Wednesday 23 March 2011

ഉന്നത ബിരുദം കാര്യങ്ങളെ എങ്ങിനെ നോക്കി കാണും?

വഴിയോരത്തൊരു ചായക്കട നടത്തിയിരുന്ന ഒരാള്‍ വളരെ ഉത്സാഹത്തോടെ ആണ് കച്ചവടം കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്... വില്‍പനയും ലാഭവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് അയാള്‍ കൂടുതല്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍ വാങ്ങുകയും, പാചക സൗകര്യങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് അയാള്‍ പത്രങ്ങള്‍ ഒന്നും വായിച്ചിരുന്നില്ല. കേള്‍വിക്കുറവ്  കാരണം അയാള്‍ റേഡിയോയും ശ്രദ്ധിച്ചിരുന്നില്ല. കാഴ്ച കുറവ് കാരണം ടെലിവിഷനും കണ്ടിരുന്നില്ല.

ഈ അവസരത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ അയാളുടെ മകന്‍ വ്യാപാരത്തില്‍ അയാളെ സഹായിക്കാനെത്തി. ഒരു ദിവസം മകന്‍ ചോദിച്ചു "ആഗോളതലത്തില്‍ സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യത്തെപ്പറ്റി അച്ഛനറിയാമോ?" ഈ വിഷയത്തെ കുറിച്ച് ഒന്നും അറിയില്ലെന്നു പറഞ്ഞ അച്ഛന് മകന്‍ വിശദീകരിച്ചു കൊടുത്തു. അന്തര്‍ദേശീയ സ്ഥിതി വളരെ മോശമാണ്. അതിലും മോശമാണ് രാജ്യത്തിന്‍റെ സ്ഥിതി. ഒരു വന്‍തകര്‍ച്ചയെയാണ് നാം നേരിടാന്‍ പോകുന്നത്. ആസന്നമായ ഈ തകര്‍ച്ചയെ നാം നേരിടാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു എന്നും മകന്‍ പറഞ്ഞു.

  വിദ്യാസമ്പന്നനായ മകന്‍റെ ഉപദേശം അനുസരിച്ച് അച്ഛന്‍ സാധനങ്ങള്‍ വാങ്ങുന്നതില്‍ കുറവുവരുത്തി. ഓര്‍ഡറുകള്‍ ശേഖരിക്കുന്നതും കുറച്ചു. ഇതിനോടൊപ്പം അയാളുടെ ഉത്സാഹവും കുറഞ്ഞു. ക്രമേണ കടയില്‍ ആള്‍ക്കാര്‍ വരാതെയായി. വില്പന മോശമയത്തോടെ ലാഭവും ഇല്ലാതായി. അച്ഛന്‍ മകനോട്‌ പറഞ്ഞു, "നീ പറഞ്ഞത് ശരിയായിരുന്നു. നമ്മളൊരു തകര്‍ച്ചയില്‍ പെട്ടിരിക്കുകയാണ്."

നമ്മുടെ ബുദ്ധിശക്തി കാര്യഗ്രഹണശക്തി ആകണമെന്നില്ല. ഉയര്‍ന്ന ബുദ്ധിശക്തിയുള്ള വ്യക്തി കാര്യങ്ങള്‍ ശരിക്കു ഗ്രഹിക്കണമെന്നില്ല. ഉപദേശകരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്നതോടൊപ്പം നിങ്ങളുടെ വിവേകം കൈവിടാതിരിക്കുക. ഔപചാരിക വിദ്യാഭ്യാസമുണ്ടായാലും ഇല്ലെങ്കിലും ഒരു വ്യക്തിക്ക് ഉല്‍കൃഷ്ട സ്വഭാവം, പ്രതിജ്ഞാബാദ്ധത, ദൃഡവിശ്വാസം, മര്യാദ, ധൈര്യം എന്നിവ ഉണ്ടെങ്കില്‍ അയാള്‍ക്ക്‌ ജീവിത വിജയം സുനിശ്ചിതമാണ് എന്ന് ഓര്‍ക്കുക.

15 comments:

Akbar said...

വളരെ നല്ല ചിത. നാം ശുഭാപ്തി വിസ്വാമില്ലാത്തവരെങ്കില്‍ ജീവിതം നമ്മെ പിറകോട്ടു വലിക്കും. മറ്റുള്ളവര്‍ക്ക് കഴിയുമെങ്കില്‍ എന്ത് കൊണ്ട് തനിക്കുമാവില്ല എന്ന ഒരു വാശി ജീവിതത്തില്‍ ഉണ്ടായാല്‍ പടവുകള്‍ കയാറാനുള്ള സത്വരയും അതിലൂടെ വിജയവും സാധ്യമാകും.

Kadalass said...

ഉന്നത ബിരുദങ്ങൾ മാത്രം ജീവിതവിജയത്തിനും തീരുമാനങ്ങളെടുക്കുന്നതിനും പ്രാപ്തനാക്കിക്കൊള്ളണെമെന്നില്ല....
അനുഭവങ്ങളും പരിചയവുമാണ് ഇവിടെ പ്രധാനം
ഷിവകേരയുടെ You Can Win എന്ന പുസ്തകത്തിൽ ഇതേകുറിച്ച് പറയുന്നുണ്ട്

എഴുത്ത് തുടരുക..
എല്ലാ‍ ആശംസകളും

ആചാര്യന്‍ said...

നല്ല പോസ്റ്റ് പഠിച്ചത് കൊണ്ട് എല്ലാം അറിയണം എന്നില്ലാ..അനുഭവം പടിപ്പിനെക്കാലും മീതെ ഉണ്ട് എന്തെ

Jefu Jailaf said...

People decide their story and destiny, therefore these decisions can be changed.
എല്ലാ വിധ ഭാവുകങ്ങളും..

MOIDEEN ANGADIMUGAR said...

ഉയര്‍ന്ന ബുദ്ധിശക്തിയുള്ള വ്യക്തി കാര്യങ്ങള്‍ ശരിക്കു ഗ്രഹിക്കണമെന്നില്ല.
ശരിയാണു ഷഹാനയുടെ നിരീക്ഷണം.ലേഖനം വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ.

ഐക്കരപ്പടിയന്‍ said...

വിദ്യാഭ്യാസം ബുദ്ധിശക്തിയുടെയോ പ്രായോഗിക ജ്ഞാനത്തിന്റെയോ അളവുകോലല്ല. സത്യം...!

പാവപ്പെട്ടവൻ said...

ഇവിടെ പറഞ്ഞ കാര്യങ്ങളും ചേർത്തുവെച്ച കഥയും ഒക്കെ ശരിയാണ്.
നമ്മുടെ രജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും ഇതു തന്നെയാണ്.അക്കാദിമിക്കൽ വിദ്യാഭ്യാസത്തിന്റെ പിൻബലത്തിൽ ഭരണത്തിൽ കയറികൂടിയവരും ,ഭരിക്കുന്നവർ തെരഞ്ഞെടുത്തവരും കാ കാഷിനു കൊള്ളാരുതാത്തവരാ‍ണ്.സാധരണക്കാരല്ലാത്തവർ സാധരണക്കാരന്റെ പ്രശ്നങ്ങളിൽ എങ്ങനെ പ്രതികരിക്കും.കുറഞ്ഞ പക്ഷം അവന്റെ പ്രശ്നങ്ങൾ പഠിച്ചിരിക്കണം അല്ലേ..ദൌർഭാഗ്യകരം എന്നു പറയട്ടേ ഇന്ത്യൻ രാഷ്ട്യത്തിൽ വല്ലാതെ ഇല്ലാതായതും ഇതു തന്നെയാണ്. ഇവിടെ പ്രായോഗികബുദ്ധിയുള്ളവർ ഭരണത്തിൽ വരണം .അപ്പോൾ ജനവും ആ നിലവാരത്തിലേക്കു വരും .

ഷമീര്‍ തളിക്കുളം said...

നല്ല പാഠം.

ബെഞ്ചാലി said...

വിദ്യാഭ്യാസവും പ്രായോഗിക ജ്ഞാനവും രണ്ടായിതന്നെ കിടക്കുന്നു.

ശുഭാപ്തി വിശ്വാസത്തെ കുറിച്ചുള്ള ഗുണപാഠമുണ്ട് പോസ്റ്റിൽ.

നവാസ് കല്ലേരി... said...

The best school is life.
The best teacher is experience

നല്ല പോസ്റ്റ് ...നല്ല നിരീക്ഷണം.
അഭിനന്ദനങ്ങൾ.

Unknown said...

എത്ര എത്ര പാഠങ്ങള്‍ പഠിക്കുന്നു പക്ഷെ പാഠങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാത്തവര്‍ ആണ് നമ്മള്‍

Unknown said...

എത്ര എത്ര പാഠങ്ങള്‍ പഠിക്കുന്നു പക്ഷെ പാഠങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാത്തവര്‍ ആണ് നമ്മള്‍

Mizhiyoram said...

nice topic and good advice.
congratts

Thooval.. said...

good...

ഷൈജു.എ.എച്ച് said...

ചെറിയ ഒരു കഥയിലൂടെ വലിയ ഒരു സത്യം പറഞ്ഞു.
www.ettavattam.blogspot.com