിങ്ങള്‍ക്കും കമന്റു കിട്ടു. കൂടുതല്‍ കമന്റുകള്‍ ഒരു പോസ്റ്റിനെ ജനകീയ മാക്കുന്നു ( നിങ്ങളുടെ കമന്റുകളാണ് എന്നെ പ്രശസ്തനാക്കുന്നത് എന്ന് പണ്ട് ജോര്‍ജ് ദാബ്ല്യൂങ്ങ ബന്‍സാലി പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു )

Sameer Thikkodi said...

ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതോടൊപ്പം ചര്‍ച്ചാ പാനീയത്തില്‍ മധുരം കലര്‍ത്തി മറ്റുള്ളവര്‍ക്ക് കൂടി നുകരാന്‍ ലഭിക്കുമ്പോഴേ ശ്രദ്ധ ആകര്ഷിക്കപ്പെടുന്നുള്ളൂ ... പക്ഷെ നമുക്ക് കയ്പ്പോ വിഷമോ കലര്തുവാന്‍ ആണ് വ്യഗ്രത ... നല്ല പഠനാര്‍ഹമായ പോസ്റ്റ്‌ ..

താത്തയ്ക്കു നന്ദി

Samad Karadan said...

"നിങ്ങള്‍ പങ്കെടുക്കുന്ന ഓരോ മീറ്റിങ്ങുകളിലും പൊതു വേദികളിലും സംസാരിക്കുമെന്നതൊരു ശീലമാക്കുക. സംസാരിക്കുക, എല്ലായിടങ്ങളിലും നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ അവസരത്തിലും ആരും നിര്‍ബന്ധിക്കാതെ സ്വയം മുന്നോട്ടു വന്നു സംസാരിക്കുക" സ്കൂളിലും കൊല്ലെജിലും പഠിക്കുമ്പോഴേ ആഗ്രഹമുണ്ടായിരുന്നു സ്റെജില്‍ കയറി രണ്ടു വാക്ക് സംസാരിക്കണമെന്ന്. എവിടെ സൂചിപ്പിച്ച പോലെ
കിട്ടുന്ന അവസരത്തില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു.

കോളേജില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ കൂടിയായ പ്രൊഫ. മുസ്തഫ കമാല്‍ പാഷ എഴുതിയ 'പ്രസംഗം ഒരു കല' എന്ന ബുക്ക് വാങ്ങി ബാലപാഠം പഠിച്ചു. അന്ന് അതില്‍ വായിച്ചതായി ഓര്‍ക്കുന്നു 'പ്രസംഗിക്കാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ ഇരിക്കുന്നത് 'വിഡ്ഢികള്‍' ആണെന്ന് കരുതി പ്രസംഗിക്കാനാണ് ഉപദേശിക്കുന്നത്. ഒരു പ്രാസംഗികന്‍ അല്ലെങ്കിലും സ്റെജില്‍ കയറി പറയേണ്ട കാര്യങ്ങള്‍ ഭയം കൂടാതെ പറയാനാവുന്നു. എഴുതിയത് നന്നായി. നന്ദി.

ഐക്കരപ്പടിയന്‍ said...

നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മുടെ തന്നെ ശബ്ദമാണ്. ആ പ്രയാസം മറികടക്കാന്‍ ശ്രമിക്കുക. അവസരങ്ങള്‍ സ്വയം ഉണ്ടാക്കുക മാത്രമല്ല ഏകനായ അവസരങ്ങളില്‍ പ്രസംഗികനാവുക എന്ന ഏറ്റവും ഈസിയായ ശ്രമം ഇടയ്ക്കിടയ്ക്ക് നടത്തുക....

എവിടെയും ശ്രദ്ധിക്കപ്പെടാന്‍ വായ തുറക്കുക മാത്രമേ മാര്ഗയമുള്ളൂ...അല്ലെങ്കില്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടുക.

ANSAR NILMBUR said...

വിഡ്ഢി ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒരു പോലെ വിച്ചു വാരി കമെന്റു പറഞ്ഞു തന്‍റെ കമെന്റിന്റെ നിലയും വിലയും കളയുന്നു.മിക്കപ്പോഴും അവന്‍റെ കമെന്റില്‍ കഴമ്പുണ്ടാകുകയില്ല.എന്തെങ്കിലും പറയണ്ടേ അല്ലെങ്കില്‍ ആളുകള്‍ എന്തു വിചാരിക്കും അവന്‍ എനിക്കു കമെന്റു തരുന്നവനല്ലേ അതുകൊണ്ട് അവനു കൊടുക്കാതിരുന്നാല്‍ മോശമല്ലേ തന്‍റെ സാന്നിധ്യം എല്ലായിടത്തും എത്തേണ്ടതുണ്ട് ഇത്യാദി ചിന്തകളായിരിക്കും അവന്. അവസാനം അയാളുടെ കമെന്റു ആളുകള്‍ നോക്കാതാവുന്നു .പോത്ത് ഓടിയാല്‍ എവിടെവരെ ഓടും വേലിവരെ എന്നതായിരിക്കും അയാളോട് മറ്റുള്ളവരുടെ മനോഭാവം.എവിടെ സംസാരിക്കണം എത്ര സംസാരിക്കണം ആരോടു സംസാരിക്കണം എന്തു സംസാരിക്കണം എപ്പോള്‍ സംസാരിക്കണം എന്നെല്ലാം കൃത്യമായി അറിയുന്നവനാണ് ബുദ്ധിമാന്‍.അവന്‍ വായാടി ആയിരിക്കുകയില്ല .കൃത്യമായ വാക്കുകള്‍ കൃത്യമായ സൌണ്ടില്‍ പറയേണ്ട ആരുടെ മുന്നില്‍ പറയാനും ഒരു പേടിയും അവന് ഉണ്ടാവില്ല.ഇത്രയും കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ താങ്കളുടെ നോട്ടു കൊണ്ട് കഴിഞ്ഞു .നന്ദി..അഭിനന്ദനങള്‍..ബാക്കി തുടരട്ടെ ..കാത്തിരിക്കുന്നു.

ANSAR NILMBUR said...

വിഡ്ഢി ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒരു പോലെ വിച്ചു വാരി കമെന്റു പറഞ്ഞു തന്‍റെ കമെന്റിന്റെ നിലയും വിലയും കളയുന്നു.മിക്കപ്പോഴും അവന്‍റെ കമെന്റില്‍ കഴമ്പുണ്ടാകുകയില്ല.എന്തെങ്കിലും പറയണ്ടേ അല്ലെങ്കില്‍ ആളുകള്‍ എന്തു വിചാരിക്കും അവന്‍ എനിക്കു കമെന്റു തരുന്നവനല്ലേ അതുകൊണ്ട് അവനു കൊടുക്കാതിരുന്നാല്‍ മോശമല്ലേ തന്‍റെ സാന്നിധ്യം എല്ലായിടത്തും എത്തേണ്ടതുണ്ട് ഇത്യാദി ചിന്തകളായിരിക്കും അവന്. അവസാനം അയാളുടെ കമെന്റു ആളുകള്‍ നോക്കാതാവുന്നു .പോത്ത് ഓടിയാല്‍ എവിടെവരെ ഓടും വേലിവരെ എന്നതായിരിക്കും അയാളോട് മറ്റുള്ളവരുടെ മനോഭാവം.എവിടെ സംസാരിക്കണം എത്ര സംസാരിക്കണം ആരോടു സംസാരിക്കണം എന്തു സംസാരിക്കണം എപ്പോള്‍ സംസാരിക്കണം എന്നെല്ലാം കൃത്യമായി അറിയുന്നവനാണ് ബുദ്ധിമാന്‍.അവന്‍ വായാടി ആയിരിക്കുകയില്ല .കൃത്യമായ വാക്കുകള്‍ കൃത്യമായ സൌണ്ടില്‍ പറയേണ്ട ആരുടെ മുന്നില്‍ പറയാനും ഒരു പേടിയും അവന് ഉണ്ടാവില്ല.ഇത്രയും കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ താങ്കളുടെ നോട്ടു കൊണ്ട് കഴിഞ്ഞു .നന്ദി..അഭിനന്ദനങള്‍..ബാക്കി തുടരട്ടെ ..കാത്തിരിക്കുന്നു.

Noushad Koodaranhi said...

വിഡ്ഢിയായി കണക്കാക്കപ്പെടുമോ എന്നൊരിക്കലും ചിന്തിക്കാതിരിക്കുക. നിങ്ങളങ്ങനെയാകില്ല. നിങ്ങളുമായി യോജിക്കാത്ത ഒരാളുണ്ടെങ്കില്‍, യോജിക്കുന്ന മറ്റൊരാളുണ്ടാകും.. “സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടോ?” എന്നാ ചോദ്യം സ്വയം ചോദിക്കാതിരിക്കുക. പകരം ചര്‍ച്ച നയിക്കുന്നയാളുടെ ശ്രദ്ധയാകര്‍ഷിക്കാനും സംസാരിക്കാനും ശ്രദ്ധയൂന്നുക. സംസാരിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടാനും അനുഭവ പരിജ്ഞാനം നേടാനും ഏതാനും ചര്‍ച്ചകളിലും സംവാദങ്ങളും നടക്കുന്ന ഗ്രൂപുക്ളില്‍ അംഗമാകുക.. വിജയം വരിച്ച ആളുകള്‍, സംവാദകാര്‍ തുടങ്ങിയ ആളുകളുമായി സംസാരിച്ചു ഒരു ആസൂത്രിത പദ്ധതിയിലൂടെ ആത്മവിശ്വാസം നേടിയെടുക്കുക.. ***********നല്ല ചിന്തകള്‍....

new said...

ഫേസ് ബുക്കില്‍ അങ്ങനെയൊരു അപാകത എനിക്കിലെങ്കിലും ബാക്കിയുള്ള അവസരങ്ങളില്‍ ഞാന്‍ അങ്ങനെ ആണ് . വലിയൊരു ഉപദേശം തന്നതിന് വളരെ നന്ദി . ഞാന്‍ പരമാവധി നോക്കാം . മുകളില്‍ പറഞ്ഞത് പോലെ .ഈ വാഗ്ദാനം പാലിക്കാന്‍ പറ്റുമോ എന്ന് എനിക്ക് തന്നെ സംശയമാണ് . എന്തായാലും ഒരുപാട് നന്ദി .

ഷബീര്‍ - തിരിച്ചിലാന്‍ said...

വളരേ നല്ല ഒരു ക്ലാസ്സ്... സംസാരിക്കാന്‍ ഭയക്കുന്നവര്‍ക്ക് ആത്മവിശ്വാസം ആവോളം നല്‍കുന്ന ഒരു പോസ്റ്റ്. സംസാരിക്കാനുള്ള പേടി സംസാരിച്ച് തന്നെ ഇല്ലാതാക്കുക.

Ismail Chemmad said...

സഭാ കമ്പം, നല്ലൊരളവില്‍ കൂടെ കൊണ്ടു നടന്നിരുന്നവനായിരുന്നു ഞാന്‍ . ഇപ്പോഴും അതുണ്ടോന്നു ചോദിച്ചാല്‍ , ഉണ്ട് എന്ന് തന്നെയാവും എന്റെ മറുപടി. ഏതായാലും നല്ലൊരു പോസ്റ്റ്‌ . ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

Ismail Chemmad said...

സഭാ കമ്പം, നല്ലൊരളവില്‍ കൂടെ കൊണ്ടു നടന്നിരുന്നവനായിരുന്നു ഞാന്‍ . ഇപ്പോഴും അതുണ്ടോന്നു ചോദിച്ചാല്‍ , ഉണ്ട് എന്ന് തന്നെയാവും എന്റെ മറുപടി. ഏതായാലും നല്ലൊരു പോസ്റ്റ്‌ . ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

ഷബീര്‍ - തിരിച്ചിലാന്‍ said...

സംസാരിക്കാനുള്ള പേടി സംസാരിച്ച് ഇല്ലാതാക്കൂ... നല്ല പോസ്റ്റ്... സംസാരിക്കാന്‍ പേടിയുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പോസ്റ്റ്...

ബെഞ്ചാലി said...

അല്ല, ഈ പോസ്റ്റിന്റെ പ്രോഡക്ഷന് ഡേറ്റ് ??? എക്സ്പേറായിട്ടുണ്ടോന്ന് നോക്കട്ടെ… :)

പിന്നെ, എന്താ പ്രശ്നം? കമന്റോ..?
കമന്റുകള്‍ വേണോ??? എത്ര കിലോ വേണം? ഒരൂ പത്ത് കിലോ കമന്റ് കിട്ടാനുള്ള കട എനിക്കറിയാം... ഫേസ്ബുക്കില്‍ ‘മലയാളം ബ്ലോഗേര്സ്ക’ എന്നൊരൂ കടയില്‍ കേറിയാല്‍ സ്റ്റോക്കുണ്ടെങ്കില്‍ പരമാവധി കിട്ടും.. പിന്നെ ജാലകം ബൂലോകം അങ്ങിനെ പല സൂപ്പര്‍മാര്ക്കെറ്റുകളും ഉട്ണ്‍... ചെന്നാലെ കിട്ടൂ.. വെറുതെ വീട്ടിലിരുന്നാല്‍ ആരും ഓസിക്ക് കൊണ്ട്തരില്ല. പിന്നെ വള്ളിക്കുന്നിനെപോലെ, ചാലിയാറിനെ പോലെയൊക്കെ ജനകീയന്മാരായാല്‍ നിങ്ങക്ക് ഫ്രീയായി എത്തിച്ച് തരും.. അപ്പോ ജനകീയമാകാന്‍ നോക്കുക... അതല്ലെ സുഖം??

കാഡ് ഉപയോക്താവ് said...

നന്ദി..

ആശംസകളോടെ !

Unknown said...

ഉപകാരപ്രദമായ പോസ്റ്റ്‌

രമേശ്‌ അരൂര്‍ said...

എനിക്കിപ്പോളും കമന്റടിക്കാന്‍ ധൈര്യം പോരാ ..കൂട്ടങ്ങള്‍ കാണുമ്പോള്‍ ഒഴിഞ്ഞു മാറാന്‍ തോന്നും ..സഭാകമ്പം കലശലായുണ്ട്,,ആരുടെയെങ്കിലും മുന്നില്‍ അകപ്പെട്ടാല്‍ ഉള്ളം കൈകള്‍ വിയര്‍ക്കും ..ഉമിനീര് വറ്റും..ഇത് വല്ല രോഗവുമാണോ ടീച്ചര്‍ ?
ചര്‍ച്ച ചെയ്തു ബോറടിക്കാന്‍ തോന്നുന്നേ ഇല്ല ..

ഷമീര്‍ തളിക്കുളം said...

നല്ലൊരു പാഠം...!

കൊമ്പന്‍ said...

നല്ല വിലയിരുത്തല്‍ ആണ് കൊള്ളാം പക്ഷെ ഞാന്‍ മണ്ടനാണെന്ന് പറയുന്നതില്‍ തെറ്റില്ല മരിച്ചു ഞാന്‍ അറിവുള്ളവന്‍ ആണെന്ന് പറയുന്നത് ആണ് മണ്ടത്തരം ഞാന്‍ അറിഞ്ഞതിലും കൂടുതല്‍ കാര്യങ്ങള്‍ അറിയാതതാണ് എന്ന് പല ഭു ജി കളും ഓര്‍ക്കാറില്ല എന്നതാണ് സത്യം

എന്‍.പി മുനീര്‍ said...

അഭിപ്രായങ്ങള്‍ കൊള്ളാം..
പിന്നെ ബ്ലോഗ്ഗ് പോസ്റ്റില്‍ date -2007 - 2012 എന്നൊക്കെയണല്ലോ
കാണുന്നത്?

റഷീദ് കോട്ടപ്പാടം said...

നല്ല പോസ്റ്റ്‌...കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിക്കട്ടെ..?

Anonymous said...

അന്‍സാര്‍ അലിയുടെ അഭിപ്രായം തന്നെ എനിക്കും.